ഇത് നമ്മുടെ കൊച്ചിക്കാരി സുനയ്‌ന

ഇത് നമ്മുടെ കൊച്ചിക്കാരി സുനയ്‌ന

Sunday March 20, 2016,

4 min Read


ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെസ്റ്റിനേഷന്‍ സക്‌സസ് എന്ന എന്‍ ജി ഒയുടെ സഹ സ്ഥാപകയാണ് ഡോ. സുനയ്‌ന ഇക്ബാല്‍. ഓരോ കുട്ടികള്‍ക്കും പിക്കാനുള്ള സാഹചര്യവും വിദഗ്ധ പരിശീലനവും പ്രചോദനവുമെല്ലാം നല്‍കിയാല്‍ അവരുടെ സാമര്‍ത്ഥ്യത്തിന്റെ പരമാവധി വരെ എത്തിപ്പെടുമെന്നാണ് സുനയ്‌നയുടെ വിശ്വാസം. കഴിഞ്ഞ 13 വര്‍ഷമായി യു എ ഇയിലെ സ്‌കൂളുകളില്‍ വളരെ ആക്ടീവായി സുനയ്‌ന പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ ലക്ഷ്യത്തിന്റെ ഭാഗമായി 5000ല്‍ അധികം കുട്ടികള്‍ക്ക് സുനയ്‌ന ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്.

image


യു എ ഇയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ ടി വിയില്‍ പാരന്റിംഗിനെക്കുറിച്ച് മൈ ടീച്ചര്‍ എന്ന പേരില്‍ സുനയ്‌നയും ഭര്‍ത്താവ് ഡോ. സംഗീത് ഇബ്രാഹിമും ചേര്‍ന്ന് ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേര്‍ണലുകളിലും സുനയ്‌ന പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനയ്‌നയുടെ ഭര്‍ത്താവ് സംഗീതും ഡെസ്റ്റിനേഷന്‍ സക്‌സസിന്റെ സഹസ്ഥാപകനാണ്. മാത്രമല്ല ആ പ്രദേശത്തെ ഒരു പ്രമുഖ ബാങ്കിന്റെ വൈസ് പ്രസിഡന്റും സുനയ്‌നയെപ്പോലെ തന്നെ മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ് സംഗീതും. തങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ ഈ ദമ്പതിമാര്‍ അക്ഷീണം പ്രയത്‌നിക്കുന്നുണ്ട്. മാത്രമല്ല ഇവരുവരുടെയും മക്കളായ അമാന്‍, ജെഹാന്‍ എന്നിവര്‍ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഇന്ന് ഒരു പ്രമുഖ ഉദാര സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ കൂടിയാണ്.

വിദ്യാഭ്യാസമാണ് സര്‍വ്വതും

പ്രശസ്ത ഗായകന്‍ യേശുദാസ് പാടിയ ഒരു ശാസ്ത്രീയ സംഗീതത്തില്‍നിന്നാണ് സുനയ്‌ന എന്ന പേര് മാതാപിതാക്കള്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് സുനയ്‌നയുടെ ജനനം. സുനയ്‌നയുടെ 15ാമത്തെ വയസില്‍ ഉണ്ടായ അച്ഛന്റെ വിയോഗം ആ കുടുംബത്തെ ഏറെ തളര്‍ത്തിയിരുന്നു. എന്നാല്‍ സുനയ്‌നയുടെ അമ്മ പിന്നീട് കുടുംബ ഭരണം ഏറ്റെടുത്ത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. തന്റെ കുട്ടികള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം തന്നെ ഉറപ്പാക്കിയിരുന്നു. സുനയ്‌നയുടെ സഹോദരന്‍ ഒരു ഓര്‍ത്തോപീഡിക് സര്‍ജനും ഇളയ സഹോദരി കാലിഫോര്‍ണിയയില്‍ ഇലക്ട്രോണിക് എന്‍ജിനീയറായി ജോലി ചെയ്യുകയുമാണ്.

