ഭാരത് കാളിംഗ്; ഗ്രാമങ്ങള്‍ക്കൊരു പഠനക്കളരി

0

പഠനത്തില്‍ മിടുക്കനായിരുന്നതുകൊണ്ടുതന്നെ ഭാവിയെക്കുറിച്ചുള്ള അവന്റെ സ്വപ്‌നങ്ങളും വലുതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന് ബാധിച്ച മാറാവ്യാധി അവന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുകയായിരുന്നു. സ്വപ്‌നങ്ങള്‍ക്ക് അവധി നല്‍കി അവന്‍ പാടത്തേക്കിറങ്ങി. അപ്പോഴും സ്‌കൂളില്‍ പോകാത്തതിന്റെ വേദന അവനില്‍ അവശേഷിച്ചു. വേദനയോടെ ജീവിതം തള്ളിനീക്കുമ്പോഴാണ് ഭാരത് കാളിംഗ് അവന്റെ കൈപിടിച്ച് ഉയര്‍ത്താനെത്തിയത്. സാമൂഹിക-സാമ്പത്തിക പ്രതിന്ധികള്‍മുലം പഠനം നിഷേധിക്കപ്പെട്ട ഗ്രാമീണര്‍ക്ക് അതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സന്ദീപ് മെഹ്‌തോ എന്ന ചെറുപ്പക്കാരന്‍ ആരംഭിച്ച സംരംഭമായിരുന്നു ഭരത് കാളിംഗ്. സമാന രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സന്ദീപിന് തന്നെപ്പോലുള്ളവരെ സൂഹത്തില്‍ ഉയരങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

ചെറുപ്പകാലത്തില്‍ തന്നെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നേരിേേടണ്ടി വന്ന സന്ദീപിന് ആത്മവിശ്വാസനും ധൈര്യവും നേടിയെടുത്ത് പഠനം തുടരാനായി. ഇത് മറ്റുള്ളവര്‍ക്കും പ്രാവര്‍ത്തികമാക്കുകയായിരുന്നു അവന്റെ മോഹം. മധ്യ പ്രദേശിലെ ഒരു ഗ്രാമത്തില്‍ പാവപ്പെട്ട കുടംബത്തിലാണ് സന്ദീപ് ജനിച്ച് വളര്‍ന്നത്. വളരെ ചെറിയ ഒരു സംരംഭമാണ് സന്ദീപിന്റെ അച്ഛന് ഉണ്ടായിരുന്നതെങ്കിലും അത് നന്നായി തന്നെ മുന്നോട്ടുപോയതുകൊണ്ട് സന്ദീപ് ആഗ്രഹിച്ച പഠനം അവന് നല്‍കാന്‍ മാതാപിതാക്കള്‍ക്കായി.

അവന്റെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ പൂര്‍ത്തിയാക്കിയെങ്കിലും ഉയര്‍ന്ന ഗ്രേഡ് നേടാന്‍ അവന് കഴിഞ്ഞില്ല. ട്യൂഷന്‍ ഫീസ് നല്‍കാന്‍ കഴിയാതെ വന്നതോടെ പല ക്ലാസ്സുകളും അവന് നഷ്ടമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹയര്‍ സെക്കന്‍ഡറിക്ക്‌ശേഷം ബി ഇ ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് പാസാകാന്‍ സമ്ദീപിന് കഴിഞ്ഞു. തന്റെ കോളജില്‍ വെറും രണ്ട് ശതമാനത്തിന് താഴെ മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നതെന്ന് സന്ദീപ് മനസിലാക്കി. തന്റെ സ്‌കൂളിലെ സഹപാഠികളില്‍ പലരും തന്നേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും പ്രോത്സാഹിപ്പിക്കാന്‍ ആരും തയ്യാറാകാത്തതും അവരുടെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കി.

അവസാന വര്‍ഷ ബിരുദം ചെയ്യുമ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സന്ദീപിന്റെ അച്ഛന്‍ മരിച്ചത്. നിസ്വാര്‍ത്ഥനായി ഗ്രാമവാസികള്‍ക്കുകൂടിവേണ്ടി ജീവിച്ച അച്ഛനോട് നാട്ടുകാര്‍ക്കെല്ലാം സ്‌നേഹവും ബഹുമാനവുമായിരുന്നു. അതില്‍ ഒരു പങ്ക് എനിക്ക് നല്‍കാന്‍ അവര്‍ തയ്യാറായി. അപ്പോഴാണ് അച്ഛന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നതിന്റെ സംതൃപ്തി സന്ദീപിന് മനസിലാക്കാനായത്. പിന്നീട് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പില്‍ എം എ ചെയ്ത സന്ദീപിന് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഇതില്‍ നിന്നും ലഭിച്ചു. അച്ഛന്‍ന്റെ പാത പിന്തുടരുന്ന മകനാകാനായിരുന്നു സന്ദീപിന്റെ അപ്പോഴത്തെ ആഗ്രഹം. പഠനത്തിന്റെ ഭാഗമായി ഓരോ വിദ്യാര്‍ഥിളും ഒരു പ്രോജക്ട് തയ്യാറാക്കേണ്ടിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഉന്നതവിദ്യാഭ്യാസമാണ് ഇതിന് വിഷയമായി സന്ദീപ് തിരഞ്ഞെടുത്തത്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിനായി നേരിടുന്ന വെല്ലുവിളികള്‍ സന്ദീപിന് നന്നായി അറിയാമായിരുന്നു. 90 ശതമാനത്തിന് മുകളിലും പ്രസ്ടുവിന് മുമ്പ് പഠനം ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയായിരുന്നു.

