ഒരു ജോലിക്ക് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് ആനന്ദ് ഇന്ന് ഫ്‌ലിപ് കാര്‍ട്ട്‌ സെക്യൂരിറ്റി എന്‍ജിനീയര്‍

0


ടെക്കീ ട്യൂസ്‌ഡേ കോളത്തില്‍ ഇന്ന് ഫ്‌ലിപ് കാര്‍ട്ടിന്റെ സെക്യൂരിറ്റി എന്‍ജിനീയര്‍ ആനന്ദ് പ്രകാശിനെയാണ് പരിചയപ്പെടുത്തുന്നത്. രാജസ്ഥാനിലെ ഒരു ചെറിയ ടൗണ്‍ ആയ ഭദ്രയില്‍ ജനിച്ച് വളര്‍ന്നുവന്ന ആനന്ദ് ഒരിക്കലും ഇന്നത്തെ നിലയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല.

എട്ടാം ക്ലാസില്‍ തനിക്ക് ആദ്യമായി കമ്പ്യൂട്ടര്‍ ക്ലാസ് ലഭിച്ചയുടനേ ആനന്ദ് നേരേ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആദ്യമായി കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. പല ട്രിക്കുകളും പരീക്ഷിച്ചശേഷം ആനന്ദ് തികച്ചും സ്തംബ്ദനായിപ്പോയി. ചില പ്രത്യേക സെറ്റിംഗ്‌സുകള്‍ നടത്തിയപ്പോള്‍ താന്‍ ആഗ്രഹിച്ചപോലെ തനിക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കുന്നത് ആനന്ദ് കണ്ടു. എന്നാല്‍ നിരവധി പേര്‍ ഇത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു വര്‍ഷത്തിന് ശേഷം ആനന്ദ് ഇത് വേണ്ടെന്നുവച്ചു. തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ തനിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടെന്നുമെല്ലാം ആനന്ദ് ആദ്യമായി തെളിയിച്ച സന്ദര്‍ഭമായിരുന്നു ഇത്.

രാജസ്ഥാനിലെ കോട്ടയില്‍വെച്ച് ഐ ഐ ടി പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് കമ്പ്യൂട്ടര്‍ സയന്‍സിനോട് ആനന്ദിന് കൂടുതല്‍ താല്‍പര്യം തോന്നി. അങ്ങനെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. താന്‍ പഠിച്ച കാര്യങ്ങളെല്ലാം സുഹൃത്തുക്കളില്‍തന്നെ പരീക്ഷിച്ച് നോക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതനായത് പഠനത്തെ ഏറെ ബാധിച്ചു. ജെ ഇ ഇ പരീക്ഷ പാസാകാന്‍ ആനന്ദിനായില്ല. പകരമായി വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ചേര്‍ന്നു.

ഇന്റര്‍നെറ്റ് സ്ഥിരമായി കിട്ടുന്നതും വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ കിട്ടുന്നതുമെല്ലാം ആനന്ദിന് തന്റെ അറിവ് കൂട്ടാന്‍ അവിടെ ഏറെ സഹായകമായി. ഞാന്‍ ലൈബ്രറിയിലിരുന്ന് വൈ-ഫൈ കണക്ഷനുകള്‍ കിട്ടുന്നത് ശ്രദ്ധിക്കാറുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ഓരോ മാസവും മൂന്ന് ജി ബി വരെ മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാവൂ എന്ന് അവിടെ നിഷ്‌കര്‍ഷത ഉണ്ടായിരുന്നു.

അതിനാല്‍ തന്നെ മറ്റ് കുട്ടികള്‍ അവരുടെ ഡേറ്റാ ലിമിറ്റ് തീര്‍ന്നതിനാല്‍ മെയില്‍ അക്കൗണ്ട് തുറക്കാന്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ അക്കൗണ്ടുകളൊന്നും ദുരുപയോഗം ചെയ്തിട്ടില്ല- ആനന്ദ് പറയുന്നു.

കോഡിംഗ് വിഷയങ്ങളില്‍ ആനന്ദ് നല്ല നിലവാരം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇംഗ്ലീഷ് എഴുതുന്നതില്‍ അത്ര മിടുക്കനായിരുന്നില്ല.അപ്പോഴേക്കും കോഴ്‌സിന്റെ മൂന്നാം വര്‍ഷം ആയിക്കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ പ്ലേസ്‌മെന്റിനായി ശ്രമിക്കുകയായിരുന്നു.

