ചിതറയിലെ കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിയെ കാണാനെത്തി 

0

ഗവ. എല്‍.പി.എസ്. ചിതറയിലെ 20 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ.ഭാരവാഹികളും വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ നിയമസഭയിലെ ചേമ്പറില്‍ എത്തി. 

700 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍, ക്വിസ് മത്സരം നടത്തി, അതില്‍ വിജയിച്ചവരണ് ഈ 20 കുട്ടികള്‍. മാഷിനെ സ്വാധീനിച്ച അദ്ധ്യാപകനാര്, ചെറുപ്പത്തിലെ മറക്കാനാവാത്ത ഒരു സംഭവം, ലളിത ജീവിതം നയിക്കാനുള്ള പ്രചോദനം ആരാണ്, 

ഏത് വിഷയം പഠിക്കാനായിരുന്നു താല്പര്യം, ഇഷ്ട വിനോദം, ജോലിയുള്ളപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നോ, പ്രൈമറി വിദ്യാഭ്യാസത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് എന്നിങ്ങനെയുള്ള കുട്ടി ചോദ്യങ്ങള്‍ക്ക് സരസമായും അര്‍ത്ഥവത്തായും മന്ത്രി മറുപടി നല്‍കി. 

ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം അനുവദിക്കണം എന്ന നിവേദനം, അവര്‍ തന്നെ കൈയെഴുത്ത് മാസികയുടെ ഒരു പകര്‍പ്പും മന്ത്രിക്ക് നല്‍കിയിട്ടണ് അവര്‍ മടങ്ങിയത്.