മാറ്റം ദാഹിക്കുന്നവര്‍ക്കായി ഒപ്പീനിയ 360

മാറ്റം ദാഹിക്കുന്നവര്‍ക്കായി ഒപ്പീനിയ 360

Tuesday December 08, 2015,

2 min Read

സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ഒരു വേദി നാം പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ അത്തരമൊരുവേദി സാധാരണക്കാരന് വിദൂരമാണ്. നിലവില്‍ ട്വിറ്ററിലൂടേയും ഫെയ്‌സ്ബുക്കിലൂടെയുമാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിവരുന്നത്. മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന മനസ്സുള്ളവര്‍ക്കായാണ് ഒപ്പീനിയ 360 ആരംഭമായത്. ഓരോ വിഷയത്തിലും സമൂഹം എന്ത് ചിന്തിക്കുന്നു എന്നു മനസിലാക്കാന്‍ ഈ സംവിധാനം സഹായകമായി.

image


സൗമിത്ര ദെപാവത്തിന്റെ കരങ്ങളാണ് ഒപ്പീനിയ 360യുടെ പിന്നിലുണ്ടായിരുന്നത്. എ ഐ ഇ എസ് ഇ സിയില്‍ ജോലിക്ക് പ്രവേശിക്കുകയും പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും ജോലി നോക്കുകയും ചെയ്തു. പിന്നീട് കുടുംബ സംരംഭം നോക്കി നടത്തി. പിന്നീടാണ് ഇത്തരമൊരു ആശയം സൗമിത്രയുടെ മനസില്‍ ഉദിച്ചത്.

അഭിപ്രായങ്ങള്‍ ഉര്‍ത്തുന്നവരെ ഒന്നിച്ചു ചേര്‍ത്ത് സമൂഹത്തിനു തന്നെ മാറ്റം വരുത്തുകയും നല്ല മാറ്റങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ എത്തിക്കുകയുമായിരുന്നു ലക്ഷ്യം. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സൗമിത്രക്ക് സ്വാതന്ത്ര്യ സമര രംഗത്ത് പ്രവര്‍ത്തിച്ച മുത്തച്ഛന്‍മാരുടെ പാരമ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ സൗമിത്രക്ക് താത്പര്യം ഉണ്ടായിരുന്നു. എല്ലാ തദ്ദേശിയ, ദേശീയ, അന്തര്‍ദേശീയ പ്രശ്‌നങ്ങളിലും അഭിപ്രായം സ്വരൂപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

20 വര്‍ഷങ്ങള്‍ക്ക മുമ്പ് നമുക്കുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്തായിരുന്നു. ഇപ്പോള്‍ എന്തെല്ലാം വ്യതിയാനങ്ങളാണ് ഇതില്‍ വന്നിട്ടുള്ളത് തുടങ്ങിയ മാറ്റങ്ങള്‍ നാം ആദ്യം വിലയിരുത്തണം. ഇനിയും മികച്ച സമൂഹം കെട്ടിപ്പെടുക്കാന്‍ നമുക്കാകുമെന്നും വിശ്വസിക്കണം.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയോ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താലോ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരങ്ങള്‍ ലഭ്യമാകും. പ്രസക്തമായ ചില വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യാവലികളാണ് സൈറ്റിലുണ്ടാകുക. ഇത് സംബന്ധിച്ച് ഉത്തരം നല്‍കുന്നതിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തുക. ഇത് നിങ്ങളുടെ വിജ്ഞാന മണ്ഡലം വിശാലമാക്കാന്‍ സഹായകവുമാകും. ഒരിക്കല്‍ ഒരഭിപ്രായം ഉയര്‍ന്നാല്‍ പിന്നീടത് നിരവധിപ്പേരിലേക്ക് പടര്‍ന്ന് സമൂഹത്തിന് തന്നെ മാറ്റം വരുത്താന്‍ ഉതകുന്നതാകുമെന്ന് സൗമിത്രക്ക് അറിയാമായിരുന്നു.

ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍പേര്‍ ഒരോ അഭിപ്രായ പ്രകടനം നടത്തിയാല്‍ പല വിഷയങ്ങളിലും കൂടുതല്‍പേരുടെ താത്പര്യം അതാണെന്ന് ചൂണ്ടിക്കാണിക്കാനാകും. എല്ലാ വിഷയങ്ങളിലും ജനങ്ങളുടെ പ്രതികരണം വളരെ വേഗമാണ് ലഭിച്ചിരുന്നത്. പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അവ മാധ്യമങ്ങള്‍ക്ക് മുന്നിലോ സര്‍ക്കാറിനോടോ പറയുന്നതുപോലെയാമ് ചിന്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ 440 ഓളം പേര്‍ ആന്‍ഡ്രോയിഡ് ആപ്പും 540 ഓളം പേര്‍ ഓണ്‍ലൈന്‍ രജ്‌സ്‌ട്രേഷനും ചെയ്തു കഴിഞ്ഞു. ആപ്ലിക്കേഷന്റെ ബീറ്റാ വേര്‍ഷന്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

image


തന്റെ ഈ പ്രായത്തില്‍ തനിക്കും പലതും ചെയ്യാന്‍ കഴിയുമെന്ന് സൗമിത്ര പറയുന്നു. മികച്ച ജോലി ചെയ്ത് കൈ നിറയെ സമ്പാദിക്കാം. മനസിനിഷ്ടമുള്ള ജോലി ചെയ്ത് നാടു മുഴുവന്‍ ചുറ്റി സഞ്ചരിക്കാം. എന്നാല്‍ ഞാന്‍ ചെയ്യുന്നതിന്റെ പ്രയോജനം രാജ്യത്തിന് മുഴുവന്‍ ലഭിക്കണമെന്നാണ് താന്‍ ചിന്തിച്ചത്. അതിന് സാധിച്ചതിലുള്ള സന്തോഷത്തിലാണ് സൗമിത്ര. ഒരു വ്യക്തിയുടെ മൂലധനം മാത്രം ഉപയോഗിച്ച് ആരംഭിച്ച ഒരു സംരംഭമാണ് ഒപ്പീനിയ. ഒരു ഔദ്യോഗിക വിപണന രീതി ഇതിനില്ല. ആപ്പിന്റെ രണ്ടാമത്തെ വേര്‍ഷന്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സൗമിത്ര. ട്രെന്‍ഡോപീനിയ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ട്രെന്‍ഡിയായിട്ടുള്ള വിഷയങ്ങളിലെ ജനങ്ങളുടെ അഭിപ്രായമായിരിക്കും ഇത് ശേഖരിക്കുക.