ഓസ്‌ട്രേലിയന്‍ മേഖലയില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഫൈക്കണ്‍;  

0

ഐ ടി / ഐ ടി ഇ എസ് മേഖലയില്‍ വിജയകരമായി ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഫൈക്കണ്‍, ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് പാശ്ചാത്യ രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള മികച്ച സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന ഫൈക്കണ്‍ ഓസ്‌ട്രേലിയയിലെ ക്ഷീര വ്യവസായത്തിനു നല്‍കിയ സാങ്കേതിക സേവനങ്ങള്‍ കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ടാണ് പാശ്ചാത്യ വിപണിയെ കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നത്.

ഈ വര്‍ഷം പത്താം പിറന്നാള്‍ ആഘോഷിക്കുന്ന ഫൈക്കണ്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് എന്ന കമ്പനിയുമായി തന്ത്രപ്രധാനമായ കരാറില്‍ പങ്കാളികളാകും. ദ സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് എന്ന കമ്പനിയുടെ കോ ഫൗണ്ടര്‍ ആയ ഡോ. റോസ് മക്കെന്‍സി ഫൈക്കണിന്റെയും ഡയറക്ട്ര്‍ ആയി സ്ഥാനമേറ്റു എന്നതും ഫൈക്കണ് നേട്ടമാകും. “ഫൈക്കണിനു ലഭിച്ച ഈ പങ്കാളിത്തത്തിലൂടെ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനോടൊപ്പം, ഡോ. റോസ് മക്കെന്‍സിയുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇരു കമ്പനികളുടെയും ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കും,’’ ഫൈക്കണിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ പ്രതിഷ് വിജയ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് മാര്‍ക്ഷ നിര്‍ദേശങ്ങളും വിദ്യാഭ്യാസവും, പരിശീലനവും, നേതൃത്വ പാടവവും പ്രദാനം ചെയ്യുന്ന ദ സ്റ്റാര്‍ട്ട് അപ്പ് ബിസിനസിനു ഫൈക്കണിന്റെ സുസജ്ജമായ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമ്പോള്‍, ഈ പുതിയ പങ്കാളിത്തം ഫൈക്കണിന് നേതൃത്വ പാടവവും, കണ്‍സള്‍ട്ടിങ് മികവും പകര്‍ന്നു നല്‍കാനാകും. തിരുവനന്തപുരം ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈക്കണിന് ഓസ്‌ട്രേലിയയിലെ ക്ഷീര മേഖലയില്‍ ഇതിനകം ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ഏറ്റടുത്ത ഡോ. റോസ് മക്കെന്‍സി ഈ യാത്രയില്‍ ഫൈക്കണിന് കൂടുതല്‍ കരുത്ത് പകരും, അദ്ദേഹം പറഞ്ഞു.

25 വര്‍ഷങ്ങളോളം ആഗോളതലത്തില്‍ വാണിജ്യ തന്ത്രങ്ങള്‍ ഫലപ്രദമായി പരീക്ഷിച്ചു വിജയിക്കുകയും, ഓസ്ട്രലേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളില്‍ ആയിരത്തിലധികം അംഗങ്ങളുള്ള ടീമുകളുടെ നായകത്വവും ഡോ. മക്കെന്‍സി വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫൈക്കണിന്റെ കപ്പിത്താനായി ഡോ. മക്കെന്‍സി വരുന്നത് കമ്പനിക്ക് പതിന്മടങ്ങു കരുത്തേകും.

വരും നാളുകളില്‍ ഡോ. മക്കെന്‍സിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ മറ്റു വ്യവസായ മേഖലകളിലേയ്ക്കും കൂടി പ്രവേശിക്കാനാണ് ഫൈക്കണിന്റെ ലക്ഷ്യം. മക്ക്വറി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ആഗോളതലത്തില്‍ നയങ്ങളും തന്ത്രങ്ങളും ബിസിനസ് എങ്ങനെ നിര്‍വഹിക്കുന്നു എന്ന വിഷയത്തില്‍ ഗവേഷണബിരുദം നേടിയ ഡോ.മക്കെന്‍സി ആഗോള സമ്മേളനങ്ങളില്‍ പങ്കാളിയായും അവതാരകനായും സ്ഥിരം സാന്നിധ്യമാണ്. വ്യവസായങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യയും ആഗോളവിപണിയും കണ്ടെത്തി,വ്യവസായികള്‍ക്കു അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കന്‍ സഹായിക്കുന്ന കാലഘട്ടമാണിത്, എന്ന് ഡോ. മക്കെന്‍സി പറഞ്ഞു.