ഇതിനിടെ ഫേസ് ബുക്കില്‍ വൈറസ് കയറുന്നതിനെക്കുറിച്ചും ഹാക്കിംഗ് നടത്തുന്നതിനെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനക്കുറിച്ചുമെല്ലാം ആനന്ദ് നിരീക്ഷിച്ചു തുടങ്ങി. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചാല്‍ തനിക്ക് എന്തെങ്കിലും ജോലിക്ക് ഉപകാരപ്പെടുമെന്ന് ആനന്ദിന് തോന്നി.

ചാറ്റ് ഓഫ് ചെയ്താലും തങ്ങളം ഓണ്‍ലൈനില്‍ തന്നെ കാണും എന്നുള്ള കുറച്ച് പരാതികളാണ് ആനന്ദിന് ആദ്യം ലഭിച്ചത്. ആനന്ദ് ഇത് ഫേസ് ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആനന്ദിന് 500 ഡോളര്‍ ലഭിച്ചു. ആനന്ദ് വൈകാതെ തന്നെ ഈ മേഖലയിലേക്ക് തന്റെ മുഴുവന്‍ സമയ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി. ഫേസ് ബുക്കിനെ സംബന്ധിച്ച് ലഭിക്കുന്ന പരാതികളും പ്രശ്‌നങ്ങളുമെല്ലാം അപ്പപ്പോള്‍ തന്നെ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങി. അധികം താമസിക്കാതെ തന്നെ ഫേസ് ബുക്കിലെ 80 പ്രശ്‌നങ്ങളാണ് ആനന്ദ് റിപ്പോര്‍ട് ചെയ്തത്.

ചില ആളുകളുടെ വിചാരം തങ്ങളുടെ ജോലി സൈറ്റുകള്‍ ആക്രമിച്ച് വിവരങ്ങള്‍ ചോര്‍ത്തുക എന്നത് മാത്രമാണെന്നാണ്. ആനന്ദ് ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ തുടങ്ങിയതോടെ ആനന്ദിന് ജനങ്ങളെ നേരിട്ട് സഹായിക്കാനുള്ള അവസരവുമുണ്ടായി. കോളജില്‍ പഠിക്കുന്ന സമയത്ത് ഗുര്‍ഗാവോണ്‍ സൈബര്‍ ക്രൈംബ്രാഞ്ചിനെ സൈബര്‍ കുറ്റവാളികളെ പിടികൂടുന്നതിന് ആനന്ദ് സഹായിച്ചിരുന്നു. രണ്ട് മാസം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിച്ചതില്‍നിന്നും ആനന്ദ് നിരവധി കാര്യങ്ങള്‍ മനസിലാക്കി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സൈബര്‍ നിയമം അപര്യാപ്തമാണെന്ന അഭിപ്രായക്കാരനാണ് ആനന്ദ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി പ്രശ്‌നങ്ങള്‍ ആനന്ദ് പരിഹരിച്ചിട്ടുണ്ട്. ഫേസ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, റെഡ് ഹാറ്റ്, ഡ്രോപ് ബോക്‌സ്, അഡോബ്, ഇ ബേയ്, പേയ് പാല്‍, കോയിന്‍ ബേസ്, ലോഞ്ച് കീ, നോകിയ, മെയില്‍ ചിംമ്പ്, മാനേജ് വ്പ്, ഗ്ലിഫ്, പികാ പേയ്, ബിറ്റ്മിറ്റ്, ലോക്കല്‍ ബിറ്റ് കോയിന്‍സ് ഡോട്ട് കോം, ബ്ലാക്ക് ബെറി, സൗണ്ട് ക്ലൗഡ്, ഏഞ്ചല്‍ ഡോട്ട് കോ, ഹാക്കര്‍ വണ്ഡ, ആക്ടീവ് പ്രോസ്‌പെക്ട് എന്നിങ്ങനെ നരവധി സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആനന്ദ് കണ്ടുപിടിച്ചിട്ടുണ്ട്. ഇന്ന് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ ഇന്ത്യയില്‍ രണ്ടാം റാങ്കാണ് ട്വിറ്റര്‍ ആനന്ദിന് നല്‍കിയിരിക്കുന്നത്. ഫേസ് ബുക്ക് വാള്‍ ഓഫ് ഫെയിം 2015ല്‍ നാലാം റാങ്കാണ് നല്‍കിയിരിക്കുന്നത്.