അയ്യപ്പന് ഇനി ഇ-കാണിക്കയും

അയ്യപ്പന്  ഇനി ഇ-കാണിക്കയും

Saturday November 26, 2016,

1 min Read

ശബരിമലയില്‍ അയ്യപ്പന് കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്‌ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് കാണിക്കയര്‍പ്പിക്കാനുള്ള സൈ്വപ്പിംഗ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്തിൽ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ആലപ്പുഴ സബ്കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. ബോര്‍ഡംഗം അജയ് തറയിലിന്റെ സാനിധ്യത്ത്തിലായിരുന്നു ഇ-കാണിക്കയുടെ ഉദ്ഘാടനം. പണം നേരിട്ടു കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുറ്റുകൾക്കു ഇതിലൂടെ പരിഹാരമാകും. നോട്ടു പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പടെയുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ-കാണിക്ക ഏര്‍പ്പെടുത്തിയതെ് അജയ് തറയില്‍ പറഞ്ഞു.

സോപാനത്തിലെ ഇ-കാണിക്ക സംവിധാനം ആലപ്പുഴ സബ് കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.ബോര്‍ഡംഗം അജയ് തറയില്‍ സമീപം

സോപാനത്തിലെ ഇ-കാണിക്ക സംവിധാനം ആലപ്പുഴ സബ് കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.ബോര്‍ഡംഗം അജയ് തറയില്‍ സമീപം


സോപാനത്ത് ഇടതു വശത്തായുള്ള കൗണ്ടറിലാണ് സംവിധാനം ഒരുക്കിയത്. ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പരമാവധി നല്‍കാവുന്ന തുകയ്ക്ക് പരിധിയില്ല. കുറഞ്ഞത് 10 രൂപയും ക്രഡിറ്റ് കാര്‍ഡുപയോഗിച്ച് കുറഞ്ഞത് ഒരു രൂപയും കാണിക്ക നല്‍കാം. എല്ലാ ബാങ്കുകളുടെയും എല്ലാത്തരം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും ഇവിടെ ഉപയോഗിക്കാനാകും. കാര്‍ഡ് സൈ്വപ്പ് ചെയ്ത് തുക ബാങ്കിലേക്ക് ക്രഡിറ്റ് ചെയ്താല്‍ ഭക്തന് നല്‍കുന്ന രണ്ട് സ്ലിപ്പുകളിലൊ്ന്നു കൗണ്ടറില്‍ തെയുള്ള കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണം. നട തുറന്നിരിക്കുന്ന സമയത്തു മാത്രമേ ഇ-കാണിക്ക കൗണ്ടറും പ്രവര്‍ത്തിക്കൂ.

ഭക്തര്‍ക്ക് പണം കൊണ്ടുവരുതിനുള്ള ബുദ്ധിമുട്ടു , നാണയങ്ങളായും വിവിധ മൂല്യമുള്ള നോട്ടുകളായും കിറ്റുന്ന തുക എണ്ണിത്തിട്ടപ്പെടുത്തുന്ന ഭാരിച്ച ഉത്തരവാദിത്വം എന്നിവയ്ക്ക് ഇ-കാണിക്കയിലൂടെ ഏറെക്കുറെ പരിഹാരമാകും. ക്ഷേത്ര വരുമാനത്തിന്റെ കൃത്യമായ കണക്ക് സമയനഷ്ടമില്ലാതെ അറിയാനാകുമെന്നതും പ്രത്യേകതയാണ്. നിലവില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഉപയോഗം വര്‍ധിക്കുന്നതനുസരിച്ച്‌  കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

    Share on
    close