ഇന്ത്യന്‍ സംരംഭങ്ങളുടെ സുവര്‍ണ കാലമായി 2015

ഇന്ത്യന്‍ സംരംഭങ്ങളുടെ സുവര്‍ണ കാലമായി 2015

Sunday January 03, 2016,

4 min Read


2015 ഇന്ത്യന്‍ സ്റ്റാര്‍ട് അപ്പുകള്‍ക്ക് റിസ്‌ക് ക്യാപിറ്റല്‍ ബൊണാന്‍സയുടെ കാലമായിരുന്നു. 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ സ്റ്റാര്‍ട് അപ്പുകളില്‍ ഒമ്പത് ബില്യന്‍ ഡോളറിന്റെ റിസ്‌ക് ക്യാപിറ്റല്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് യുവര്‍ സ്‌റ്റോറി ഡേറ്റ വ്യക്തമാക്കുന്നത്. 2010നും 15നും ഇടയില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ 18 ബില്യന്‍ ഡോളറാണ് സ്വരൂപിച്ചിട്ടുള്ളത്.

image


2014ല്‍ 300 ഡീലുകളിലായി ആകെ ഡീല്‍ വാല്യു അഞ്ച് ബില്യന്‍ ഡോളറായിരുന്നു. ആദ്യത്തെ ആറ് മാസങ്ങളിലും അവസാനത്തെ മൂന്ന് മാസങ്ങളിലും നിക്ഷേപിക്കപ്പെട്ട തുക ഒരു പോലെയാണ്. ആദ്യ ക്വാര്‍ട്ടറിലും അവസാന ക്വാര്‍ട്ടറിലും 1.8 ബില്യന്‍ ഡോളറാണ് നിക്ഷേപിക്കപ്പെട്ടത്. മൂന്നാമത്തെ ക്വാര്‍ട്ടര്‍ നിക്ഷേപത്തിന്റെ സുവര്‍ണ കാലമായിരുന്നു. 3.8 ബില്യന്‍ ഡോളറാണ് ഈ സമയത്ത് ഡീല്‍ ചെയ്തത്.

ഏറ്റവും കൂടുതല്‍ ഡീലുകളും നടന്നിരിക്കുന്നത് ഓണ്‍ലൈനുകളിലും മൊബൈല്‍ഫോണ്‍ രംഗത്തുമാണ്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധവനവ് വെച്ച് ഇത് ഒരിക്കലും അതിശയിപ്പിക്കുന്ന കാര്യമല്ല. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 350 മില്യന്‍ കടന്നു. കഴിഞ്ഞവര്‍ഷം ഇവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവാണുണ്ടായതെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പഠനവും ഐ എം ആര്‍ ബി ഇന്റര്‍നാഷണലിന്റെ പഠനവും വ്യക്തമാക്കുന്നു.

image


ആദ്യ ക്വാര്‍ട്ടറിലെ നേട്ടങ്ങള്‍

ഓണ്‍ലൈന്‍ ഡോക്ടേഴ്‌സ് അപ്പോയിന്‍മെന്റ് ബുക്കിംഗ് സംരംഭമായ പ്രാക്ടോക്ക് മികച്ച നേട്ടമാണുണ്ടായത്. ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളായ ക്വിക് വെല്‍, ഇന്‍സ്റ്റാഹെല്‍ത്ത്, ഫിത്തോ, പ്രൊഡക്ട് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനമായ ജെനി തുടങ്ങിയ സ്ഥാപനങ്ങളെ സ്വന്തമാക്കാന്‍ പ്രാക്ടോക്ക് കഴിഞ്ഞു. പ്രാക്ടോ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യവും ഇവര്‍ പ്രഖ്യാപിച്ചു. സിംഗപൂര്‍, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ബജറ്റ് അക്കോമഡേഷന്‍ സംരംഭമായ ഒയോ റൂംസ് ആണ് അതിവേഗം വളര്‍ച്ച കൈവരിച്ച മറ്റൊന്ന്. 2015ല്‍ രണ്ട് തവണയാണ് ഒയോ ഫണ്ട് സ്വരൂപിച്ചത്. മൊബൈല്‍ റീച്ചാര്‍ജ് കമ്പനിയായ ഫ്രീചാര്‍ജ് ആദ്യ ക്വാര്‍ട്ടറില്‍ സി സീരീസ് ഫണ്ട് സ്വരൂപിച്ചു.

