ഇന്റര്‍നെറ്റ് കമ്പനികള്‍ ലാഭമുണ്ടാക്കുന്നതെങ്ങനെ?

0


ഇന്റര്‍നെറ്റ് കമ്പനികള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ട് നാളുകളേറെയായി. ഇന്ന് ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും,ട്വിറ്ററിനെയും ഒക്കെ മാറ്റിനിര്‍ത്തികൊണ്ടുള്ള ഒരു ദിവസത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. നമ്മളില്‍ പലരും ഫെയ്‌സ്ബുക്കിലാണ് ജീവിക്കുന്നത് എന്നു പറഞ്ഞാലും അതില്‍ അതിശയോക്തിയുണ്ടാകില്ല. ഇന്റര്‍നെറ്റ് കമ്പനികള്‍ മുഖേന ലക്ഷക്കണക്കിനു വിവരങ്ങള്‍ ആണ് നമുക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതൊടൊപ്പം ബ്ലോഗും വേഡ് പ്രസ് ഉപയോഗിച്ച് പുതിയ വെബ്‌സൈറ്റ് നിര്‍മ്മിക്കാം

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാം,യൂട്യൂബില്‍ നിന്നും സൗജന്യമായി വീഡിയോ കാണാം. ക്യൂക്കര്‍ പോലുള്ള സൈറ്റുകളില്‍ സൗജന്യമായി പരസ്യങ്ങള്‍ നല്‍കാം.. സൗജന്യമായി ഇത്രയധികം സേവനങ്ങള്‍ നല്‍കുമ്പോഴും ഇത്തരം ഇന്റര്‍നെറ്റ് കമ്പനികള്‍ ഭീമമായ ലാഭം സ്വന്തമാക്കുന്നുണ്ട് എന്നതാണ് സത്യം. പക്ഷേ എവിടുന്നാണ് ഈ ലാഭം ലഭിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ. പരസ്യങ്ങളാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്. പരസ്യത്തിനു പുറമെ മറ്റു പല മാര്‍ഗങ്ങളിലൂടെയും കമ്പനികള്‍ ലാഭം കൊയ്യുന്നുണ്ട്. ഏതെല്ലാം വഴികളിലൂടെയാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ പോക്കറ്റ് നിറയുന്നതെന്നു നോക്കാം

1. പരസ്യം

കാലങ്ങളായി ലാഭം കൊയ്യാനുള്ള ഉപാധിയായി ഉപയോഗിച്ചുവരുന്ന ഒന്നാണ് പരസ്യം. ഇന്റര്‍നെറ്റുകമ്പനികളുടെ പ്രധാനവരുമാന മാര്‍ഗമാണ് പരസ്യം. പല തരത്തിലുള്ള പരസ്യങ്ങളാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോഗിച്ചുവരുന്നത്.

< ഡിസ്‌പ്ലേ ആഡ് ( യാഹൂ)

< സേര്‍ച്ച് ആഡ്( ഗൂഗിള്‍)

< ടെക്സ്റ്റ് ആഡ്( ഗൂഗിള്‍ ഫെയ്‌സ് ബുക്ക്)

< വീഡിയോ ആഡ്( യൂടൂബ്)

<ഓഡിയോ ആഡ്(സാവന്‍)

< പ്രൊമോട്ടെട് കണ്ടെന്റ്( ട്വിറ്റര്‍ ഫെയ്‌സ്ബുക്ക്)

<പെയ്ഡ് കണ്ടെന്റ് പ്രൊമോഷന്‍

<റിക്ര്യൂട്ട്‌മെന്റ് ആഡ്( ലിക്ഡിന്‍)

<ക്ലാസിഫൈഡ്‌സ്( ജെസ്റ്റ് ഡയല്‍,ക്യൂക്കര്‍)

<ഫീച്ചേട് ലിസണിങ്( സൊമാട്ടോ, കോമണ്‍ ഫ്‌ളോര്‍,

<ഈമെയില്‍ ആഡ്‌സ്( യാഹൂ, ഗൂഗിള്‍)

<ലൊക്കേഷന്‍ ബെയ്‌സ്ഡ് ഓഫര്‍( ഫോര്‍ സ്‌ക്വയര്‍)

2)ഫ്രീമിയം മോഡല്‍

വെബ് സര്‍വ്വീസില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു വരുമാന മാര്‍ഗമാണ് ഇത്.കഴിയുന്നത്ര ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പെന്നം സൗജന്യമായി നല്‍കുന്നു. അതൊടൊപ്പം ഉപഭോക്താവില്‍നിന്നും പണം ഈടാക്കുകയും ചെയ്യുന്നു.അഡോബ് ഫ്‌ളാഷ്‌,സ്‌കൈപ്പ്,വേഡ്പ്രസ്,മൊബൈല്‍ ഗെയിംസ് തുടങ്ങിയവയില്‍ ഈ രീതിയാണ് ഉപയോഗിക്കാറ്.

3) ഈ കൊമേഴ്‌സ്

ആമസോണ്‍ വന്നതോടുകൂടി ഷോപ്പിങ്ങ് മാളുകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലും പോയി സാധനങ്ങള്‍വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്ന് എല്ലാവരും ഓണ്‍ലൈന്‍വഴിയാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നത്. ഷോപ്പിങ്ങ് വെബ്‌സൈറ്റുകളിലൂടെ വില്‍ക്കപ്പെടുന്ന ഉത്പന്നത്തിന് താരതമ്യേന വില കുറവാണ് എന്ന പ്രത്യേകതയും ഉണ്ട്.

വിവിധ തരം ഈ കൊമേഴ്‌സുകളെ പരിചയപ്പെടാം

< റീടെയ്ല്‍( മിന്ത്ര)

< മാര്‍ക്കെറ്റ്‌പ്ലെയ്‌സ്( സ്‌നാപ്ഡീല്‍)

< ഷെയറിംഗ് ഇക്കോണമി(എയര്‍ബിഎന്‍ബി)

<ഗ്രഗേറ്റര്‍(ടാക്‌സി ഫോര്‍ ഷുവര്‍)

< ഗ്രൂപ്പ് ബൈയ്യിങ്(ഗ്രൂപ്പോണ്‍)

<ഡിജിറ്റല്‍ ഗുഡ്‌സ്(ഐട്യൂണ്‍സ്)

< വിര്‍ച്യൂല്‍ ഗുഡ്‌സ്( സിങ്ക)

< ട്രെയ്‌നിങ് കോഴ്‌സ് സേറ സിംപ്ലിലേണ്‍

< വാട്ട് യൂ വാണ്ട് ( ഇന്‍സ്റ്റാമോജോ

<ആക്ഷന്‍ കൊമേഴ്‌സ് (ഈ ബേ)

<ക്രൗഡ് സോഴ്‌സ്ട് സര്‍വീസ്(ഇലാന്‍സ് ഒ ടെസ്‌ക്)

4.അഫിലിയേറ്റഡ് മാര്‍ക്കെറ്റിങ്

ബ്ലോഗുകളെ ലക്ഷ്യം വച്ചുള്ളതാണ് അഫിലിയേറ്റഡ് മാര്‍ക്കെറ്റിംഗ്, ബ്ലോക് എഴുത്തുകാരനും അഫിലിയേറ്റ് മാര്‍ക്കറ്റിലൂടെ പണം ലഭിക്കും,ഉപഭോക്താവ് ബ്ലോകിലെ ലിങ്കില്‍ കയറി പരസ്യം ക്ലിക്ക് ചെയ്ത് ഉത്പന്നം വാങ്ങുമ്പോള്‍ ബ്ലോകര്‍ക്കും കമ്മീഷന്‍ ലഭിക്കും

5. സബ്‌സ്‌ക്രിബ്ഷന്‍ മോഡല്‍

പത്രങ്ങളും,മാഗസിനുകളുമാണ് സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഉള്‍പ്പെടുന്നത്. കുറച്ചുനാള്‍ ആയുസുള്ള ഒരു ഇടപാടാണ് സബസ്‌ക്രിപ്ഷന്‍ മോഡല്‍.പരിധിയില്ലാത്ത ഉപയോഗം ആണ് ഇത്തരം മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ പലപ്പോഴും ഉയര്‍ന്ന തോതില്‍ പണം ഈടാക്കുകയും ചെയ്യുന്നു.

< സോഫ്റ്റ് വെയര്‍ ആസ് എ സര്‍വ്വീസ്(ഫ്രെഷ് ഡെസ്‌ക്ക്)

സര്‍വീസ് ആസ് എ സര്‍വീസ്( പേയൂ)

ഇന്‍ഫ്രാസ്റ്റച്ചര്‍/പ്ലാറ്റ്‌ഫോം ആസ് എ സര്‍വ്വീസ്(എഡബ്യൂഎസ്)

< മെംബര്‍ഷിപ്പ് സര്‍വ്വീസ്( ആമസോണ്‍ പ്രൈം)

സപ്പോര്‍ട്ട് ആന്റ് മെയിന്റനന്‍സ്( റെഡ്ഹാറ്റ്)

<പേ വാള്‍ (എഫ്.ടി.കോം,എന്‍വൈ ടൈംസ്)

6 ലൈസെന്‍സിങ്

സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ സാധാരണയായി ഉപയോഗിക്കുന്ന മോഡലാണിത്.

ഉപയോഗത്തിനുവേണ്ടിയാണ് ലൈസെന്‍സിങ് നല്‍കി വരുന്നത്. ഇന്റലക്ച്വല്‍ പ്രോപെര്‍ട്ടിയായാണ് ലൈസെന്‍സ് നല്‍കുന്നത്. സമയം സ്ഥലം, ഉത്പന്നം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരിധികള്‍ ഇത്തരം ലൈസെന്‍സിങ്ങിനു ബാധകമാണ്.

പെര്‍ ഡിവൈസ്/ സര്‍വീസ് ലൈസന്‍സ്( മൈക്രോ സോഫ്റ്റ് പ്രൊഡക്ട്.

പെര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റന്‍സ്( അഡോബ് ഫോട്ടോഷോപ്പ്)

പെര്‍ സൈറ്റ് ലൈസെന്‍സ്

പേറ്റന്റ് ലൈസെന്‍സിങ്ങ്

ഇവയാണ് വിവിധ തരം ലൈസന്‍സിങ്ങുകള്‍

7. സെല്ലിങ് ഡേറ്റ

ഡിജിറ്റല്‍ യുഗത്തില്‍ ഗുണമേന്മയുള്ള ഡേറ്റയ്ക്ക് വളരെ വിലയുണ്ട്. പല പ്രമുഖ കമ്പനികളും ഡേറ്റ വില്‍ക്കുന്നുണ്ട്.

< യൂസര്‍ ഡേറ്റ

<സേര്‍ച്ച് ഡേറ്റ

<ബെഞ്ച് മാര്‍ക്കിങ്ങ് സര്‍വ്വീസ്

< മാര്‍ക്കറ്റ് റിസേര്‍ച്ച്

ഇവയാണ് വിവിധ തരത്തിലുള്ള ഡേറ്റകള്‍.

8. സ്‌പോണ്‍സര്‍ഷിപ്പ്, ഡൊണേഷന്‍സ്

ഗവണ്‍മെന്റ് സംഘടനകള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും പല കമ്പനികളും സഹായം നല്‍കാറുണ്ട്. ഖാന്‍ അക്കാദമിയ്ക്ക് ഗൂഗിള്‍ ഫണ്ട് നല്‍കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിച്ച് സഹായ പദ്ധതികളുടെ ഭാഗമാക്കുന്നു

9.ബില്‍ഡ് ടു സെല്‍( ഗൂഗിള്‍, ഫെയ്‌സ് ബുക്ക്)

ഇത് മികച്ച ഒരു വരുമാനമാര്‍ഗമാണെന്നു പറയാനാകില്ല. കാരണം ഇതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ വരുമാനം ലഭിക്കുന്നില്ല.

മൊബൈല്‍,ഗെയിമിങ്ങിലൂടെ വരുമാനം ലഭിക്കുന്നവ

പെയ്ഡ് ആപ്പ് ഡൗണ്‍ലോഡ്( വാട്‌സ് ആപ്പ്)

ഇന്‍ ആപ്പ് പര്‍ച്ചെയ്‌സ്( ക്യാന്റി ക്രഷ് സാഗ)

ഇന്‍ ആപ്പ് സബ്‌സ്‌ക്രിബ്ഷന്‍(എന്‍വൈ ടൈം ആപ്പ്)

പരസ്യം( ഫ്‌ളെറി)

ട്രാന്‍സാഷന്‍സ്( എയര്‍ടെല്‍മണി)

ഫ്രീമിയം( സിന്‍ങ്ക)

സബ്‌സ്‌ക്രിപ്ഷന്‍( വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്)

പ്രീമിയം( ബോക്‌സ് ഗെയിംസ്)

ഡൗണ്‍ലോഡബിള്‍ കണ്ടെന്റ് (കാള്‍ ഓഫ് ഡ്യൂട്ടി)

അഡ് സപ്പോര്‍ട്ട്

ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ വന്‍ തുക ലാഭം കൊയ്യുന്നത്.