പൗരന്‍മാര്‍ക്കും മാധ്യമ സാക്ഷരത അനിവാര്യം -മന്ത്രി ഡോ. തോമസ് ഐസക്

പൗരന്‍മാര്‍ക്കും മാധ്യമ സാക്ഷരത അനിവാര്യം -മന്ത്രി ഡോ. തോമസ് ഐസക്

Friday March 31, 2017,

1 min Read

എല്ലാ പൗരന്‍മാര്‍ക്കും മാധ്യമ സാക്ഷരത അനിവാര്യമാണെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

image


മാധ്യമങ്ങളില്‍ വരുന്നത് വിമര്‍ശനപരമായി വിശകലനം ചെയ്തു വിലയിരുത്താനാകണം. മാധ്യമസാന്ദ്രത ഏറെയുള്ള ഇന്ന് നാനാതരം വാര്‍ത്തകള്‍ക്ക് നടുവിലാണ് നാം. മാധ്യമങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികാസത്തിനൊപ്പം ആഗോളതലത്തില്‍തന്നെ മാധ്യമ ഉടമസ്ഥതയില്‍ കേന്ദ്രീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷനായിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യുവജനക്ഷേമബോര്‍ഡ് മെമ്പര്‍ െസക്രട്ടറി ആര്‍.എസ്. കണ്ണന്‍, ക്യാമ്പ് ഡയറക്ടര്‍ ആര്‍. കിരണ്‍ബാബു, മഹേഷ് കക്കത്ത്, ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അന്‍സാരി തുടങ്ങിയവര്‍ സംബന്ധിച്ചു.