Startup name Sector Round Amount (in $)

Antuit India Enterprise PE 56,000,000

BillDesk Finance PE 75,000,000

Caratlane Ecommerce Series D 31,000,000

CarDekho Marketplace Series B 50,000,000

Faaso's Food Series B 20,000,000

FreeCharge Mobile Series C 80,000,000

LimeRoad E commerce PE 30,000,000

Manthan Enterprise Series D 60,000,000

Meru Cabs Transportation PE 50,000,000

NewsHunt Mobile Series C 40,000,000

OYO Rooms Marketplace Series A 25,000,000

Practo Healthcare Series B 30,000,000

RateGain Enterprise PE 50,000,000

ShopClues Ecommerce Series D 100,000,000

രണ്ടാം ക്വാര്‍ട്ടറിലെ നേട്ടങ്ങള്‍

ആദ്യ ക്വാര്‍ട്ടറില്‍ ഓല, ടാക്‌സി ഫോര്‍ ഷുവര്‍ എന്ന സ്ഥാപനത്തെ സ്വന്തമാക്കി. അതോടെ ഓലയുടെ മാര്‍ക്കറ്റ് ഷെയര്‍ കൂടാന്‍ തുടങ്ങി. അതിന് ശേഷം രണ്ട് ഘട്ടങ്ങളിലായ വലിയ ഫണ്ടിംഗ് നടന്നു. ഇന്ത്യാസ് എന്റര്‍െ്രെപസ് സോഫ്റ്റ് വെയര്‍ പോസ്റ്റര്‍ ചെല്‍ഡ് ഫ്രഷ്‌ഡെസ്‌ക് സീരിസ് ഇ റൗണ്ട് ഫണ്ട് ശേഖരിച്ചു. അതിന്‌ശേഷം ലിങ്കഡ്ഇന്‍ ഇന്ത്യാസ് എം ഡി നിഷാന്ത് റാവുവിനെ തങ്ങളുടെ സി ഒ ഒ ആയി കൊണ്ടുവന്നു. ദ സാസ് കമ്പനി വീഡിയോ ചാറ്റ് ആന്‍ഡ് കോബ്രൗസിംഗ് പ്ലാറ്റ്‌ഫോം ആയ വണ്‍ക്ലിക്ക്.ഐഒയെ ആഗസ്തിലും സോഷ്യല്‍ റെക്കമന്‍ഡേഷന്‍ പ്ലാറ്റ്‌ഫോം ആയ ഫ്രില്‍പിനെ ഒക്ടോബറിലും ഏറ്റെടുത്തു. ഓണ്‍ലൈന്‍ ബേബി കെയര്‍ ആന്‍ഡ് കിഡ്‌സ് വെയര്‍ റീടെയിലര്‍ ആയ ഫസ്റ്റ്‌െ്രെക ക്ലബ് ഓഫ് സ്റ്റാര്‍ട് അപ്പില്‍ ചേരുകയും അതിലൂടെ നിരവധി തവണ ഫണ്ടിംഗ് നടത്തുകയും ചെയ്തു. 26 മില്യന്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചതായും 10 മില്യന്‍ ഡോളറിന്റെ നിക്ഷേപം ഉണ്ടായതായും ഇവര്‍ പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടല്‍ ആയ ക്വിക്കര്‍ ആണ് 2015ല്‍ വലിയ വളര്‍ച്ചയുണ്ടായ മറ്റൊരു സ്ഥാപനം. വലിയ ഒരു ഫണ്ട് ശേഖരണത്തിന് പുറമെ ക്വിക്കര്‍ തങ്ങളുടെ ആസ്ഥാനം മുംബൈയില്‍നിന്ന് ബംഗലൂരുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല ക്വിക്കര്‍ കാര്‍സ്, ക്വിക്കര്‍ ഹോംസ് എന്നിവയും അക്വയറിംഗ് കമ്പനികളും തുടങ്ങുകയും ചെയ്തു.

Startup name Sector Round Amount (in $)

Applied Solar Technologies Solar Power Series B 40,000,000

Delhivery Logistics Series D 85,000,000

Ecom Express Logistics Series C 137,000,000

FirstCry eCommerce Series D 36,000,000

Freshdesk Customer Support Series E 50,000,000

GrofersHyperlocal commerce Series B 35,000,000

Homelane Home Furnishing Series B 50,000,000

MobiKwik Mobile Wallet Series B 25,000,000

Naaptol eCommerce Series C 21,500,000

Olacabs On-demand cabs Series E 400,000,000

PolicyBazaar Insurance marketplace Series D 40,000,000

Quikr Online Classifieds Series G 150,000,000

Saama Enterprise Series A 35,000,000

Sulekha.com Classifieds Series C 28,000,000

Urban Ladder Online Furnishing Series C 50,000,000

Zomato Food Series F 25,000,000


ക്വാര്‍ട്ടര്‍ മൂന്നിലെ നേട്ടങ്ങള്‍

259 ഡീലുകളിലായി 3.8 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഉണ്ടായ സമയമാണിത്. ഇന്ത്യയിലെ മൂന്ന് വലിയ ഇകൊമേഴ്‌സ് കമ്പനികളായ ഫല്‍പ് കാര്‍ട്ട്. സ്‌നാപ് ഡീല്‍, പേയ്ടിഎം എന്നിവര്‍ക്കും മൂന്നാം ക്വാര്‍ട്ടറില്‍ വലിയ നേട്ടമുണ്ടായി. സ്‌നാപ് ഡീലിന്റെയും പേയ്ടിഎംന്റെയും സ്‌റ്റേക്കുകള്‍ അലിബാബ വാങ്ങി. സൊമാറ്റൊ, യെപ്മി, പെപ്പര്‍െ്രെഫ, പ്രാക്ടോ, ബാങ്ക് ബസാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികള്‍ എന്നിവര്‍ക്കും മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച നേട്ടം തന്നെയാണ് കൈവരിക്കാനായത്.

Startup name Sector Round Amount (in $)

BankBazaar Finance Series C 60,000,000

Flipkart Ecommerce Late Stage 700,000,000

Infogain Technology PE 63,000,000

Inmobi Mobile Advertising Late Stage 100,000,000

Oyo Rooms Budget Hotels Series B 100,000,000

Paytm Ecommerce Late Stage 500,000,000

Pepperfry Marketplace Series D 100,000,000

Practo Doctor Appointment Series C 90,000,000

Snapdeal Ecommerce Late Stage 500,000,000

YepMe Ecommerce Series D 75,000,000

Zomato Food Series G 60,000,000

അവസാന ക്വാര്‍ട്ടറിലെ നേട്ടങ്ങള്‍

500 മില്യന്‍ ഡോളര്‍ എന്ന ഭീമമായ തുകയാണ് ഓല സ്വരൂപിച്ചത്. ചൈനീസ് ടാക്‌സി ഹൈലിംഗ് കമ്പനിയായ ദിദി കുവൈദി ഓലയില്‍ നിക്ഷേപിക്കാന്‍ തയ്യാറായി. അതുപോലെ യൂബര്‍ മത്സരാര്‍ത്ഥികളായ ലൈഫ്റ്റ് ഗ്രാബ് ടാക്‌സി എന്നിവയും ഓലയില്‍ നിക്ഷേപിച്ചു.

ഹൈപ്പര്‍ ലോക്കല്‍ ആന്‍ഡ് ഓണ്‍ ഡിമാന്‍ഡ് ആയിരുന്നു മറ്റൊരു തീം. നൂറ് കണക്കിന് സംരംഭങ്ങളാണ് ഇത് തുടങ്ങിയത്. ഓണ്‍ ഡിമാന്‍ഡ് ഗ്രോസറി ഡെലിവറി വെന്‍ച്വര്‍ ഗ്രോഫേഴ്‌സ് ഇവയുടെ നേതൃ സ്ഥാനത്ത് എത്തുകയും ചെയ്തു. 500 ഓര്‍ഡറുകളില്‍നിന്ന് 30000 ഓര്‍ഡറുകളിലേക്ക് എട്ട് മാസം കൊണ്ട് എത്താന്‍ ഇവര്‍ക്കായി. സോഫ്റ്റ് ബാങ്ക്, ഡി എസ് ടി ഗ്ലോബല്‍ എന്നിങ്ങനെ നിക്ഷേപകരില്‍നിന്ന് 120 മില്യന്‍ ഡോളര്‍ നേടാന്‍ അവര്‍ക്കായി.

ഓണ്‍ ഡിമാന്‍ഡ് ആണ് ഫണ്ടിംഗില്‍ മറ്റുള്ളവരെ ഏറെ ആകര്‍ഷിച്ച ഒരു സ്ഥാപനം. ഇക്കോം എക്‌സ്പ്രസ്, ഡല്‍ഹിവെരി, ഗോ ജാവാസ് എന്നീ മൂന്ന് വലിയ ഇകൊമേഴ്‌സ് സ്ഥാപനങ്ങളും ഫണ്ട് നേടി. ബ്ലാക്ക് ബക്ക്, റിവിഗോ തുടങ്ങിയ പുതിയ കമ്പനികളും ഫണ്ടിംഗില്‍ വളരെ മുന്നിലായിരുന്നു.

Startup name Sector Round Amount (in $)

BlackBuck Logistics Series B 25,000,000

Ctirus Payment Finance Series 25,000,000

CraftsVilla Marketplace Series C 34,000,000

Faasos    QSR Chain Series C 30,000,000

GoJavas   Logistics Series C 20,000,000

Grofers On-demand delivery Series C 120,000,000

Housejoy  Marketplace Series B 22,500,000

Naaptol Ecommerce Late Stage 52,000,000

Netmeds Healthcare Series A 50,000,000

Ola On-demand cabs   Series F 500,000,000

Rivigo   Logistics  Series B 30,000,000

UrbanClap Marketplace Series B 25,000,000

ദ യൂണികോണ്‍ ക്ലബ്

ഇന്ത്യയിലെ എട്ട് യൂണികോണുകളില്‍ ഏഴെണ്ണം 33 ശതമാനം അതായത് മൂന്ന് ബില്യന്‍ ഡോളര്‍ നേടി. ഒരു ബില്യനില്‍ കൂടുതല്‍ മൂല്യമുള്ള സ്ഥാപനങ്ങളെയാണ് യൂണികോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഫല്‍പ് കാര്‍ട്, സ്‌നാപ്ഡീല്‍, ഓല, ഇന്‍മൊബി, പേയ്ടിഎം, ക്വിക്കര്‍, സൊമാറ്റോ, മുസിഗ്മ എന്നിവയെല്ലാം ഇന്ത്യയിലെ യുണികോണുകളാണ്. അനലിസ്റ്റിക്‌സ് ഫേം ആയ മുസിഗ്മ 2015ല്‍ ഫണ്ട് സ്വരൂപിച്ചില്ല.