ശക്തിയായി വനിതാ സംരഭകരുടെ കൂട്ടായ്മ

ശക്തിയായി വനിതാ സംരഭകരുടെ കൂട്ടായ്മ

Thursday May 12, 2016,

2 min Read

വനിതാ സംരംഭകര്‍ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി ദേശീയ വനിതാ കമ്മിഷനുമായി ചേര്‍ന്ന് യുവര്‍ സ്റ്റോറി ഒരു സംവാദം സംഘടിപ്പിച്ചു. യുവര്‍ സ്റ്റോറിയുടെ അംഗമായ ജയ് വര്‍ധനനും ഈ രംഗത്തെ പ്രഗല്‍ഭരായ ഒരു കൂട്ടം പേരും ചേരുന്ന ജൂറി അംഗമാണ് സംവാദത്തില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്. ചര്‍ച്ചയില്‍ ഉന്നയിച്ച ഏറ്റവും പ്രധാന ചോദ്യം ഇതായിരുന്നു ഒരാശയത്തെ എങ്ങനെയാണ് ബിസിനസാക്കി മാറ്റിയെടുക്കാനാകുക?

image


വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് നമ്മുടെ പക്കല്‍ നിരവധി ആശയങ്ങളുണ്ട്. ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങള്‍ നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ അവയില്‍ നമുക്ക് അത്ര ഉറപ്പില്ല. എപ്പോഴാണോ ആ ആശയവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നത്. പിന്നെ നിങ്ങളെ ആ ആശയം ഉറങ്ങാന്‍ പോലും അനുവദിക്കില്ലെന്നു ഗൂന്‍ജ് ഗ്വിപ്‌സിന്റെ സഹസ്ഥാപകയായ മീനാക്ഷി ഗുപ്ത പറഞ്ഞു.

ആരായാലും ആദ്യം പ്രാധാന്യം നല്‍കേണ്ടത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവണമെന്നു എംബ്രയൂവിന്റെ സൊണാലി ത്രിപതി പറഞ്ഞു. അവനോ അവള്‍ക്കോ തന്റെ ആശയം കൊണ്ട് ഒരു പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകണമെന്നും സൊണാലി പറഞ്ഞു. ഇന്ത്യയില്‍ നിരവധി പേര്‍ വാരാന്ത്യം ചെലവഴിക്കാനായി വീടുകളും ഹോട്ടലുകളും നിര്‍മിക്കാറുണ്ട്. ഈ വീടുകളില്‍ കുറഞ്ഞത് രണ്ടു മാസമെങ്കിലും ചെലവഴിക്കണം എന്ന വിചാരത്തോടെയാണ് അവരിത് ചെയ്യുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഒരിക്കലും ആ രീതിക്ക്

വരാറില്ല. ഈ വീടുകളും ഹോട്ടലുകളും കെയര്‍ടേക്കറുകളുടെ കൈയ്യിലാണ്. അവരിത് നല്ല രീതിയില്‍ നോക്കി നടത്താറില്ല. ഈ സമയത്താണ് റിസോര്‍ട്ടുകളെ ഏറ്റെടുത്ത് നല്ല രീതിയില്‍ നോക്കി നടത്തുക എന്നൊരാശയം ഉടലെടുക്കുന്നത്.ബെഡ്‌റോക്ക് വെഞ്ച്വേഴ്‌സ് ഈ ആശയത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിക്കുകയും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായി ഒരു സിഇഒയെ കൊണ്ടുവരികയും ചെയ്തതായി വി റിസോര്‍ട്‌സിന്റെ സഹസ്ഥാപകയായ അദിതി സാല്‍ബിര്‍ പറഞ്ഞു.

ഈ പ്രോജക്ടില്‍ അദിതിയും പങ്കുചേരുകയും മുഴുവന്‍ സമയവും ഇതിനായി ചെലവഴിക്കുകയും ചെയ്തു. ഇതില്‍ തന്റേതായ കുറച്ചു പണവും അദിതി നിക്ഷേപിച്ചു. അങ്ങനെ മിഡ് 2012 ന്റെ സഹസ്ഥാപകയുമായി. ഈ രീതിയിലാണ് അദിതി തന്റെ സ്റ്റാര്‍ട്ടപ് വളര്‍ത്തിയത്. ഒരു സ്റ്റാര്‍ട്ടപ് തുടങ്ങുകയും ഫണ്ടുകള്‍ സ്വരൂപിക്കുകയും ചെയ്യുന്നതിലും വലിയ വെല്ലുവിളിയാണ് ത്വരിതഗതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ഇടവിടാതെയുള്ള കുരുക്കുകള്‍. ഇതു സംബന്ധിച്ചും ചര്‍ച്ചയില്‍ ചോദ്യം ഉണ്ടായി.

ആദര്‍ശപരമായ മാര്‍ഗങ്ങളിലൂടെ ഫണ്ടുകള്‍ സ്വരൂപിക്കണം എന്നു ഞാന്‍ നിങ്ങളെ ഉപദേശിക്കില്ല. നിക്ഷേപകരെ പറഞ്ഞു മനസിലാക്കിപ്പിക്കാന്‍ വ്യവസായ സംരംഭകരും ആശയവിനിമയം നടത്തണം. എങ്കില്‍ മാത്രമേ നിക്ഷേപകരുടെ വിശ്വാസം കമ്പനിക്ക് നേടിയെടുക്കാന്‍ സാധിക്കയുള്ളൂവെന്നും സൊണാലി പറഞ്ഞു. ഒരു സ്ഥാപനത്തിന്റെ പ്രധാന ഘടകമായ തൊഴിലാളി വിഭാഗത്തെക്കുറിച്ചും ചര്‍ച്ചയില്‍ ജൂറി

അംഗങ്ങളോട് ചോദിച്ചു. ഒരു നല്ല ടീമിനെ രൂപീകരിക്കുകയെന്നത് പ്രയാസകരമായ ജോലിയാണ്. അതിനു നല്ല രീതിയില്‍ കഠിനാധ്വാനം ചെയ്യണം ചെസ്റ്റ്‌നട് ഹൈറ്റ്‌സ് റിസോര്‍ട്‌സ് ഡയറക്ടര്‍ ഷീല ലുങ്കാഡ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും ഒരേ രീതിയില്‍ ഉപജീവനമാര്‍ഗം തേടിയെത്തിയവരെ ഞങ്ങള്‍ കൊണ്ടുവന്നു. ഞങ്ങളുടെ ഏറ്റവും വലിയ വിജയം ഇതാണ്. ഇവിടെ ജോലിക്കാരില്ല. ഞങ്ങളുടെ സ്ഥാപനത്തില്‍ ഒരു കുടുംബത്തെയാണ് ഞങ്ങള്‍ നിര്‍മിച്ചത്. ഇത്തരമൊരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ വളരെയധികം തങ്ങള്‍ കഷ്ടപ്പെട്ടതായും ഷീല പറഞ്ഞു.