റോഡില്‍ നിന്ന് വാഹനങ്ങളെ അപ്രത്യക്ഷമാക്കുന്നതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പങ്ക്

0

ഒരു തിങ്കളാഴ്ച രാവിലെ ദൂരയാത്രക്ക് തയ്യാരെടുക്കുന്ന ഒരാള്‍ ട്രാഫിക് ജാമില്‍ നിന്ന് രക്ഷപ്പെടാനായി കഴിവതും നേരത്തേ തന്നെ പുറപ്പെടാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ബാംഗ്ലൂര്‍ പോലെ ഒരു നഗരത്തിലാണെങ്കില്‍ നിരവധി തവണ ട്രാഫിക് കുരുക്കില്‍ പെടാനുള്ള സാധ്യത ഏറെയാണ്. സിറ്റി ട്രാഫിക് റിപ്പോര്‍ട്ട് അനുസരിച്ച് നഗരത്തിലെ വാഹനങ്ങളുടെ എണ്ണം 56 ലക്ഷത്തില്‍ കൂടുതലാണ്. ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് സ്ഥിതി വഷളായി വരുന്നു. പ്രത്യാകിച്ച് വൈറ്റ്ഫീല്‍ഡ്, ബി ടി എം ലേ ഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബെല്ലന്തര്‍, മറാത്തഹള്ളി എന്നീ സ്ഥലങ്ങളില്‍.

ഇന്ന് ബസ് അഗ്രിഗേറ്ററായ സിപ്പ്‌ഗോ, ഷെയര്‍ സേവനങ്ങല്‍ നല്‍കുന്ന സിഫി, ലിഫ്‌റ്റോ, ബ്ലാ ബ്ലാ കാര്‍സ്, കാബ് അഗ്രിഗേറ്റര്‍മാരായ ഒല ഷെയര്‍, യൂബര്‍ പൂള്‍ എന്നിവ വളരെ അത്യാവശ്യമായിക്കഴിഞ്ഞു. ഒരു വ്യക്തിയെ മാത്രം കൊണ്ടുപോകുന്ന കാറുകളുടെ എണ്ണം വളരെ കൂടുതലാണ്. 2014ല്‍ പൂള്‍സര്‍ക്കിളിന്റെ സ്ഥാപകനായ രഘു രാമാനുജത്തോട് യുവര്‍ സ്റ്റോറി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരാള്‍ക്ക് പകരം നാല് പേരെ ഉള്‍പ്പെടുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നാണ്.

കാര്‍ പൂളിങ്ങ് എന്ന ആശയം പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള വിപണിയില്‍ 15 ബില്ല്യന്‍ ഡോളറിന്റെ മൂല്ലയമാണ് ഇതിനുള്ളത്. 2025 ഓടെ ഇത് 335 ബില്ല്യന്‍ ഡോളറാകും എന്നാണ് കണക്ക്.

2015ലെ റൈഡ്

'2015 ല്‍ 80 ശതമാനം ഉപഭോക്താക്കള്‍ ബി2സി ഉപയോക്താക്കളായതോടെ എട്ട് മടങ്ങ് വളര്‍ച്ചയാണ് ഞങ്ങള്‍ നടിയത്. ബാക്കിയുള്ള 20 ശതമാനം പേര്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കളാണ്. ദിവസേന ഞങ്ങള്‍ക്ക് 20000 യാത്രക്കാരുടെ റൂട്ടുകളുണ്ട്. ശരാശരി 17 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്നു.' രഘു പറയുന്നു.

ടെക്ക് പാര്‍ക്കിനുള്ളില്‍ കാര്‍ പൂളിങ്ങ് വ്യാപകമാക്കാനായി ബംഗളുരു ട്രാഫിക് പോലീസ്, എമ്പസി ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഫൂട്ട് പ്രിന്റിന്റെ തേര്‍ഡ് പാര്‍ട്ടി സര്‍ട്ടിഫിക്കേഷന് വേണ്ടി ഏണസ്റ്റ് ആന്റ് യങ്ങ് എന്നിവരുമായും അവര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കാര്‍ പൂളിങ്ങിന്റെ ഗുണങ്ങളെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ടുകള്‍ നേടാനാണ് അവര്‍ ശ്രമിക്കുന്നത്. കൂടാതെ കാറുകളുടെ എണ്ണം കുറയുന്നതോടെ മാലിനീകരണവും കാര്‍ബണ്‍ ഫുട്ട്പ്രിന്റും എങ്ങനെ കുറയുന്നു എന്ന് മനസ്സിലാക്കാനും സാധിക്കും.

