ജലദൗര്‍ലഭ്യത്തിന് പരിഹാരവുമായി വാട്ടര്‍ എ ടി എമ്മുകള്‍

0

എ ടി എം മാതൃകയില്‍ കുടിവെള്ള കിയോസ്‌കുകളുമായി ഹൈദ്രാബാദ് മെട്രോ പൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വവറേജ് ബോര്‍ഡ്. ബോര്‍ഡിന്റെ എം ഡി ജനാര്‍ദ്ദനന്‍ റെഡ്ഡിയാണ് ഈ വിവരം അറിയിച്ചത്. വാട്ടര്‍ ബോര്‍ഡ് ചീഫ് ഡയറക്ടഡ് ഉദ്യോഗസ്ഥര്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ കാല്‍നടക്കാര്‍ക്ക് ഒരു ലിറ്റര്‍ തണുപ്പിച്ച ജലം ഒരു രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കും. സ്ത്രീകളുടെ സ്വംയ സഹായ സംഘങ്ങള്‍ രൂപീകരിച്ച് വെള്ളത്തിന്റെ തുകയില്‍ കുടിശ്ശിക വരുത്തിയവരില്‍ നിന്നും പണം പിരിക്കാനും വാട്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

ജലം സംരക്ഷിക്കുന്നതു സംബന്ധിച്ചും സൗജന്യ ജലവിതരണത്തിന്റെ നിരീക്ഷണത്തിനായും ക്യാമ്പെയിനുകള്‍ സംഘടിപ്പിക്കും. ഹൈദ്രാബാദില്‍ നിന്നും 110 കിലോ മീറ്റര്‍ അകലെയുള്ള നാഗാര്‍ജുന സാഗര്‍, 186 കിലോ മീറ്റര്‍ ദൂരമുള്ള യെല്ലംമ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് ജലം ശേഖരിക്കുന്നത്. അതിനാല്‍ ജലസംരക്ഷണം സംബന്ധിച്ച അവബോധം വളരെ വലുതാണ്.

നൂറ് ദിന കര്‍മ പരിപാടിയിലൂടെ നഗരത്തില്‍ 1000 മഴവെള്ള സംഭരണികള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ലോഡ്ജ്, ഹോട്ടല്‍, ഹോസ്റ്റല്‍ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വാട്ടര്‍ കണക്ഷന്‍ ഡോമസ്റ്റിക്കില്‍ നിന്നും കൊമേഷ്യലിലേക്ക് മാറ്റാന്‍ വാട്ടര്‍ ബോര്‍ഡ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതി പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ റൈഗാഡ് ജില്ലയിലെ ബോഴ്‌സ് ഗ്രാമത്തിലുള്ളവര്‍ അവര്‍ക്ക് ആവശ്യമായ ജലം ലഭിക്കാന്‍ സര്‍ക്കാറിനേയോ ലോക്കല്‍ നേതാക്കന്‍മാരേയോ കാത്തുനില്‍ക്കാതെ ഒരു സ്വകാര്യ കമ്പനിയുമായി ഗ്രാമത്തിലുള്ളവര്‍ കൊകോര്‍ത്തു. തുടര്‍ന്നാണ് കുടിവെള്ളത്തിനായുള്ള ഒരു എ ടി എം സ്ഥാപിക്കുന്നത്. എനി ടൈം വാട്ടര്‍ എന്നത് യാഥാര്‍ഥ്യമായതിനാല്‍ നാട്ടുകാര്‍ അതിനെ എ ടി ഡബ്‌ള്യു എന്ന് വിളിച്ചു.

ജില്ലയില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു ലോക്കല്‍ ഗ്രാമ പഞ്ചായത്ത് ഇത്തരത്തിലൊരു ഹൈടെക് മെഷീന്‍ സ്ഥാപിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിനായി 400 ഇലക്ട്രോമാഗ്നറ്റിക് എ ടി ഡബ്‌ള്യു കാര്‍ഡുകളും വിതരണം ചെയ്തു. കാഴ്ചയില്‍ എ ടി എം കാര്‍ഡുകള്‍ക്ക് തുല്യമായിരുന്നു ഇവ. പത്ത് രൂപക്ക് 20 ലിറ്റര്‍ ജലം ഇതിലൂടെ ലഭിച്ചിരുന്നു.

ഗ്രാമത്തിലെ പലരും ഇതിന് മുമ്പ് എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലാത്തവരായിരുന്നു. ഇപ്പോഴവര്‍ അഭിമാനത്തോടെയാണ് തങ്ങളുടെ എ ടി ഡബഌു കാര്‍ഡുകള്‍ എല്ലാവര്‍ക്കും മുന്നില്‍ കാണിക്കുന്നത്. ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്ന കുടിവെള്ളവും മലിനമായതായിരുന്നു. പലതരം രോഗങ്ങള്‍ പിടിപെടുന്നതിന് ഇത് കാരണമായിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിയുംതോറും ജല ലഭ്യത കുറഞ്ഞു വന്നതാണ് പ്രധാനമായും കുടിവെള്ളവിതരണത്തിലും അപാകതകള്‍ ഉണ്ടാകാന്‍ കാരണമായത്.

ഗ്രാമത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമത്തലവന്‍ മഹേന്ദ്ര ധാക്കൂര്‍ ഒരു സിവില്‍ എന്‍ജിനിയര്‍കൂടിയാണ്. അദ്ദേഹം വാട്ടര്‍ എ ടി എം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ജലദൗര്‍ലഭ്യം കുറക്കുന്നതിന് പല വഴികളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ വഴികള്‍ തേടി. ഗ്രാമത്തിലെ കുളത്തിനടുത്ത് ഒരു ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയിടുന്നുണ്ട്. വാട്ടര്‍ എ ടി എം കാര്‍ഡുകള്‍ കൂടുതല്‍ ഗ്രാമ വാസികള്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കവും നടക്കുണ്ട്. ഇതിലൂടെ വാട്ടര്‍ കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് തന്നെ തിരിച്ച് ലഭിക്കും. അതുകൊണ്ടുതന്നെ ഈ പദ്ധതി കമ്പനിക്കും ഗ്രാമത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ്.