വെബ് അസിസ്റ്റുമായി ഹര്‍പ്രീത് സിംഗ്‌

0

നാസ്‌കോമിന്റെ 2012ലെ സംരംഭക അവാര്‍ഡ് നേടിയ ഹര്‍പ്രീത് സിംങ് തന്റെ അനുഭവങ്ങള്‍ യുവര്‍ സ്‌റ്റോറിയിലൂടെ പങ്കുവെക്കുന്നു.

അവാര്‍ഡ് ലഭിച്ചതിന് ശേഷം എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടായത് ?

അവാര്‍ഡ് കിട്ടിയതിന് ശേഷം എനിക്ക് വ്യാവാസായിക പരമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. നമ്മുടെ പ്രോജക്ടിനെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കാന്‍ ഇത് തീര്‍ച്ചയായും സഹായിച്ചുട്ടുണ്ട്. മാത്രമല്ല ഞങ്ങളില്‍ ഒരു ആത്മവിശ്വാസം വളര്‍ത്തിയെടുത്തതിലുപരി ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പുത്തന്‍ ദിശാബോധവും പുരോഗതിയും വന്നിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തി മികച്ച വിജയം നേടാനുള്ള പ്രചോദനം കൂടിയാണിത്.

അവാര്‍ഡിന് ശേഷം നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ പുരോഗതികള്‍ എന്തൊക്കെയാണ് ?

നിരവധി നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതെല്ലാം നല രീതിയില്‍ ഉപയോഗപ്രദമാക്കാനാണ് ഉദ്ദേശിക്കുന്നത്. Web@ssist (Webassist) ഒരു പാക്കേജാണ്. ഇതില്‍ അക്‌സസബിലിറ്റി ടൂള്‍ ബാര്‍ ക്ലൗഡ് അടിസ്ഥാനമാക്കിയ അസിസ്റ്റീവ് സാങ്കേതിക വിദ്യയുമായാണ് കൂടിച്ചേരുന്നത്. ഉപയോഗിക്കുന്നവരുടെ ആവശ്യം അനുസരിച്ച് വെബ്‌സൈറ്റ് മാറാന്‍ കഴിയും. പുതിയ ഒരു ഇന്റലിജന്‍സ് ലൈവിലേക്ക് ഇത് എത്തുന്നു. ഇതിലെ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമാറ്റിക്കായി നിയന്ത്രിക്കാനും കഴിയും. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്.

നിങ്ങള്‍ ഈ സേവനം മൊബൈലിലേക്ക് എത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? കാരണം ഇപ്പോള്‍ മൊബൈലില്‍ ഭാഷ ഒരു പ്രശ്‌നമായി വരാറുണ്ട്.

ഞങ്ങള്‍ 2011ല്‍ ആണ് ഇത് തുടങ്ങുന്നത്. അന്നുമുതല്‍ ഇന്റര്‍നെറ്റ് എല്ലാവരിലേക്കും എത്തിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇപ്പോഴുള്ള പ്രവര്‍തനങ്ങളില്‍ എന്തെങ്കിലും ചോദ്യം ഉയരുകയാണെങ്കില്‍ അതിന് ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്തരാണ്. മൊബൈലിലേക്കും അംഗപരിമിതര്‍ക്കായുള്ള ഉപകരണങ്ങളിലേക്കും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ചില മൊബൈലുകളില്‍ ഞങ്ങള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി കൂടുതല്‍ മൊബൈലുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഒരു വദ്യാര്‍ത്ഥി സംരംഭകന്‍ എന്ന നിലയിലുള്ള വെല്ലുവിളികള്‍ എന്തൊക്കെ ?

ഞാന്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് Web@ssist തുടങ്ങുന്നത്. എന്തൊക്കെയാണ് ഇതിന ആവശ്യമെന്ന് പഠിക്കുക, ഒരു ടീം ഉണ്ടാക്കുക, ഒരു നല്ല ലക്ഷ്യത്തിലേക്ക് എത്താനായി പ്രയത്‌നിക്കുക ഇവയെല്ലാം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഞങ്ങള്‍ ദിവസവും അംഗപരിമിതരായ ആള്‍ക്കാരെ കാണുമായിരുന്നു. അവരുടെ ആവശ്യം എന്താണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. പലപ്പോഴും തുടര്‍ച്ചയായി 17 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുമായിരുന്നു.

വെല്ലുവിളികള്‍ അഭിമുഖീകരിച്ചത് എങ്ങനെ ?

തുടക്കത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. ഒരു വിദ്യാര്‍ത്ഥി എന്ന നിലക്ക് എന്നും പുതിയ അറിവുകള്‍ കിട്ടാറുണ്ട്. എപ്പോഴും അറിവ് സമ്പാദിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് തന്നെയാണ് മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോഴും ഞാന്‍ ചെയ്തത്. ജോലി ചെയ്യാന്‍ ഒരു അതിരും വക്കേണ്ട ആവശ്യമില്ല. ഇതിനായി മനസ്സിനെ പാകപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആത്മാര്‍ഥതയും താത്പര്യവും എത്രത്തോളമുണ്ടോ അത്രയും വിജയം കൈവരിക്കാന്‍ കഴിയും.

ഒരു വിദ്യാര്‍ഥി സംരംഭകന്‍ എന്ന നിലയിലുള്ള നേട്ടം എന്തായിരുന്നു ?

വിദ്യാര്‍ഥി എന്ന നിലക്ക് പുതുതായി പഠിച്ച കാര്യങ്ങള്‍ അപ്പോള്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നു എന്നത് വളരെ വലിയൊരു കാര്യമാണ്. കയ്യിലുള്ള അറിവുകള്‍ വിപുലീകരിക്കാനും അവസരമുണ്ട്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ ഒരു നല്ല ടീമിനെ ഉണ്ടാക്കുന്നത് വളരെനല്ലതാണ്.

ഒരു വിദ്യാര്‍ത്ഥി സംരംഭകനില്‍ നിന്ന് മുഴുനീള സംരംഭകന്‍ എന്ന നിലയിലേക്കുള്ള മാറ്റങ്ങള്‍ ?

തീര്‍ച്ചയായും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. വിദ്യാര്‍ത്ഥി ആയിരക്കുമ്പോള്‍ 'സ്റ്റാര്‍ട്ട് അപ്പ്' തുടങ്ങിയതുവഴി പല പോരായ്മകളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. കൃത്യമായ മാര്‍ഗ്ഗരേഖ ഉണ്ടാക്കി വലിയ വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ വളര്‍ച്ച അംഗപരിമിതരിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞതാണ്. വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള സോഫ്‌റ്റ്വെയര്‍ വഴി ഇന്റര്‍നെറ്റ് എവിടെയും എത്തിക്കാന്‍ സാധിക്കും.