സാമൂഹ്യ വിഷയങ്ങളില്‍ റെക്കോര്‍ഡ് പ്രതികരണവുമായി അജയ്‌ 

0

സാമൂഹിക വിഷയത്തില്‍ പ്രതികരിച്ചു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍കാവ് പ്ലാവോട് സ്വദേശി അജയ് എസ് കുമാര്‍. ജനങ്ങളെ ബാധിക്കുന്ന എല്ലാത്തരം വിഷയങ്ങളും ഏറ്റെടുത്തുകൊണ്ടാണ് അജയ്യുടെ പ്രതികരണം.സോഷ്യല്‍ മീഡിയയിലോ മറ്റു വേദികളിലോ അല്ല അജയ് തന്റെ റെക്കോര്‍ഡ് പ്രതികരണം നടത്തിയത്. മറിച്ച് വിവിധ മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങള്‍ ആണ് അജയ് മാധ്യമമാക്കിയത്.

ആദ്യകാലങ്ങളില്‍ പലപല വിഷയങ്ങള്‍ എഴുതി തുടങ്ങി എങ്കിലും എഴുത്ത് സ്ഥിരമാക്കിയിരുന്നില്ല. എന്നാല്‍ ഒന്‍പതാം ക്ലാസ്സ് കഴിഞ്ഞതോടെ എഴുത്തിന്റെ രീതി മാറി.ഒരു പേപ്പറില്‍ നിന്നും എല്ലാ പേപ്പറിലും അത് വ്യാപിച്ചു. മലയാളം ആയിക്കോട്ടെ ഇംഗ്ലീഷ് ആയിക്കോട്ടെ എഴുത്ത് അജയ് വ്യാപിപ്പിച്ചു. അജയ്‌യുടെ പ്രതികരികണം വെറുതെ ആയില്ല എന്ന് കണ്ട് തുടങ്ങിയത് പിന്നീടായിരുന്നു.

ഒരിക്കല്‍ തന്റെ അമ്മുമ്മയേയുംകൊണ്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചെന്നപോള്‍ അവിടെ കണ്ട കാഴ്ച്ച അത് അജയിനെ ഒരുപാട് വിഷമിപ്പിച്ചു. സ്‌ട്രെക്‌ചെര്‍ ഇല്ല,ഒരു നിലയില്‍ നിന്നും രണ്ടാമത്തെ നിലയില്‍ പോകാന്‍ ലിഫ്റ്റ് ഇല്ല അങ്ങനെ ഒരു വലിയ സമൂഹത്തിന്റെ ആശ്രയം ആയ ജനറല്‍ ആശുപത്രിയുടെ ദയനീയ സ്ഥിതി കാണേണ്ടവര്‍ കാണണം എന്ന വാശിയോടെ കേരള കൗമുദി യുടെ സപ്ലിമെന്റ് ആയ സിറ്റി കൗമുദിക്ക് കത്ത് എഴുതി.

മന്ത്രി തന്നെ ആ വാര്‍ത്ത കണ്ട് ഇടപെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചു അടിസ്ഥാന വികസനത്തിന് ഫണ്ട് അനുവദിച്ചു. ഇതുപോലെ തന്നെ വര്‍ഷങ്ങളായി വികസന മുരടിപ്പിലായിരുന്ന വട്ടിയൂര്‍കാവിനെപ്പറ്റി അജയ് എഴുതിയതും സിറ്റി കൗമുദിയില്‍ ആയിരുന്നു. ആ വാര്‍ത്ത എം എല്‍ എ. കെ മുരളീധരന്‍ കാണുകയും വികസനത്തിന് വേണ്ട നടപടി എടുക്കും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 

ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ വെച്ച എഴുതിയ കത്തുകളുടെ എണ്ണം ഇപ്പോള്‍ 500 അധികം ആണ്. ഇതൊകെ എഴുതുമ്പോഴും മനസ്സില്‍ പത്ര പ്രവര്‍ത്തകന്‍ ആകണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ അജയ്ക്ക് ഉള്ളൂ. ആറാം ക്ലാസ്സ് മുതല്‍ അജയ് കൂടെ കൊണ്ടുനടക്കുന്ന ആഗ്രഹമാണിത്. നമ്മുടെ നാട്ടിലെ പ്രശ്‌നങ്ങള്‍ പുറത്ത് കൊണ്ട് വരാനും അതുപോലെ ഉള്ള നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പത്ര പ്രവര്‍ത്തനം മികച്ച ഫീല്‍ഡ് എന്ന് മനസിലാക്കിയ ശേഷം ആണ് ഇതിലേക്ക് പോകണം എന്ന ആഗ്രഹം അജയ്യില്‍ ഉണ്ടായത്.

പത്രങ്ങളിലെ കത്ത് എഴുതിനൊപ്പം പത്താം ക്ലാസ്സ് മുതല്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും  പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്തു തുടങ്ങിയിരുന്നു അജയ് .നിലവില്‍ മൂനാം വര്‍ഷ ബി കോം വിദ്യാര്‍ഥി ആയ അജയ് തനിക്ക് പത്രപ്രവര്‍ത്തകന്‍ ആകുന്നില്ല ലക്ഷ്യത്തില്‍ എത്താന്‍ ഉള്ള ചവിട്ടു പടിആയി ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില ഇടം നേടിയത്. തുടര്‍ന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സിലും, ഗിന്നസ് ബൂകിലും ഇടം നേടാന്‍ ആണ് അജയ്യുടെ അടുത്ത ലക്ഷ്യം.പക്ഷേ പ്രതികരണം തുടരുന്നത് റെക്കോര്‍ഡ് ബുക്കില്‍ കേറാന്‍ മാത്രം അല്ല മറിച്ചു ജനകീയ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കൂടി ആണ് .