“ഫൈക്കണ്‍ ബോര്‍ഡിലേക്ക് ഡോ.മക്കെന്‍സിയുടെ വരവ് കമ്പനിയെ സംബന്ധിച്ചു സുപ്രധാനാമായൊരു മുന്നേറ്റമാണ്. സി. എം.എം. ലെവല്‍ 5 കമ്പനികളുമായി വാണിജ്യ ഇടപാടുകള്‍ നടത്തി പരിചയസമ്പത്തുള്ള അദ്ദേഹം അതുല്യമായ അറിവും പരിച്ചയവുമായാണ് കൂടെ കൊണ്ട് വരുന്നത്. ഇതിനെല്ലാം ഉപരിയായി കേരളത്തില്‍ നിന്നുള്ള ഫൈക്കണിനെ ആഗോളതലത്തില്‍ ജനപ്രീതി പിടിച്ചു പറ്റാന്‍ കെല്പുള്ള കമ്പനിയാക്കി മാറ്റുന്നതില്‍ ഡോ.മക്കെന്‍സിക്കുള്ള പങ്ക് നിര്‍ണായകമാകും. ഓസ്‌ട്രേലിയയില്‍ നിലവിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പുതിയ അന്താരാഷ്ട്ര ബന്ധങ്ങള്‍ സൃഷ്ട്ടിക്കുന്നതിലും അദ്ദേഹത്തിന്റെ ആഗോളതലത്തിലുള്ള ബന്ധങ്ങളും വൈദഗ്ധ്യവും ഫൈക്കണിന് വലിയ സഹായമാകും,” ഫൈക്കണിന്റെ സി.ഇ.ഒയും സഹസ്ഥാപകനുമായ പ്രതിഷ് വിജയ് പറഞ്ഞു.

ഇത് കൂടാതെ, ഉപഭോക്താക്കളുമായുള്ള സംവേദനം ആസ്പദമാക്കിയുള്ള സാങ്കേതിക സേവനങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന ഒരു ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കാനൊരുങ്ങുകയാണ് ഒരു ദശകത്തിന്റെ പരിചയവുമായി ഫൈക്കണ്‍. ഈ പങ്കാളിത്തത്തിലൂടെ പിറക്കുന്ന ക്ലൗഡ് അധിഷ്ഠിത കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സേവനങ്ങള്‍ ഫൈക്കണ്‍ ബ്രാണ്ടിങ്ങോടെ ആയിരിക്കും ലോകത്തിനു മുന്നില്‍ അവതരിക്കുക. ഞങ്ങള്‍ പങ്കാളിത്തം ഉറപ്പിക്കാന്‍ പോകുന്ന കമ്പനിയുടെയും ഫൈക്കണിന്റെയും കഴിവുകള്‍ തുല്യമാണ് എന്നത് പരിഗണിക്കുമ്പോള്‍, ഈ പുതിയ തന്ത്രപ്രധാനമായ പങ്കാളിത്തം ഇരു കമ്പനികള്‍ക്കും ഏറെ ഗുണകരമാകും. ഒരേ വിപണിയിലാണ് രണ്ടു കമ്പനികളും പ്രവര്‍ത്തിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സേവനങ്ങള്‍, അവ ലക്ഷ്യമിടുന്ന മേഖലകള്‍ക്ക് ഏറെ അനുയോജ്യവുമായിരിക്കുമെന്ന്, ഫൈക്കണ്‍ സി ഐ ഒ യും സഹസ്ഥാപകനുമായ മിഥുന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേര്‍ണിംഗ് ടെക്‌നിക്കുകള്‍, നാച്ചുറല്‍ ലാങ്ക്വേജ് പ്രോസസിങ്, ഡാറ്റ അനലിറ്റിക്‌സ്, വെബ് തുടങ്ങിയവ സമന്വയിപ്പിച്ചു ഉടലെടുക്കുന്ന സൊല്യൂഷനുകള്‍ ഉപഭോക്തൃ സഹായ വിപണിയുടെ മുന്നേറ്റത്തെ മുന്നിറുത്തിയുള്ളതാണ്. കൂടാതെ, ഉപഭോക്താക്കളുമായുള്ള സംവേദനങ്ങള്‍ മികച്ച രീതിയില്‍ ത്വരിതപ്പെടുത്താനും ഇത് സഹായകമാകും. ഫൈക്കണ്‍ ഇപ്പോള്‍ അത്തരമൊരു സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ്, മിഥുന്‍ ഗോപാല്‍ അറിയിച്ചു.

