സമുഹത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നോ? യൂത്ത് അലയന്‍സ് ഓഫ് ഇന്ത്യ നിങ്ങള്‍ക്ക് വഴി കാട്ടുന്നു

സമുഹത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നോ? യൂത്ത് അലയന്‍സ് ഓഫ് ഇന്ത്യ നിങ്ങള്‍ക്ക് വഴി കാട്ടുന്നു

Monday December 07, 2015,

1 min Read

യൂത്ത് അലയന്‍സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയത് പ്രഖര്‍ ഭാരതീയയാണ്.സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള യുവാക്കളെ പല പല എന്‍.ജി.ഒകളുമായി ഇത് ബന്ധിപ്പിക്കുന്നു.

'എന്റെ സ്‌ക്കൂളിന്റെ എതിര്‍ വശത്ത് ഒരു ചേരി ഉണ്ട്. ഞാന്‍ അതു വഴി നടന്നു പോകുമ്പോള്‍ ഐസ്‌ക്രീം കുടിക്കാറില്ലായിരുന്നു.കാരണം എന്റെ കയ്യില്‍ അവിടെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ പണം ഇല്ലായിരുന്നു' പ്രഖര്‍ പറയുന്നു. കോളേജില്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് 'യൂത്ത് അലയന്‍സ്' അദ്ദേഹം തുടങ്ങിയത്. തുടക്കത്തില്‍ വളരെ ചെറിയ പ്രസ്ഥാനമായിരുന്നു എങ്കിലും പിന്നീട് 'ജാഗോ രേ' ക്യാമ്പെയിനിന്‍െ്‌റ വരവോടെ 2009ല്‍ ഇത് ശക്തി പ്രാപിച്ചു.നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങളില്‍ വോട്ടര്‍ രജിസ്‌ട്രേഷനുകള്‍ നടത്തി.ഏകദേശം 6000ത്തോളം പേരാണ് ഇതില്‍ പങ്കെടുത്തത്.

image


'ടീച്ച് ഫോര്‍ ഇന്ത്യ' എന്ന സംരംഭത്തിലൂടെ ആണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത്.ഇന്ന് യൂത്ത് അലയന്‍സ് നഗരങ്ങളിലും ഗ്രാമങ്ങളിലും യുവാക്കളെ ഇതില്‍ പങ്കെടുപ്പിക്കാനായി പരിശ്രമിക്കുന്നു.

നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 'ലീഡ് ദി ചെയിഞ്ച്' എന്ന പരിപാടി സംഘടിപ്പിച്ചു. അന്‍ഷു ഗുപ്ത(ഗൂഞ്ച ്സ്ഥാപകന്‍), ഷഹീന്‍ മിസ്ത്രി(സി. ഇ. ഒ,ടീച്ചര്‍ ഫോര്‍ ഇന്ത്യ), രവി ഗുലാട്ടി(മന്‍സില്‍ സ്ഥാപകന്‍) എന്നിവര്‍ അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി.

'ഗ്രാമ്യ മന്ദന്‍' എന്ന പരിപാടിയാണ് ഗ്രാമീണ മേഖലയില്‍ ആവിഷ്‌ക്കരിച്ചത്. ഇതിനു വേണ്ടി 50 പേരെ ഗ്രാമീണ മേഖലയില്‍ എത്തിച്ച് അവിടത്തെ ജീവിത നിലവാരം മനസ്സിലാക്കി കൊടുക്കുന്നു.

image


ലീഡ് ദി ചെയിഞ്ചില്‍ 200 പേര്‍ പങ്കെടുക്കുന്നു. അതില്‍ 11 പേര്‍ ഫുള്‍ ടൈമായി എന്‍.ജി.ഒയില്‍ പ്രവര്‍ത്തിക്കുന്നു. 25 പേര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.14 പേര്‍ പാര്‍ടൈമായി പ്രവര്‍ത്തിക്കുന്നു.

കോളേജുകളില്‍ ഇതിനു വേണ്ടി ഒരു സംവിധാനം തുടങ്ങാന്‍ പ്രഖര്‍ ആഗ്രഹിക്കുന്നു. ഇതിനു വേണ്ടി ഒരു വര്‍ഷത്തെ പരിപാടിയായ 'ഓനസ് സോഷ്യല്‍ ചെയ്ഞ്ച്' തുടങ്ങാന്‍ ലക്ഷ്യമിടുന്നു. ഒരു കോളേജില്‍ തുടക്കം കുറിച്ചതിനു ശേഷം അതിന്‍െ്‌റ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു കോളേജുകളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

പ്രതീക്ഷ കൈവിടാതെ മുന്നേറുക എന്നതാണ് താന്‍ പഠിച്ച പാഠമെന്ന് പ്രഖര്‍ പറയുന്നു.