95 കാരി ഇലക്ഷൻ മത്സരച്ചൂടിൽ ..  

0

ജയ് ദേവി എന്ന 95 വയസ്സായ അമ്മുമ്മ ഇലക്ഷൻ പ്രചാരണത്തിലാണ്. ചൂടേറിയ പോരാട്ടമാണ് ആഗ്രയിലെ ഘേരാഗർ ഹിൽ അരങ്ങേറുന്നത്. മത്സരാർത്ഥികളുടെ ഇടയിൽ ശക്തയായ എതിരാളിയാണ് ഈ മുത്തശ്ശി. ഉത്തർപ്രദേശിൽ വരാനിരിക്കുന്ന അസംബ്ലി ഇലക്ഷനിലാണ് ഈ മുത്തശ്ശി നിറസാന്നിദ്ധ്യമാകുന്നത്. നോമിനേഷൻ പേപ്പർ സമർപ്പിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ജയ ദേവി. 166 എതിരാളികളോടൊപ്പം ഒമ്പതിൽ ഒരു സീറ്റിനായുള്ള കടുത്ത പോരാട്ടത്തിലാണ് ഈ മുത്തശ്ശി. സ്വന്തം ആരോഗ്യനില പോലും കണക്കിലെടുക്കാതെയുള്ള പ്രചരണത്തിലാണ് ജയ. ഫെബ്രുവരി 11 ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാകുമെന്ന ഉത്തമ പ്രതീക്ഷയിലാണ് ഈ മുത്തശ്ശി.

പഞ്ചായത്തിലെ പ്രമുഖയായ ജയ ദേവിക്ക് വൻ ജനപിന്തുണയാണ് നാട്ടിൽ. മകനോടും വക്കീലിനോടുമൊപ്പം വീൽ ചെയറിലെത്തി നോമിനേഷൻ സമർപ്പിച്ചു കഴിഞ്ഞു ജയാ ദേവി. അമ്മക്ക് അകമ്പടിയായ് പോയ മകൻ രാംനാഥും സ്വതന്ത്ര സ്ഥാനാർത്ഥിയായ് അമ്മയ്ക്കെതിരെ മത്സരിക്കാൻ കളക്ട്രേറ്റിൽ നോമിനേഷൻ സമർപ്പിച്ചു കഴിഞ്ഞു. ചുടേറിയ ഈ മത്സരത്തിൽ തികച്ചും ഊർജ്ജസ്വലയായ്ത്തന്നെയാണ് അമ്മ മത്സരിക്കുന്നത്.

അഴിമതി വിരുദ്ധ മണ്ഡലമാക്കണമെന്നതാണ് തന്റെ പ്രധാനവും പ്രഥമവുമായ ലക്ഷ്യമെന്നും ഒപ്പം വികസനമെന്ന ആശയത്തെ സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകുമെന്നും മുത്തശ്ശി പറയുന്നു. 13000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച ചരിത്രവും പേറി യാ ണ് ഈ വനിത മുന്നോട്ട് പോകുന്നത്. 95 വയസ്സിലും ചോരാത്ത ഈ ആത്മവിശ്വാസവും അർപ്പണബോധവും ഏവർക്കും മാതൃകയാണ്.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക