മണ്‍പാത്ര നിര്‍മാണത്തിന് പുതുചരിതമെഴുതി നീര്ജ ഇന്റര്‍നാഷണല്‍

0


അമ്മയുടെ പാത പിന്‍തുടരാനുള്ള ലീല ബോര്‍ഡിയയുടെ തീരുമാനത്തിലൂടെ വലിയൊരു സംരംഭത്തിന്റെ അധിപയായി തന്നെ മാറ്റുമെന്ന് അവള്‍ വിചാരിച്ചിരുന്നില്ല. ജയ്പൂരിലെ പിന്നോക്ക മേഖലയിലെ ആളുകളെ സംരക്ഷിക്കുന്നതിനായാണ് അമ്മ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനായി അവളും ജയ്പൂരിലെ ചേരികളിലേക്ക് യാത്ര നടത്തി. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ഒരു ഒറ്റമുറി വീട്ടില്‍ കഴിയുന്നത് അവള്‍ക്കവിടെ കാണാന്‍ കഴിഞ്ഞു. അവര്‍ കരകൗശല തൊഴിലാളികളായിരുന്നു. മണ്‍പാത്രങ്ങള്‍ക്ക് നീല നിറത്തിന്റെ മനോഹാരിത നല്‍കുന്ന അവര്‍ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെട്ടിരുന്നു.

അവരുടെ കഴിവില്‍ അത്ഭുതം തോന്നിയ ലീലക്ക് അവരുടെ ജീവിത സാഹചര്യങ്ങള്‍ കണ്ട് സഹതാപവും തോന്നി. അവരൊടൊപ്പം നിന്ന് അവരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ലീല തീരുമാനിച്ചതാണ് നിര്ജ ഇന്റര്‍ നാഷണല്‍ പിറവിയെടുക്കാന്‍ കാരണം. നിരക്ഷരരായ തൊഴിലാളികളെ പല കാരണങ്ങളും പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവര്‍ വെറും പൂപ്പാത്രങ്ങളുംം അലങ്കാര വസ്തുക്കളും മാത്രമല്ല ഉപയോഗപ്രദമായ ഉത്പന്നങ്ങളും നിര്‍മിക്കണമെന്ന് ലീല പറഞ്ഞ് മനസിലാക്കി.

ഒരു തൊഴിലാളി മണ്ണില്‍ ഉണ്ടാക്കിയ ചില ആഭരണങ്ങള്‍ വളരെ മനോഹരമായിരുന്നു. ഒരു വിദേശി വിനോദ സഞ്ചാരി ഇത് കാണാനിടയാകുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.

അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലീല നേരിട്ടിടപെടുകയും പുതിയ ഡിസൈനുകളും മോഡലുകളും അവര്‍ക്ക് പറഞ്ഞു നല്‍കുകയും ചെയ്തു. ചൈനയില്‍ ഉരിത്തിരിഞ്ഞ ഈ കരകൗശലമേഖല ടര്‍ക്കി, നെതര്‍ലന്റ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി മുഗള്‍ സാമ്രാജ്യ ഭരണ കാലത്ത് കാശ്മീരിലെത്തിചെരുകയായിരുന്നു.

ഇവയുടെ പ്രോത്സാഹനത്തിനായി ലീല ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ മനസാലിക്കാനും ഉത്പന്നങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അറിയാനും ലീലക്ക് യാത്രകള്‍ സഹായകമായി.

പെന്‍ ഹോള്‍ഡറുകള്‍, ഡോര്‍ നോബുകള്‍, വാള്‍ ടാലുകള്‍, മുത്തുകള്‍, എണ്ണ വിളക്കുകള്‍, വാഷ് ബേസിനുകള്‍ എന്നിവയായിരുന്നു നീര്ജയുടെ ഉത്പന്നങ്ങള്‍. ഉപഭോക്തക്കള്‍ അവര്‍ ഉദ്ദേശിക്കുന്ന ഉത്പന്നം ലഭിക്കുന്നതായി ആറ് മാസക്കാലത്തോളം കാത്തിരിക്കാനും തയ്യാറായി. അത്രത്തോളം ഗുണമേന്മയിലാണ് ഉത്പന്നങ്ങള്‍ തയ്യാറാക്കിയത്. വളരെ യഥാര്‍ഥ്യവും പ്രത്യേകതയുള്ളതുമായ ഉത്പന്നങ്ങളായിരുന്നു ഇവരുടേത്.

1997ലാണ് ഇതിന് രജിസ്‌ട്രേഷന്‍ ലഭിച്ചത്. രജിസ്റ്റര്‍ ചെയ്യുക എന്നത് ഞങ്ങള്‍ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു. ഇത് മാര്‍ക്കറ്റില്‍ വളരെ വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചു. ഇപ്പോള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ നേരത്തെ തന്നെ കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്ന് പറയുമ്പോള്‍ അഭിമാനമുണ്ടെന്ന് ലീല പറയുന്നു. 2008ലാണ് തങ്ങളുടെ ഇ കോമേഴ്‌സ പ്ലാറ്റ് ഫോം ആരംഭിച്ചത്. വിദഗ്ധരായ ആളുകള്‍ തങ്ങളുടെ ബിസിനസ്സ് പകുതിയോളം നടത്തുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന പലരും വലിയ അളവിലാണ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. നിലവില്‍ 25 ശതമാനത്തോളം വില്‍പന ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.

പണ്ടുകാലത്ത് ആളുകള്‍ സാധനങ്ങള്‍ നേരില്‍ക്കണ്ട് തൊട്ടുനോക്കിയാണ് വാങ്ങിയിരുന്നത്. എന്നാലിന്ന് അത്തരമൊരു ശാഠ്യം അവര്‍ കാണിക്കുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ അതിലൂടെ ഉത്പന്നങ്ങള്‍ വാങ്ങാനും അവര്‍ തയ്യാറാകുന്നു. അത് സംരംഭകര്‍ക്കും വളരെ വലിയ അനുഗ്രഹമായി മാറി. ഇതിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള ജീവിതം നല്‍കാന്‍ സധിച്ചതാണ് ലീലക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നത്.