ഈ പുതിയ സാങ്കേതികവിദ്യ 2017 പകുതിയോടെ പുറത്തിറക്കാനാണ് ഫൈക്കണ്‍ ഒരുങ്ങുന്നത്. ഈ പ്രക്രിയയില്‍ മുതല്‍ മുടക്കാനൊരുങ്ങി ഇന്‍വെസ്റ്റര്‍മാര്‍ തയ്യാറായി നില്കുന്നുണ്ട്, എന്നറിയിച്ച മിഥുന്‍ ഗോപാല്‍, ഫൈക്കണ്‍ ബാംഗ്ലൂരില്‍ ആരംഭിക്കുന്ന പുതിയ ഓഫിസ് ഈ സാങ്കേതിക വിദ്യയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള മികച്ച എഞ്ചിനീയര്‍മാരെ തിരഞ്ഞെടുക്കും എന്ന് കൂട്ടിച്ചേര്‍ത്തു.

ഫൈക്കണ്‍

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ശക്തമായ സാന്നിധ്യമായ ഫൈക്കണിന് ഐ.ടി, ഐ.ടി ഇ.എസ് മേഖലകളിലെ വര്‍ഷങ്ങളായുള്ള പരിചയസമ്പത്ത് ആഗോളതലത്തില്‍ ബിസിനസ്സ് പരിഷ്‌കരിക്കുന്നതിന് സഹായകമായിട്ടുണ്ട്. ഉപഭോക്താക്കളില്‍ വിശ്വാസം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ സര്‍വ്വീസ് ഡെലിവറി മാതൃകയിലൂടെ പ്രവര്‍ത്തന ചിലവും സമയവും ലഘൂകരിച്ച് ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് (ആര്‍.ഒ.ഐ) നേടുന്നതിന് ഫൈക്കണ്‍ സഹായിക്കുന്നു. പ്രോസസ്സ് മാനേര്‍ജര്‍മാരും എക്‌സിക്യൂട്ടീവുകളും അടങ്ങിയ ടീം തങ്ങളുടെ തീവ്രമായ ഉള്‍ക്കാഴ്ച പ്രയോജനപ്പെടുത്തി ബിസിനസ്സ് പ്രോസസ്സിലൂടെ മികവുറ്റ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. ആഗോളതലത്തിലുള്ള ബിസിനസ്സ് സംരംഭങ്ങള്‍ ഫൈക്കണിന്റെ ഐ.ടി, ഐ.ടി.ഇ.എസ് സൊലൂഷനുകളുടെ ഗുണഫലം അനുഭവിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സാങ്കേതികത്വങ്ങളുടേയും പ്രോസസ്സ് ഇംപ്രൂവ്‌മെന്റ് ഉപകരണങ്ങളുടേയും സഹായത്തോടെ പരമാവധി നേട്ടം സ്വന്തമാക്കുക എന്നതനുസരിച്ചാണ് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആഗോളതലത്തിലെ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് വിശ്വസ്തമായ സൊലൂഷനുകള്‍ പ്രദാനം ചെയ്യുന്നതിനായി ടെക്‌നോളജി, അറിവ്, പ്രാപ്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഫൈക്കണ്‍ തങ്ങളുടെ ബിസിനസ്സിലെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത്.