ട്രാക്ക് എന്‍ ടെല്‍: ഈ സംരംഭം നിങ്ങളെ കാറപകടങ്ങളില്‍നിന്ന് രക്ഷിക്കും

0


കാറുകളില്‍ ആശയവിനിമയത്തിനുള്ള സംവിധാനവുമായി 1995 ല്‍ ജനറല്‍ മോട്ടേഴ്‌സ് എത്തിയപ്പോള്‍ അതു ഓട്ടോമൊബൈല്‍ രംഗത്ത് പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിട്ടത്.

കാറില്‍ ഘടിപ്പിട്ടിച്ചിട്ടുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്ഥലം, വേഗത എന്നിവ അറിയാനുള്ള സംവിധാനമാണ് ജനറല്‍ മോട്ടേഴ്‌സ് നല്‍കിയത്. മാത്രമല്ല അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയുമായും പൊലീസുമായും ബന്ധപ്പെടാനുള്ള സംവിധാനവുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തിലൊരു സംവിധാനത്തെക്കുറിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മുടെ രാജ്യത്ത് 80 മില്യന്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുണ്ട്. കഴി!ഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 12 മില്യന്‍ കാറുകളുടെ വില്‍പനയാണ് ഉണ്ടായത്. എന്നിട്ടും ജനറല്‍ മോട്ടേഴ്‌സ് പുറത്തിറക്കിയതുപോലൊരു സംവിധാനം ഇന്ത്യയിലെ വാഹനങ്ങളില്‍ കൊണ്ടുവരാന്‍ ആരും തയാറായില്ല. 2014 ല്‍ 1.3 മില്യന്‍ പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 75 ശതമാനവും കാറുകളും ട്രക്കുകളും കൂട്ടിയിടിച്ചിട്ടുള്ളവയാണ്. കേള്‍ക്കാന്‍ വളരെ വിഷമമുള്ള വസ്തുതയാണിത്.

ഇവിടെയാണ് ഒരു ബിസിനസ് സംരംഭം എന്ന ആശയം നിലനില്‍ക്കുന്നത്. ഇത്തരമൊരു സംവിധാനം ഇന്ത്യയിലെ വാഹനങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ ട്രാക്ക് എന്‍ ടെല്‍ എന്ന സംരംഭം ആറുവര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ചിന്തിച്ചുതുടങ്ങി. കമ്പനിയുടെ സ്ഥാപകനും സിസ്റ്റം എന്‍ജിനീയറുമായ പ്രാണ്‍ഷു ഗുപ്തയ്ക്കായിരുന്നു ഈ ചിന്ത തുടങ്ങിയത്.

നമ്മുടെ രാജ്യത്ത് എങ്ങനെ നന്നായി ഡ്രൈവ് ചെയ്യാം എന്നതായിരുന്നു പ്രാണ്‍ഷുവിന്റെ കമ്പനിയുടെ ലക്ഷ്യം. തന്റെ തന്നെ അനുഭവത്തില്‍ നിന്നാണ് പ്രാണ്‍ഷുവിനു ഇത്തരം ഒരു ആശയം ഉണ്ടായത്. പ്രാണ്‍ഷു ജോലിസംബന്ധമായി പുറത്തായിരുന്നു. തന്റെ അച്ഛന്റെ കാര്‍ ഡല്‍ഹിയിലെ ഏതോ ഒരു സ്ഥലത്തുവച്ചു കണ്ടു. കാറിന്റെ ഡ്രൈവറെ വിളിച്ചപ്പോള്‍ അയാള്‍ അച്ഛനെ കാത്തുനില്‍ക്കുകയാണെന്നു കള്ളം പറഞ്ഞു. അപ്പോഴാണ് സ്വന്തം ആവശ്യങ്ങള്‍ക്കായി അയാള്‍ കാര്‍ ഉപയോഗിക്കുന്നതായി മനസ്സിലാക്കിയത്.

ഇന്ത്യയില്‍ നമ്മുടെ കാറുകള്‍ എന്ത് ആവശ്യത്തിനു ഉപയോഗിക്കുന്നുവെന്നോ എവിടെയൊക്കെ പോകുന്നുവെന്നോ അറിയാന്‍ കഴിയില്ലെന്നു താന്‍ മനസ്സിലാക്കിയതായി ട്രാക്ക് എന്‍ ടെല്ലിന്റെ സ്ഥാപകനും സിഇഒയുമായ പ്രാണ്‍ഷു പറഞ്ഞു. തന്റെ സംരംഭം തുടങ്ങാനുള്ള ശരിയായ സമയം ഇതാണെന്നു മനസിലാക്കി. യുഎസിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. സ്വന്തം സംരംഭം തുടങ്ങി.

വാഹനങ്ങളില്‍ ഹാര്‍ഡ്!വെയറുകള്‍ പിടിപ്പിച്ച് പരീക്ഷണം തുടങ്ങി. വാഹനങ്ങളില്‍ ഘടിപ്പിച്ച ജിപിഎസ് സംവിധാനം അപകടമുണ്ടായാല്‍ ഡ്രൈവറുടെ ബന്ധുക്കളെ അപകടത്തെക്കുറിച്ചും അപകടം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരം ഓട്ടോമാറ്റിക്കായി അറിയിക്കുന്നതിനുള്ള പരീക്ഷണമായിരുന്നു ഇത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പ്രാണ്‍ഷു വികസിപ്പിച്ചെടുത്ത സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിച്ചു. ഒരു ട്രാക്ടര്‍ ഉടമസ്ഥനായിരുന്നു ആദ്യ ഇടപാടുകാരന്‍. 2013 ല്‍ അയാളുടെ വാഹനത്തില്‍ ട്രാക്ക് എന്‍ ടെല്ലിന്റെ ഉപകരണം ഘടിപ്പിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ 1200 ലധികം വാഹനങ്ങളില്‍ ട്രാക്ക് എന്‍ ടെല്ലിന്റെ സംവിധാനം ഉപയോഗപ്പെടുത്തി. 201415 ല്‍ കമ്പനിയുടെ വരുമാനം 4,133 കോടി രൂപയാണ്.

