സ്‌കൂള്‍ തല സംരംഭത്തില്‍ മികവ് തെളിയിച്ച് അഭിജിത്തും അമര്‍ജിത്തും

സ്‌കൂള്‍ തല സംരംഭത്തില്‍ മികവ് തെളിയിച്ച് അഭിജിത്തും അമര്‍ജിത്തും

Thursday February 18, 2016,

2 min Read


10 വയസ് മാത്രം പ്രായമുള്ള സി ഇ ഒയും 12 വയസുള്ള സി ടി ഒയുമുള്ള ഒരു കമ്പനിയെക്കുറിച്ച് ആരെങ്കിലും കേട്ടിരിക്കുമോ? കേരളത്തിലാണ് അഭിജിത്ത് പ്രേംജി, അമര്‍ജിത്ത് പ്രേംജി എന്നിങ്ങെ രണ്ട് സഹോദരങ്ങള്‍ ഈ ചെറുപ്രായത്തില്‍ തന്നെ സംരംഭ മേഖലയിലെത്തിയിരിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ഡല്‍ഹിയിലേക്ക് ക്ഷണവും ലഭിച്ചു കഴിഞ്ഞു.

image


2015ലാണ് ഇവരുടെ സംരംഭത്തിന് തുടക്കമാകുന്നത്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞതാണ് ഇവര്‍ക്ക് പുതിയ ആശയം ഉടലെടുക്കാന്‍ കാരണം. സ്റ്റാര്‍ട്ട് അപ്പ് എന്നാല്‍ എന്താണ്? എന്ന് അവര്‍ അവരുടെ അച്ഛനായ പ്രേംജിത്ത് പ്രഭാകരനോട് ചോദിച്ചു. ഒരു ആശയം വികസിപ്പിച്ച് സംരംഭമാക്കി മാറ്റുകയും നിക്ഷേപകരെ കണ്ടെത്തി പണം നിക്ഷേപിച്ച് അത് പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതാണ് കളിപ്പാട്ടങ്ങളുടെ ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചത്. ഇതിനേക്കുറിച്ച് മാതാപിതാക്കളുമായി സംസാരിച്ചു. അവര്‍ക്ക് ആദ്യം അത്ഭുതം തോന്നിയെങ്കിലും മക്കളുടെ ആശയത്തോട് അവര്‍ യോജിച്ചു, ഇന്ത്യന്‍ ഹോം മെയ്ഡ് കളിപ്പാട്ടങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കാന്‍ തന്നെ തീരുമാനിച്ചു. ചൈനീസ് കളിപ്പാട്ടങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. അതിനു മാറ്റം വരണമെന്ന് അവര്‍ ചിന്തിച്ചു.

ഭാരത സര്‍ക്കാറിന്റെ നയങ്ങള്‍ മനസില്‍വെച്ചുകൊണ്ടാണ് കമ്പനി ആരംഭിച്ചതും മുന്നോട്ട് പോകുന്നതും. 400 കോടിയോളം ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യം വെച്ചു എന്നാല്‍ അതില്‍ പകുതിയും സ്‌കൂള്‍ കുട്ടികളാണ്. മേക്ക് ഇന്‍ ഇന്ത്യ, ഗ്ലോബല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡ്രീം ഇന്ത്യ, ഡിസൈന്‍ ഇന്ത്യ തുടങ്ങിയ എല്ലാ പദ്ധതികളേയും ഒരു കുടക്കീഴില്‍ അണിനിരത്തുക, അതിനെ സ്മാര്‍ട്ട് ഇന്ത്യയിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

കുരുന്നു സംരംഭകരുടെ മാതാപിതാക്കാളും സംരഭത്തിന് പൂര്‍ണ പിന്തുണ നല്‍കി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുറക്കാനും അത്തരം കളിപ്പാട്ടങ്ങളില്‍ നിന്നും കുട്ടികള്‍ക്കുണ്ടാകുന്ന ദൂഷ്യ വശങ്ങള്‍ തടയാനും ഇത് സഹായകമാകുമെന്നും അവര്‍ വിശ്വസിച്ചു. പ്രേജിത്ത് ഒരു മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന് അവാര്‍ഡ് ലഭിച്ച ഇദ്ദേഹം ഇതിനെ വളരെ നന്നായി തന്നെ പ്രോത്സാഹിപ്പിച്ചു.

