ഗാന്ധിയും സ്റ്റാര്‍ട് അപ് സംസ്‌കാരവും

0


വളരെ പോസിറ്റീവ് എനര്‍ജി നല്‍കിയിരുന്ന വ്യക്തിയാണ് മഹാത്മാ ഗാന്ധി. ഓരോരുത്തര്‍ക്കും ദീര്‍ഘശ്വാസം എടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ ശുദ്ധവായു പോലെയായിരുന്നു അദ്ദേഹത്തിന്റെ സാനിധ്യം. ഒരു ബീം ലൈറ്റ് പോലെ അദ്ദേഹം സമൂഹത്തിന്റെ അന്ധത നീക്കി.

ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേത്തിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി. ഗാന്ധി ഉണ്ടാക്കിയ മാറ്റം സമൂഹത്തിന്റെ മനസാക്ഷിയെ എറെയാണ് സ്വാധീനിച്ചത്. ആളുകളെ മനസിലുണ്ടായിരുന്ന ഭയത്തെ ദൂരീകരിക്കുന്ന തരത്തിലാണ്് അദ്ദേഹം ഓരോരുത്തര്‍ക്കും ആത്മവിശ്വാസം നല്‍കിയത്. നിങ്ങള്‍ ഭയപ്പെടരുത്, എല്ലാത്തിനും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം എല്ലാവര്‍ക്കും ധൈര്യം നല്‍കി. നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഒരു രൂപം നല്‍കിയതില്‍ പ്രധാന വ്യക്തിയാണ് ഗാന്ധി.

എങ്ങനെയാണ് ഗാന്ധിക്ക് ഒരു വലിയ ജനതയുടെ മനസാക്ഷിയെ സ്വാധീനിക്കാനായത്. നിലവിലുള്ള സംസ്‌കാരത്തിന് തന്നെ മാറ്റമുണ്ടാക്കാന്‍ കേവലം ഒരകു വ്യക്തിയെക്കൊണ്ട് സാധിച്ചതെങ്ങനെയാണ്? ഈ ചോദ്യങ്ങളെക്കുറിച്ച് ഞാന്‍ ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. കാരണം എങ്ങനെയാണ് സംരംഭങ്ങളെ സ്വാധീനിക്കാനാകുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറുണ്ട്.

സ്റ്റാര്‍ട് അപ്പുകള്‍ മിക്കപ്പോഴും അവരുടെ സംസ്‌കാരത്തെക്കുറിച്ചോ ഐഡന്റിറ്റിയെക്കുറിച്ചോ ശ്രദ്ധിക്കാറില്ല. കാരണം അത്തരത്തില്‍ തിരക്ക് നിറഞ്ഞതാണ് സ്റ്റാര്‍ട് അപ്പുകളുടെ പ്രവര്‍ത്തനം. ഒരു പുതിയ കസ്റ്റമറെ കണ്ടുപിടിക്കുക, ഒരു പുതിയ സവിശേഷത ഉണ്ടാക്കുക, ഒരു കസ്റ്റമറോട് പ്രതികരിക്കുകയ ട്വിറ്ററില്‍ ഫോളോവേഴ്‌സിനെ ഉണ്ടാക്കുക, കുറച്ചു കൂടി ടാലന്റഡ് ആയ ഒരു എന്‍ജിനീയറെ തങ്ങളുടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുക

ജോലിക്ക് ഒരു നല്ല സംസ്‌കാരം ഉണ്ടാക്കുക എന്നത് ഒരിക്കലും ഒരു ഓപ്ഷന്‍ അല്ല. അത് അത്യന്താപേക്ഷിതമായ കാര്യമാണ്. സാപ്പോസിലെ ടോമി ഹ്‌സ്യേഹ് ഇങ്ങനെ എഴുതി: ഞങ്ങള്‍ ഏറ്റവും ഒന്നാമതായി പ്രാധാന്യം നല്‍കുന്നത് കമ്പനിയുടെ സംസ്‌കാരത്തിനാണ്. ഞങ്ങളുടെ വിശ്വാസം ഒരാള്‍ക്ക് മികച്ച സംസ്‌കാരമുണ്ടായാല്‍ അത് അയാള്‍ ചെയ്യുന്ന കാര്യങ്ങളിലും കമ്പനിയുടെ വളര്‍ച്ചയിലുമെല്ലാം പ്രതിഫലിക്കുമെന്നാണ്.