അധികം വൈകാതെ കോര്‍പറേറ്റ് രംഗത്തെ ബിസിനസ് സ്ഥിരമാണെന്നും തന്റെ കമ്പനിയെ ഉയരങ്ങളിലെത്തിക്കാന്‍ അതു സഹായിക്കില്ലെന്നും പ്രാണ്‍ഷു മനസിലാക്കി. ഇന്ത്യയിലെ ഒട്ടുമിക്ക ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കും അവരുടേതായ നിലപാടുകളുണ്ട്. വന്‍കിട കച്ചവടക്കാരുമായിട്ടാണ് അവര്‍ക്ക് ബന്ധം. എന്നാല്‍ ഞങ്ങള്‍നല്‍കുന്നതുപോലുള്ള സേവനങ്ങളും സുരക്ഷാ മുന്‍കരുതലുകളും അവര്‍ക്ക് ഒരിക്കലും നല്‍കാനാവില്ലെന്നും പ്രാണ്‍ഷു പറഞ്ഞു.

മറ്റു പലരും ഇത്തരം സേവനം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. 2016 ല്‍ ഹോണ്ട കാറുകള്‍ ഇത്തരം ഒരു സംവിധാനവുമായി എത്തി. ടാറ്റ മോട്ടോര്‍സ് ഹാര്‍മാന്‍ ഇലക്ട്രോണിക്‌സുമായും മാരുതി സുസുക്കി ബോസ്ചുമായും പ്രവര്‍ത്തിച്ച് ഇത്തരമൊരു സേവനം നല്‍കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത്തരം സേവനങ്ങളടങ്ങിയ ഒരു കാറിന്റെ വില ഒന്‍പതു ലക്ഷത്തിനു മുകളിലാണ്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന 70 ശതമാനം കാറുകളും ഒന്‍പതു ലക്ഷത്തിനു താഴെയാണ്. ഇവിടെയാണ് ട്രാക്ക് എന്‍ ടെല്ലിന്റെ സേവനം കൂടുതലായും ജനങ്ങള്‍ക്ക് ആവശ്യമായി വരുന്നത്. അതിനാലാണ് പ്രധാനമായും നേരിട്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലെന്നു പ്രാണ്‍ഷു പറയുന്നത്. ഉല്‍പ്പന്നം നല്ല രീതിയില്‍ വിപണനം നടത്തിയാല്‍ ഒരു വര്‍ഷം ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയെടുക്കാനാകുമെന്നും പ്രാണ്‍ഷു പറയുന്നു. നിലവില്‍ വെബ്‌സൈറ്റ് വഴിയാണ് ട്രാക്ക് എന്‍ ടെല്ലിന്റെ പ്രവര്‍ത്തനം. ഡല്‍ഹിയിലും

ബെംഗളൂരുവിലും ഉല്‍പ്പന്നം വിപണനം ചെയ്യാനുള്ള ടീമിനെ പ്രാണ്‍ഷു തയാറാക്കുന്നുണ്ട്. 18 പേരടങ്ങിയ എന്‍ജിനീയറിങ് ടീം ആപ്പിനെ ഒന്നുകൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ രണ്ടുകോടി രൂപയാണ് ബിസിനസില്‍ പ്രാണ്‍ഷു നിക്ഷേപിച്ചിരിക്കുന്നത്. എന്റെ എല്ലാ സമ്പാദ്യവും ഈ സംരംഭത്തില്‍ നിക്ഷേപിച്ചതായും പ്രാണ്‍ഷു പറഞ്ഞു.

മല്‍സരം

ഓട്ടോമൊബൈല്‍ കമ്പനികളായ നിരവധി പേര്‍ ട്രാക്ക് എന്‍ ടെല്ലിനോടു മല്‍സരിക്കാനായി രംഗത്തുണ്ട്. റെനോള്‍ട്ട്, നിസാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവരാണ് മുന്‍നിരയിലുള്ളത്. സ്റ്റാര്‍ട്ടപുകളായ കാള്‍ക്യൂവും രക്ഷസേഫ്‌ഡ്രൈവും നേരിട്ട് മല്‍സരരംഗത്തുണ്ട്. ഇന്നു നിരവധിപേര്‍ ഇത്തരം സംരംഭ ആശയവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഓരോരുത്തരും അവരവരുടേതായ വഴികളിലൂടെയാണ് ബിസിനസിനെ സമീപിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായും മറ്റു ഇടപാടുകാരുമായും കൈകോര്‍ത്ത് പുതിയ സേവനങ്ങള്‍ നല്‍കി വിജയം നേടാനുള്ള ശ്രമത്തിലാണെന്നു റിവയുടെ സ്ഥാപകനും മഹീന്ദ്ര റിവയുടെ ബോര്‍ഡ് അംഗവുമായ ചേതന്‍ മെയ്‌നി പറഞ്ഞു. ജനങ്ങള്‍ അവരുടെ നേട്ടത്തിനുവേണ്ടിയാണ് ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ അവരെ ആകര്‍ഷിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കേണ്ടതായി വരും. അല്ലെങ്കില്‍ അവര്‍ ഈ രംഗത്തെ മറ്റു പലരെയും തേടിപ്പോകും. ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവര്‍ക്കിടയില്‍ തന്റേതായ സ്ഥലം പ്രാണ്‍ഷു കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം.