കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു

കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു

Wednesday November 30, 2016,

1 min Read

പപ്പായ, കപ്പളം, ഓമ, തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

image


പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.

image


എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയുംചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

    Share on
    close