2015 ഒക്‌ടോബറില്‍ ഒരു കാര്‍ പൂളിങ്ങ് പ്രൊമോഷന്‍ ബംഗളുരു ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. ഇതിന് ശേഷം ഇലക്‌ടോണിക് സിറ്റിയുടെ ഭരണ സ്ഥാപനമായ ELCIA ഇലക്‌ട്രോണിക് സിറ്റി ഇന്‍ഡസ്ട്രീസ് അസോസിയേഷനുമായി പൂള്‍ സര്‍ക്കിള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവിടെ 70 അംഗങ്ങള്‍ കൂടുതലുള്ള കമ്പനികള്‍, മറ്റ് സ്ഥാപനങ്ങല്‍, 140000 ത്തില്‍ കൂടുതല്‍ ജീവനക്കാരുമുണ്ട്. ഋഘഇകഅ ക്ക് വേണ്ടി ഒരു പ്രത്യാക സ്വകാര്യ കാര്‍ പൂളിങ്ങ് ശൃംഖലയാണ് പൂള്‍സര്‍ക്കിള്‍ വികസിപ്പിച്ചെടുത്തത്. ELCIA ഇമെയില്‍ വഴി ചില വൈറ്റ് ലിസ്റ്റുകള്‍ ഇവര്‍ക്ക് നല്‍കുന്നു. ഈ കാര്‍പൂലില്‍ ചേരാനായി ഉപയോക്താവ് വൈറ്റ് ലിസ്റ്റിലുള്ള കോര്‍പ്പറേറ്റ് ഇമെയില്‍ അഡ്രസ് പരിശോധിക്കേണ്ടതുണ്ട്. ELCIA യിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ സേവനങ്ങള്‍ ലഭിക്കുകയുള്ളൂ.

അവര്‍ ഏറ്റവും വലിയ കാര്‍ പൂളിങ്ങ് കമ്മ്യൂണിറ്റിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ELCIA യുടെ സി ഇ ഒ ആയ രമ എന്‍ എസ് പറയുന്നു. കൂടാതെ സുരക്ഷയുടേയും പങ്കാളിത്തത്തിന്റേയും കാര്യത്തില്‍ അവര്‍ ഏറെ മുന്നിലാണ്. ഈ പാട്‌നര്‍ഷിപ്പ് ഇലക്‌ട്രോണിക് സിറ്റിയെ കൂടുതല്‍ ഊര്‍ജ്ജസ്വലവും ഹരിതാഭവും ആക്കാനുള്ളതാണെന്ന് രമ പറയുന്നു.

75 ശതമാനം ഉപയോക്താക്കളും അവരുടെ ഇഷ്ടാനുസരണം റെഡുകള്‍ തിരഞ്ഞെടുക്കുന്നു. കോരമംഗല, വൈറ്റ്ഫീല്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ഇന്ദിരാ നഗര്‍, വൈലന്തര്‍ എന്നീ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ തിപരക്കേറിയ സമയങ്ങളില്‍ 20 മുതല്‍ 25 ഓപ്ഷനുകള്‍ വരെ ലഭ്യമാണ്. ഇതുവരെ 4500ല്‍ പരം കാര്‍പൂള്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചതായി അവര്‍ അവകാശപ്പെടുന്നു. ഏഴ് ദിവസം കഴിഞ്ഞ് അവരോടൊപ്പം നിലനില്‍ക്കുന്നവരക് 53 ശതമാനവും നാല് ആഴ്ചകളില്‍ നില്‍ക്കുന്നവരുടെ എണ്ണം 37 ശതമാനവുമാണ്.

പൂള്‍ ഇന്റലി റൈഡ് എന്ന സാഹ്‌കേതിക വിദ്യയും അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുവഴി ഓരോ റൂട്ടും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതുവഴി അവര്‍ക്ക് 80 ശതമാനം വര്‍ധനയാണ് ഗുണമേന്മയില്‍ ഉണ്ടായിട്ടുള്ളത്.

വഴിയില്‍ കണ്ട റോഡ് ബംബുകള്‍

പൂള്‍ സര്‍ക്കിളിനെ സംബന്ധിച്ചിടത്തോളം റെഡ് അത്ര തൃപ്തികരമല്ലായിരുന്നു. 2014ന്റെ അവസാനം അവര്‍ക്ക് ആദ്യ ഘട്ട നിക്ഷേപം ലഭിച്ചു. പിന്നീട് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ഡീല്‍ നഷ്ടപ്പെട്ടു.

'ഞങ്ങളുടെ പുതുവര്‍ഷം വളരെ മോശമായിരുന്നു. ടീമിന്റെ ആത്മവിശ്വാസവും ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസവും മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് സഹായകമായി. വ്യവസായങ്ങളില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ ഇത് ഞങ്ങളെ സഹായിച്ചു. ഓരോ വ്യവസായ സ്ഥാപനങ്ങളിലും ജീവനക്കാര്‍ തമ്മില്‍ ഒരു കാര്‍ പൂള്‍ ഉണ്ടാക്കാന്‍ തുടങ്ങി.' രഘു പറയുന്നു.

കാര്‍ പൂളിങ്ങ് വഴി ഒരുപാട് പണം ലാഭിക്കാന്‍ കഴിയും. എന്നാല്‍ പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല.

'ഇതില്‍ നേരത്തെ ശ്രദ്ധ കൊടുത്തിരുന്നെങ്കിലും വളറെ വേഗത്തില്‍ ഞങ്ങള്‍ക്ക് വളരാമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൊബൈല്‍ വഴി പേയ്‌മെന്റ് നല്‍കുന്നതിനുള്ള സംവിധാനങ്ങളും കൊണ്ടുവരും.' രഘു പറയുന്നു.