സ്റ്റാര്‍ബക്‌സിന്റെ ഹൊവാര്‍ഡ് ഷല്‍ട്‌സിന്റെ വാക്കുകള്‍ ഇങ്ങനെ: വലിയ ബ്രാന്‍ഡ് ഉണ്ടാക്കുന്ന കമ്പനികള്‍ക്കെല്ലാം തന്നെ കസ്റ്റമേഴ്‌സുമായി ഒരു വൈകാരിക ബന്ധം ഉണ്ടാകും. തെറ്റായ പാതയില്‍കൂടി സഞ്ചരിക്കുകയാണെങ്കില്‍ ആ വിശ്വാസം നഷ്ടമാകും. ഗൂഗിള്‍, അഡോബ്, വാര്‍ബി പാര്‍കര്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം തന്നെ തങ്ങളുടെ സംസ്‌കാരത്തിന് പ്രാധാന്യം നല്‍കാറുണ്ട്.

ഈ സംസ്‌കാരം എങ്ങനെയാണ് ഒരു സ്ഥാപനത്തിന് നേട്ടമാകുന്നത്. ഇത് ഒരു ഉല്‍പന്നം പുതുതായി നിര്‍മിക്കുന്നതിന് തുല്യമായ ഗുണം ചെയ്യുന്ന തരത്തില്‍ കാണാന്‍ പറ്റാത്ത ആസ്തി ആണ്.

ഒരു രാഷ്ട്രത്തിനെ തന്നെ ഉണര്‍ത്തുകയാണ് ഗാന്ധി ചെയ്തത്. പല ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്, പല വിശ്വാസങ്ങള്‍ പിന്തുടരുന്നവരുണ്ട്, വിവിധ വിദ്യാഭ്യാസ സാഹചര്യങ്ങളുള്ളവരുണ്ട്, എന്നിരുന്നാലും എല്ലാവരും ഒരുപോലെ മാറ്റത്തിന് ആഗ്രഹിച്ചു.

എന്താണ് നിങ്ങളുടെ വിശ്വാസവും മൂല്യങ്ങളും? അതിനെ വ്യക്തമായി വിശദീകരിക്കാന്‍ നിങ്ങള്‍ക്കാകുമോ? ഈ മൂല്യങ്ങള്‍ക്ക് നിങ്ങള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തില്‍നിന്ന് ഞാന്‍ ഒരു ബാഗ് ഓര്‍ഡര്‍ ചെയ്തിരുന്നു. ഞാന്‍ ഒരു യാത്രയിലായിരുന്നതിനാല്‍ ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടി ഒരു മാസത്തിന് ശേഷമാണ് അത് പൊട്ടിച്ചുനോക്കാന്‍ സമയം കിട്ടിയത്. എന്നാല്‍ ബാഗ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതിന് കൈപ്പിടി ഉണ്ടായിരുന്നില്ല. എന്നാല്‍ കസ്റ്റമര്‍ സര്‍വീസ് അത് തിരിച്ചെടുക്കാന്‍ തയ്യാറായില്ല. അതോടെ ഞാന്‍ ആ സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി. ആ സ്ഥാപനത്തിന്റെ സി ഇ ഒ ഒരിക്കലും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോ അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനോ തയ്യാറല്ല. ഒരു ഉപഭോക്താവിനെ നഷ്ടപ്പെടുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നങ്ങളൊന്നുമില്ല. അതായത് നേരത്തെ പറഞ്ഞ മൂല്യങ്ങള്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തുക, പ്രത്യേകിച്ചും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നത് ലളിതമല്ല.

നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരനില്‍ നിങ്ങള്‍ എന്ത് വിശ്വാസമാണ് അര്‍പ്പിച്ചിരിക്കുന്നത്. വീട്ടിലിരുന്നോ മറ്റ് എവിടെയിരുന്നോ വേണമെങ്കിലും ജീവനക്കാരന് ജോലി ചെയ്യാനാകുമോ? ഇതിന് ശരിയായ ഉത്തരമില്ല. നമ്മുടെ സ്ഥാപനങ്ങളില്‍ ഒരിക്കലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തങ്ങളുടെ ജോലി ചെയ്യാന്‍ അനുവാദം നല്‍കാറില്ല. നമ്മളെല്ലാം ചെറിയ ചെറിയ ഗ്രൂപ്പുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല നമ്മള്‍ വീട്ടിലെ പോലെ അന്തരീക്ഷം ഉണ്ടാക്കുന്ന തരത്തില്‍ ഒരു ഓഫീസ് രൂപപ്പെടുത്തുകയും ചെയ്യുന്നു.

എന്തിനാണ് ഗാന്ധിയെ കോര്‍പറേറ്റ് സംസ്‌കാരത്തില്‍ വിഷയമാക്കിയത്?

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സി ഇ ഒ ആയി നമുക്ക് അദ്ദേഹത്തെ കണക്കാക്കാം. അദ്ദേഹം ദേശീയ തലത്തില്‍ തന്നെ ഉണ്ടാക്കിയ സ്വാധിനം എത്രത്തോളമാണെന്ന് നാം ചിന്തിക്കണം. ചില ആളുകള്‍ ഗാന്ധിയുടെ ജീവിതത്തില്‍നിന്ന് ദര്‍ശനമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നുമുണ്ട്.