ശരിയായ റോള്‍ മോഡലുകള്‍ ഇല്ലാതിരിക്കല്‍, ഓണ്‍ലൈന്‍ കോളജ് ആപ്ലിക്കേഷന്‍ സൗകര്യങ്ങളുടെ അപര്യാപ്തത, ഉന്നതവിദ്യാഭ്യാസ മേഖലയെക്കുറിച്ച് ശരിയായ അവബോധം ലഭിക്കാതിരിക്കല്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനം നിഷേധിക്കപ്പെടുന്നതിന് കാരണമായത്. 2009 മുമ്പ് സന്ദീപിന്റെ ഗ്രാമത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിപോലും നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള ഒരു കോളജുകളിലും പ്രവേശനം നേടിയിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത സന്ദീപ് 2009ല്‍ ഭാരത് കാളിംഗിന് തുടക്കമിടുകയായിരുന്നു.

ഒറ്റയാള്‍ പട്ടാളമായി സന്ദീപ് ആരംഭിച്ച ഭാരത് കാളിംഗ് ആരംഭത്തില്‍ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ നല്‍കുകയും അപ്ലിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നതിന് അവരെ സഹായിക്കുകയും സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും കോളജുകളുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയതത്.

ഉന്നത വിദ്യാഭ്യാസം വിഷയമാക്കി ആദ്യം ഒരു സ്‌കൂളില്‍ ആരംഭിച്ച പരിപാടി പിന്നീട് 27 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാന്‍ സന്ദീപിനായി. 12,000ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവര്‍ഷവും ബോധവത്കരണം നല്‍കുന്നത്. ഇതില്‍ 280-380 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടാനുമായി. ബോധവത്കരണ ക്ലാസ്സുകളിലും സമ്മര്‍ ക്യാമ്പുകളിലും വിവധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധ്യാപകരുടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും സന്ദീപിന് കഴിഞ്ഞു. സന്ദീപിനൊപ്പം സമപ്രായക്കാര നിരവധി വിദ്യാര്‍ഥികള്‍ ചേര്‍ന്നതോടെ വിജയകരമായ ഒരും സംരംഭമായി ഇത് മാറ്റാന്‍ കഴിഞ്ഞു. നിങ്ങള്‍ക്ക് വേഗത്തില്‍ പോകണമെങ്കില്‍ ഒററക്കും എന്നാല്‍ വളരെ ദൂരെയാണ് ലക്ഷ്യമെങ്കില്‍ ഒരുമിച്ച് ചേര്‍ന്നും പോകണമെന്ന എന്ന പഴഞ്ചൊല്ല് പ്രാവര്‍ത്തികമാക്കാന്‍ സന്ദീപ് തീരുമാനിച്ചു. സംരംഭത്തിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഡി ബി എസ് ബാങ്ക് ഇന്ത്യയുടെ സഹായവും സന്ദീപ് തേടി. ഹൃദയം കൊണ്ടല്ല മറിച്ച തലച്ചോറുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഡി ബി എസ് പഠിപ്പിച്ചു. സാമ്പത്തികമായി മാത്രമല്ല ഡി ബി എസ് സഹായിച്ചത്. ഭാരത് കാളിംഗ് കുടുംബത്തിലെ ഒരും അഗംമായി അവര്‍ മാറി. ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിനുശേഷം ഭാരത് കാളിംഗിന്റെ വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ന്നു. ഭാരത് കാളിംഗിന്റെ വളര്‍ച്ചയില്‍ സന്ദീപ് ഇന്ന് സന്തുഷ്ടനാണ്. ഇനിയും ഉയരങ്ങളിലെത്തണമെന്നും സര്‍ക്കാര്‍ ഈ സംരംഭം ഏറ്റെടുത്ത് ഇന്ത്യയിലെ മറ്റ് ഗ്രാമ പ്രദേശങ്ങള്‍ക്ക് ഉപകാരപ്രദമായ രീതീയില്‍ പ്രയോജനപ്പെടുത്തണമെന്നുമാണ് സന്ദീപിന്റെ ആഗ്രഹം