ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസ് ഇനി തിരുവനന്തപുരത്തും

0


മലയാളികളുടെ മാറുന്ന ഗൃഹാതുര സങ്കല്‍പ്പങ്ങള്‍ച്ച് ചാരുതയേകി ലക്ഷ്വറി അപാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും നിര്‍മ്മാണ രംഗത്ത് മുന്‍നിരയിലുള്ള ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസ് തിരുവനന്തപുരത്തേക്ക്‌. കിംസ് ആശുപത്രിക്ക് സമീപം ആനയറയില്‍ 'സ്‌പെല്‍സ്' എന്ന പേരിട്ട ലക്ഷ്വറി പ്രൊജക്റ്റിലൂടെയാണ് 'ന്യൂക്ലിയസ്' തലസ്ഥാന നഗരിയിലേക്ക് ചുവടുവെക്കുന്നത്. ന്യൂക്ലിയസിന്റെ പതിനേഴാമത് പ്രോജക്റ്റ് ആണ് തിരുവനന്തപുരത്തേത്.

മികച്ച ലൊക്കേഷനോപ്പം ഏവരും ആഗ്രഹിക്കുന്ന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സ്‌പെല്‍സ് ഒരു ഏക്കര്‍ 32 സെന്റ് സ്ഥലത്ത് അഞ്ചു നിലകളിലായി 16 അപ്പാര്‍ട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. 35 യൂണിറ്റുകളിലായി 19 വില്ലകള്‍ ഇതില്‍ ഉള്‍പ്പെടും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേകനീന്തല്‍ കുളങ്ങള്‍, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ കളിസ്ഥലങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സന്ദര്‍ശകരെ സ്വീകരിക്കാന്‍ പ്രത്യേകം മുറികള്‍, സ്‌നൂക്കര്‍ ടേബിള്‍, ക്ലബ് ഹൗസും മള്‍ട്ടി പര്‍പ്പസ് ഹാളും, ഹോം തിയേറ്റര്‍ തുടങ്ങിയവയും സ്‌പെല്‍സിന്റെ പ്രത്യേകതകളായിരിക്കും.

കൊച്ചി കേന്ദ്രീകരിച്ച് 2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ന്യൂക്ലിയസ്സിന് ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും ജനപ്രിയ ബില്‍ഡറായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യയിലേക്കും യു എ ഇ യിലേക്കും ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിക്കാനും സാധിച്ചു. ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസിന്റെ പ്രവര്‍ത്തനം ഉടന്‍തന്നെ ബാംഗ്ലൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും തിരുവനന്തപുരത്ത് പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ എം. ഡി നിഷാദ് എന്‍.പി അറിയിച്ചു.

കേരളത്തിലെ ഏറ്റവും വിശ്വസ്തരായ ബില്‍ഡര്‍ക്കുള്ള ടൈംസ് ഓഫ് ഇന്ത്യ ബ്രാന്‍ഡ് ഐക്കണ്‍ 2014 അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവ ചുരുങ്ങിയ കാലയളവില്‍ ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസിനെ തേടിയത്തെി. ഏറ്റവും വിശ്യാസ്യതയുള്ള ബില്‍ഡറെ കണ്ടത്തെുന്നതിനുള്ള വാട്‌സ്ആപ്പ് കൊച്ചി സിറ്റി അവാര്‍ഡ് 2015ഉം ന്യൂക്ലിയസിന് ആണ് ലഭിച്ചത്.സാമൂഹ്യ ഉത്തരവാദത്തമുള്ള ബില്‍ഡര്‍ എന്ന നിലയില്‍ ന്യുക്ലിയസ് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിത മിഷനിലും പങ്കാളിയാണ്.

വാര്‍ത്താസമ്മേളനത്തില്‍ ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ നിഷാദ് എന്‍.പി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ എന്‍ പി എന്നിവര്‍ പങ്കെടുത്തു.