ഓരോ കുട്ടികള്‍ക്കുള്ളില്‍ ഇത്തരം സംരംഭകര്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നദ്ദേഹം മനസിലാക്കിയിരുന്നു. ഇന്നത്തെ ടോയ് മേക്കര്‍ നാളെ ടെക്‌നോളജി മേക്കറായി മാറും എന്നും അദ്ദേഹം വിശ്വസിച്ചു. കുട്ടികള്‍ ആദ്യമായി കളിപ്പാട്ടമുണ്ടാക്കിയ കഥ പ്രേംജിത്ത് മറ്റുള്ളവരുമായി പങ്കുവെച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമര്‍ജിത്ത് തന്റെ കേടായ കളിപ്പാട്ട വിമാനം നന്നാക്കാനായി അമര്‍ജിത്ത് ഒരു മോട്ടോര്‍ ഉപയോഗിച്ചു. പത്തു വയസുകാരന്‍ ഒരു മോട്ടോര്‍ ടോയ് ഉണ്ടാക്കിയതില്‍ അതിശയം തോന്നി.

കമ്പനിയുടെ സി ഇ ഒ ആയ അഭിജിത്ത് പറയുന്നത് ഐ എച്ച് ടി എന്നത് വെറുമൊരു ഓണ്‍ലൈന്‍ ഷോപ്പ് മാത്രമല്ല. കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയാണ്. അമര്‍ജിത്ത് പറയുന്നത് തങ്ങളുടെ കമ്പനി ഒരു സ്റ്റാര്‍ട്ട് അപ്പ് അല്ല, സ്മാര്‍ട്ട് അപ്പ് ആണ്്. അതായത് കുട്ടികള സെംരംഭകരായി വളര്‍ത്തുക കൂടിയാണ് ഇതിന്റെ ലക്ഷ്യം.

വെബ്‌സൈറ്റ് എന്ന ആശയം മറ്റുള്ള കുട്ടികളിലും ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുക എന്ന ആശയം തോന്നിപ്പിക്കുമെന്നാണ് പ്രേജിത്ത് പറയുന്നത്. ഉത്പന്നം വില്‍ക്കുന്നതിനാി മാത്രമല്ല വെബ്‌സൈറ്റ് ആരംഭിച്ചത്. മറ്റുളളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ അവരേയും സംരംഭകരായി വളര്‍ത്തിയെടുക്കാന്‍ സാധിക്കും.

പ്ലാസ്റ്റിക് വീലുകള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ട്‌സ്, ഗിയര്‍ ബോക്‌സ്, കണകട്‌റുകള്‍ എന്നിവ തയ്യാറാക്കാനുള്ള സാധ്യകള്‍ കൂടി ഐ എച്ച് ടി നോക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരത്തോളം സ്റ്റാര്‍ട്ട് അപ്പുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദവും കുട്ടികളെ ഉള്‍പ്പെടുത്തി ചെയ്യാനാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും അമര്‍ജിത്ത് പറയുന്നത് തന്റെ സഹോദരന്‍ കളിപ്പാട്ടം ഉണ്ടാക്കുന്നതിനെപ്പറ്റി സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസ്സ് നല്‍കുന്നുണ്ട്. സ്‌കൂള്‍ പഠനത്തിന്റെ ആരംഭം മുതല്‍ തന്നെ ഇത്തരം കഴിവുകള്‍ കൂടി കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണം. തന്റെ സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ സംരംഭത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംരംഭത്തിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായിക്കാനായും ഉപയോഗപ്പെടുത്തുന്നുണ്ട്.