ഉപഭോക്താക്കളെ മനസ്സിലാക്കുക

ബി2സി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്നു. വരുന്ന ക്വാര്‍ട്ടറുകളില്‍ റൈഡ് നല്‍കുന്ന ആളില്‍ നിന്നും റൈഡ് ചെയ്യുന്നവരില്‍ നിന്നും കമ്മീഷന് വാങ്ങുന്നതാണ്. ഇവരുടെ ആപ്പ് ആന്‍ഡ്രോയിഡിലും ios ലും ലഭ്യമാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അല്ലെങ്കില്‍ ബി2ബി ഉപഭോക്താക്കള്‍ക്ക് ആദ്യം കുറച്ച് തുകയും പിന്നീട് മാസം തോറും ഒരു തുകയും ഈടാക്കുന്നു.

കാര്‍പൂളില്‍ ആരും അപരിചിതരല്ല. നിങ്ങള്‍ക്ക് ആ വ്യക്തിയെ അറിയില്ലെങ്കിലും അയാളുടെ എല്ലാ വിവരങ്ങളഉം നിങ്ങള്‍ക്ക് ലഭ്യമാണ്. നിങ്ങളുടെ സുഹൃത്തുക്കളോ അയല്‍ക്കാരോ നിങ്ങളുടെ കൂടെ സഞ്ചരിക്കാം. പൂള്‍ സര്‍ക്കിളിന്റെ സ്ഥിര ഉപയോക്താവായ ബംഗളുരുവിലെ വിനയ് കുമാര്‍ ഇതില്‍ പൂര്‍ണ്ണ തൃപ്തനാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ചുള്ള യാത്രക്കാരാണ് അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നത്.

'സോഷ്യല്‍ റൈഡ് ഷെയറിങ്ങ് വഴി നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നവരുടെ കൂടെ സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നു.' ഒലയിലെ മാര്‍ക്കറ്റിങ്ങ് ഡയറക്ടറായ ആനന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളെ അവരുടെ ഭാഗമാക്കാന്‍ പൂള്‍സര്‍ക്കിള്‍ ശ്രമിക്കുന്നു. പല അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളും വാട്ട്‌സ് അപ്പില്‍ കാര്‍പൂള്‍ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. വലിയ യാത്രാ സംവിധാനങ്ങളുമായും ഇവര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതുവഴി പല നഗരങ്ങളില്‍ യാത്ര ചെയ്യാനുള്ള ചിലവ് കുറയ്ക്കാന്‍ സാധിക്കും.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മി ബഡ്ഡി, റൈയിങ്ങ് ഒ, കാര്‍പൂള്‍ അഡ്ഡ എന്നിവര്‍ ഈ മേഖലയില്‍ തിളങ്ങുന്നു. ഇന്ത്യന്‍ വിപണിയില്‍ കാര്‍ പൂളിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. റൈഡ് ഷെയറിങ്ങ്, ടാക്‌സി, വെഹിക്കിള്‍ അഗ്രിഗേഷന്‍ എന്നിവരുടെ സാധ്യത വര്‍ദ്ധിക്കുന്നുവെങ്കിലും സര്‍ക്കാരിന്റെ ചില നയങ്ങല്‍ അവരെ മുന്നോട്ട് പോകാന്‍ അനുവദിക്കുന്നില്ല. ഈ അവസ്ഥയില്‍ സിപ്പ്‌ഗോ പോലുള്ള ഷട്ടില്‍ ബസ് സേവനങ്ങളുടെ ആയുസ്സ് എങ്ങനെയാണ്?

Lifto യുടെ സ്ഥാപകനായ വികേഷ് അഗര്‍വാള്‍ പറയുന്നത് കാര്‍ പൂളിങ്ങ്/ റൈഡ് ഷെയറിങ്ങ്/ ലിഫിറ്റ് കൊടുക്കുക എന്നിവ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988ല്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ സേവനങ്ങള്‍ക്കെതിരെ ഈ ആക്ടില്‍ ഒന്നും തന്നെയില്ല.

ഇന്ന് നിരവധി പേര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞ സാഹചര്യത്തില്‍ പൂള്‍ സര്‍ക്കിളിന് നിരവധി മത്സരം നേരിടേണ്ടി വരുന്നു. എന്നാല്‍ ചിലര്‍ വിശ്വസിക്കുന്നത് ഈ വിപണിയില്‍ പിടിച്ചുനില്‍ക്കാനായി ഒരുപാട് ഫണ്ടിന്റെ ആവശ്യം ഇല്ലന്നാണ്. 'സെറോധ' എന്ന സ്റ്റോക്ക് ബ്രോക്കറേജ് പ്ലാറ്റ്‌ഫോം ഇതിന് ഒരു ഉദാഹരണമാണ്.

പൂള്‍സര്‍ക്കിളിന് നല്ല കൂട്ടുകെട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ പേര്‍ വരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഈ വിപണിയില്‍ എന്തെങ്കിലും മാറ്റം വരുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയണം.