ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖല വളര്‍ച്ചയുടെ പാതയില്‍

0


അതിഥി ദേവോ ഭവ എന്നു പഠിപ്പിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. ഈ സംസ്‌കാരത്തെ ഉള്‍കൊണ്ടുതന്നെ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വ്യവസായം എന്ന നിലയില്‍ വളരെ മുന്നേറികൊണ്ടിരിക്കുകയാണ്. ഒഐഒ റൂമുകളുടേ ഈ രംഗത്തേക്കുള്ള കടന്നുവരവാണ് വിപണിയില്‍ പുതിയ ഉണര്‍വ്വിന് വഴിതെളിച്ചത്. സ്വതന്ത്ര്യമായി ഹോട്ടല്‍ വ്യാപാരം നടത്താനും ഈ മാറ്റം കാരണമായി. ഒരു ബഡ്‌ജെറ്റ് ബ്രാന്റ് എന്ന നിലയില്‍ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി രംഗം വളര്‍ന്നുകഴിഞ്ഞു.

ബഡ്‌ജെറ്റ് ബ്രാന്റ് എന്ന നിലയിലുള്ള വളര്‍ച്ച തെറ്റായ വില ഈടാക്കുന്നതിനും കാരണമായി. ആഭ്യന്തര ടൂറിസത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും ഹോസ്പിറ്റാലിറ്റി രംഗം വളരുന്നതിന് നിമിത്തമായിട്ടുണ്ട്. 12ശതമാനത്തോളം വിനോദയാത്രകളുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടായി. ഇത് സ്വഭാവികമായും ഹോസ്പിറ്റാലിറ്റിയുടെ വളര്‍ച്ചയ്ക്ക് കാരണമായി.

ഇത്തരം മാറ്റങ്ങള്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് ഒരു മതിപ്പ് ഉണ്ടാക്കിയെന്നത് ശരിയാണ്. പക്ഷേ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളര്‍ച്ച പാതിവഴിയെ പിന്നിട്ടിട്ടുള്ളു. ഇതൊരു തുടക്കം മാത്രമാണ് ഇനിയും ഏറെ മുന്നേറാനുണ്ട്.

ഒരു അഥിതിയുടെ യാത്ര ആരംഭിക്കുന്നത് അവര്‍ ഒരു റൂം അന്വേഷിക്കുന്നതോടെയാണ്. അതിഥിയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് റൂം തയാറാക്കുന്നതാണ് ഒരു ഹോട്ടലിന്റെ വിജയം.ഇന്ന് ബുക്കിങ്ങ് പ്രൊസസ് വളരെ അധികം സാങ്കേതിക പോരായ്മ്മകള്‍ അഭിമുഖീകരിക്കുന്നുണ്ട്.

സാങ്കേതിക രംഗത്തെക്കൂടി കൂട്ടുപിടിച്ചേ ഇനി ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് മുന്നേറാനാകു. സാങ്കേതിവിദ്യയുടെ സാധ്യതകള്‍ ഈ രംഗത്തുകൂടി നടപ്പിലാക്കിയാല്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും. തൊഴിലാളികളെ കൊണ്ട് ഈ രംഗത്ത് ഇപ്പോള്‍ ചെയ്യിക്കുന്ന പല കാര്യങ്ങളും സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ആഭ്യന്തര ടൂറിസം നിരന്ധരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഒരു വിപ്ലവം തന്നെ സംഭവിച്ചു കൂടായ്കയില്ല.