ശിപാര്‍ശ കത്ത്; എ ഡി ജി പി അനില്‍കാന്തിനെതിരെ പി എസ് സി  

0

ജയില്‍ വാര്‍ഡനാകാനുള്ള പരീക്ഷയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥിക്കു വേണ്ടി പി എസ് സിക്ക് കത്തെഴുതിയ എ ഡി ജി പി അനില്‍കാന്തിനെതിരെ നടപടിയെടുക്കണമെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടൂര്‍ സ്വദേശിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് അനില്‍കാന്ത് കത്തു നല്‍കിയത്. 

അടൂര്‍ സ്വദേശിയായ ഉദ്യോഗാര്‍ഥി, താന്‍ ജയില്‍ വാര്‍ഡന്‍ തസ്തികയില്‍ തനിക്ക് നിയമനം ലഭിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സ്ഥലം എം.എല്‍.എ മുഖേനെ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതു ജയില്‍ വകുപ്പ് മേധവിയായിരുന്ന അനില്‍കാന്തിനു അയച്ചു കൊടുത്തു. മറ്റു നിയമവശങ്ങളൊന്നും പരിശോധിക്കാതെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് പി എസ് സിക്ക് കത്തെഴുതി. ഇതാണ് കമ്മിഷനെ പ്രകോപിപ്പിച്ചത്. ലഭിക്കുന്ന അപേക്ഷ പരിശോധിക്കുക പോലും ചെയ്യാതെ പി എസ് സി പോലൊരു സ്ഥാപനത്തിലേക്ക് അയച്ചുകൊടുത്തതില്‍ ഒരു യുക്തിയും മര്യാദയുമില്ലെന്ന് കമ്മിഷന്‍ വിലയിരുത്തി. തുടര്‍ന്നാണ് കത്തയച്ച അനില്‍കാന്തിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.