2020 ഓടെ ആഭ്യന്തര ഭക്ഷ്യ മേഖലയിലെ ചില്ലറ വ്യാപാരം 61 ലക്ഷം കോടിയിലേക്ക്

2020 ഓടെ ആഭ്യന്തര ഭക്ഷ്യ മേഖലയിലെ ചില്ലറ വ്യാപാരം 61 ലക്ഷം കോടിയിലേക്ക്

Wednesday January 27, 2016,

2 min Read

ആഭ്യന്തര ഭക്ഷ്യമേഖലയിലെ ചില്ലറ വ്യാപാരം ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച കൈവരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഓടെ ഇത് 61 ലക്ഷം കോടി കടക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇത് 25 ലക്ഷം കോടി രൂപയാണ്. സര്‍ക്കാരിന്റെ ചില നടപടികള്‍ അടുത്ത 45 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഭക്ഷ്യമേഖലയിലെ ചില്ലറ വ്യാപാരങ്ങള്‍ക്ക് മൂന്നിരട്ടി വളര്‍ച്ച കൈവരിക്കാന്‍ സഹായകമാകും എന്ന് മന്ത്രി വി കെ സിങ് മുംബൈയില്‍ അഭിപ്രായപ്പെട്ടു.

image


'അടുത്ത് 45 വര്‍ഷങ്ങള്‍ ഇന്ത്യ ഏറ്റവും വലിയ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുക. നിക്ഷേപകര്‍ക്ക് വെല്ലുവിളിയേക്കാള്‍ ഏറെ ലാഭമാണ് ലഭിക്കാന്‍ പോകുന്നത്.' ഇന്ത്യ ഫുഡ് ഫോറം 2016ല്‍ ഇന്ത്യ ഫുഡ് റിപ്പോര്‍ട്ട് 2016 പ്രകാശനം ചെയ്തുകൊണ്ട് വി കെ സിങ് പറഞ്ഞു. 2017 ഓടെ ഇന്ത്യന്‍ ഫുഡ് റീടെയില്‍ വിപണി 35.60 കോടി രൂപയും 2020ഓടെ 61 ലക്ഷം കോടി രൂപയും ആകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള 25 ലക്ഷം കോടി രൂപയുടെ വിപണിയില്‍ 23 ലക്ഷം കോടി രൂപയുടെ വിപണിയാണ് ഫുഡ് ആന്റ് ഗ്രോസറി റീടെയിലിന് ഉള്ളത്. ബാക്കി വരുന്നത് ഭക്ഷ്യ സേവന വിപണിക്കാണ്.

സിറിലല്‍സ്, ധാന്യങ്ങല്‍, പയറ്‌വര്‍ഗ്ഗങ്ങല്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ, ഡ്രൈ ഫ്രൂട്‌സ് എന്നിവ 37 ശതമാനവും പാല്‍ ഉത്പ്പന്നങ്ങല്‍ 16 ശതമാനവുമാണ് വിപണിയിലുള്ളത്. സുഗന്ധവ്യഞ്ജനങ്ങള്‍ 150000 കോടി, ശുദ്ധമായ ഉത്പ്പന്നങ്ങള്‍ 390000 കോടി, മീന്‍, സീ ഫുഡ് എന്നിവ 200000 കോടി രൂപയുടെ വിപണിയാണ് ഉള്ളത്.

റീടടെയില്‍ വ്യവസായികളോട് നഗര മേഖ കൂടാതെ ഗ്രാമീണ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വി കെ സിങ് ആവശ്യപ്പെട്ടു. റീട്ടെയില്‍ മേഖലയില്‍ വിജയം നേടണമെങ്കില്‍ എല്ലാ മേഖലയിലും കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' യില്‍ ഭാഗമാകാനും അദ്ദേഹം ആവശ്യപ്പെട്ടു. 8 മില്ല്യന്‍ വരുന്ന കിരാനാ സ്റ്റോറുകളേയും കൂടെ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ ഭക്ഷണക്രമം മാറുകയാണ്. ഇന്ത്യയില്‍ ഭക്ഷ്യ ഉപഭോഗം കൂടി വരുന്നു. നൂഡില്‍സ്, കോണ്‍ ഫ്‌ളേക്‌സ്, ജ്യൂസ്, ഓട്‌സ് പോലുള്ള പാശ്ചാത്യ രീതിയിലുള്ള ഭക്ഷണങ്ങളോട് പ്രിയമേറുകയാണ്. 10 വര്‍ഷം മുമ്പ് വരെ ഇതൊക്കെ നമുക്ക് അന്യമായിരുന്നു. ഒരു റീട്ടെയില്‍ സ്റ്റോറിന് നിലവില്‍ 46 ലൈസന്‍സുകള്‍ ആവശ്യമാണ്. ഇത് കുറയ്ക്കാനായി നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സിങ് പറയുന്നു.