2022 ഓടെ ഇന്ത്യയില്‍ 'എല്ലാവര്‍ക്കും ഭവനം'; പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

0

2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട് പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ഇന്ത്യയിലെ വീടില്ലാത്ത 2 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതിയാണ് 'എല്ലാവര്‍ക്കും ഭവനം' എന്ന പേരില്‍ നടപ്പാക്കുന്നത്. നഗരകാര്യ വകുപ്പിനുകീഴിലുളള അര്‍ബന്‍ ഹൗസിംഗ് മിഷനാണ് കേരളത്തിലെ പദ്ധതിയുടെ നടത്തിപ്പ് ചുമതല. 

പ്രധാന മന്ത്രിയുടെ ആവാസ് യോജനയ പദ്ധതിക്കൊപ്പം ലക്ഷംവീട് പദ്ധതി കേരള സര്‍ക്കാര്‍ പുനര്‍ജ്ജീവിപ്പിക്കുമെന്ന് മൂഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ചുളള ഉത്തരവ് ഉടന്‍ ഉണ്ടാകും. സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിതോന്നാതിരുന്നത് മാലിന്യ സംസ്‌കരണ മേഖലയിലാണ്. മുനിസിപാലിറ്റി, കോര്‍പറേഷന്‍ മേധാവികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും അതു തന്നെയാണ്. നഗരകാര്യ വകുപ്പിനു കീഴില്‍ മന്ത്രി മഞ്ഞളാംകുഴി അലി മുന്‍കൈയ്യെടുത്തു സ്ഥാപ്പിക്കുന്ന ബ്രഹ്മപുരം പദ്ധതി ഈ ആശങ്കയ്ക്ക് കൂറേയൊക്കെ പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനം ടൂറിസം, ഐ.ടി, മേഖലയുടെ പുരോഗതിയ്‌ക്കൊപ്പം ആരോഗ്യ രംഗത്തും അത്യന്താപേഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാന മന്ത്രി ആവാസ് യോജനയുടെ മാര്‍ഗ്ഗരേഖ മുഖ്യമന്ത്രി നഗരകാര്യ വകുപ്പു മന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരളത്തിലെ ഭവന രഹിതരായവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുന്ന പ്രക്രിയ തുടര്‍ന്നുവരികയാണെന്നും 3 ലക്ഷത്തില്‍ പരം വീടുകള്‍ നിര്‍മ്മിക്കേണ്ടിവരുമെന്നാണ് കരുതുന്നതെന്നും നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്വത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേരി രഹിത നഗരങ്ങള്‍ എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുവാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ കോര്‍പറേഷല്പകളും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൊടുപുഴ, പാലക്കാട്, മലപ്പുറം, കല്‍പ്പറ്റ, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റകളും കേന്ദ്രികരിച്ച ആദ്യഘട്ടത്തിലുളള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സ്ത്രീകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് വീടുകള്‍ക്കുളള സഹായം അല്പവദിക്കുക. തിരുവനന്തപുരം എസ് പി ഗ്രാന്‍ഡേയ്‌സ് ഹോട്ടലില്‍ സംഘടിപ്പച്ചിരിക്കുന്ന പരിപാടിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷത വഹിച്ചു. നഗരകാര്യ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനിഷ് ഐ.എ.എസ്, നഗരകാര്യ ഡയറക്ടര്‍ അലി അസ്ഗര്‍ പാഷാ ഐ.എ.എസ്; കെ.എസ്.യു.ഡി.പി പ്രോജ്ക്ട് ഡയറക്ടര്‍ ആര്‍ ഗിരിജ ഐ.എ.എസിനു പുറമെ വിവിധ കോര്‍പറേഷന്‍ മേയര്‍മാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചേരി വികസനം, ക്രെഡിറ്റ് ലിങ്ക്ഡ സബ്ബ്‌സിഡി, അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീം, വ്യക്തി ഭവന നിര്‍മ്മാണത്തിനുളള ധനസഹായം തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. 

300 ആളുകളോ 60-70 വരെ കുടുംബങ്ങളോ ഉളള ചേരികളില്‍ അവിടെതന്നെ ഭവനം നിര്‍മ്മിച്ച് നല്‍കല്‍, താഴ്ന്ന വരുമാനമുളളവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഭവനം നിര്‍മ്മിക്കുന്നതിനോ വാങ്ങുന്നതിനോ, പുതുക്കി പണിയുന്നതിനോ ആയി പരമാവധി 6 ലക്ഷം രൂപ വരെ കമ്പോള നിരക്കിലെ പലിശയില്‍ നിന്നും 6.5 ശതമാനം കുറഞ്ഞ നിരക്കില്‍ വായ്പയായി നല്‍കാന്‍, കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി വാങ്ങുന്നതില്പളള സഹായം, സ്വന്തമായി സ്ഥലമുളളവര്‍ക്ക് ഭവന നിര്‍മ്മാണത്തിനോ, പുതുക്കി പണിയുന്നതിനോ ധനസഹായം നല്‍കല്‍, തുടങ്ങിയ സ്‌കീമുകളിലാണ് സഹായം ലഭ്യമാക്കിയിട്ടുളളത്.