തന്റെ കുടുംബ സുഹൃത്തായ സംഗീതിനെ സുനയ്‌നയുടെ 20ാമത്തെ വയസിലാണ് കണ്ടുമുട്ടി വീട്ടുകാര്‍ വിവാഹം നടത്തിയത്. വിവാഹശേഷവും തന്റെ പഠനം തുടരാനാകുമെന്ന് സുനയ്‌നക്ക് ഉറപ്പുണ്ടായിരുന്നു. സംഗീതിന്റെ അച്ഛന്‍ കോളജ് പ്രിന്‍സിപ്പലും അമ്മ എഴുത്തുകാരിയും റിട്ടയേര്‍ഡ് നേവി ക്യാപ്റ്റനും പ്രമുഖ ഗൈനക്കോളജിസ്റ്റുമായിരുന്നു. അതിനാല്‍ ഇരു കുടുംബങ്ങളില്‍ നിന്നുമുള്ള പിന്തുണ സുനയ്‌നക്ക് ലഭിച്ചിരുന്നു. കേരളത്തില്‍ ബികോമിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനുള്ള അവാര്‍ഡും സുനയ്‌നക്ക് ലഭിച്ചിരുന്നു. മകന്‍ ജനിച്ച ശേഷം കുട്ടി സ്‌കൂളില്‍ പോയി തുടങ്ങിയതോടെ സുനയ്‌ന പോസ്റ്റ് ഗ്രാജ്വേഷന് ചേര്‍ന്നു. തന്റെ മകളുടെ സ്‌കൂള്‍ അഡ്മിഷനും തന്റെ പി എച്ച് ഡി എന്റോള്‍മെന്റുമെല്ലാം ഒരു സമയത്തായിരുന്നു. രാജസ്ഥാനിലെ ബനസ്താലി വിദ്യാപിത് യൂനിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ അവസാന വൈവ ഒരു ദിവസം പാസാകുന്നത് അതാദ്യമായിരുന്നു.

ദുബായിലേക്കുള്ള മാറ്റം

2002ല്‍ ആണ് ഇരുവരും ദുബായിലേക്ക് മാറിയത്. അതിന് ശേഷം കുട്ടികള്‍ക്ക് വ്യക്തിത്വ വികസനത്തിന് പരിശീലനം നല്‍കുന്ന ഒരു ഇന്‍ഡ്യന്‍ നോണ്‍ പ്രോഫിറ്റ് സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടെ വച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് തന്റെ പാഷന്‍ എന്ന് സുനയ്‌ന തിരിച്ചറിഞ്ഞത്. മൂന്ന് വര്‍ഷം എന്‍ ഡി ഒയുടെ യൂത്ത് ലീഡര്‍ഷിപ്പ് പ്രോജക്ടിന്റെ തലപ്പത്ത് സുനയ്‌നയായിരുന്നു. സൈക്കോളജിക്കല്‍ ടൂള്‍സായ ട്രാന്‍സാക്ഷണല്‍ അനാലിസിസ്, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, ആക്‌സിലറേറ്റഡ് ലേണിംഗ് ടെക്‌നിക്ക് എന്നിവയെല്ലാം സുനയ്‌ന മനസിലാക്കി.

image


ലക്ഷ്യം വിജയത്തിലേക്ക്

കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പമുള്ള എട്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ചില കുട്ടികള്‍ അക്കാദമിക് പെര്‍ഫോമന്‍സില്‍ വളരെ മുന്നിലാണെന്ന് സുനയ്‌ന മനസിലാക്കി. മിക്ക കുട്ടികള്‍ക്കും ഏതാണ് തുല്യമായ കുടുംബ പശ്ചാത്തലമൊക്കെയായിരുന്നു. കുിട്ടികളും രക്ഷിതാക്കളും തമ്മില്‍ ആശയവിനിമയം നടത്തുന്നതിനാവശ്യമായ ഒരു പ്ലാറ്റ് ഫോം സുനയ്‌ന രൂപപ്പെടുത്തിയെടുത്തു. ഓരോ കുട്ടികളും തങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഉയരുന്നില്ല എന്ന പരാതികളായിരുന്നു ഏറെയും രക്ഷിതാക്കള്‍ പങ്കുവച്ചത്.

അങ്ങനെ 2013 ഫെബ്രുവരിയിലാണ് ഡെസ്റ്റിനേഷന്‍ സക്‌സസ് രൂപീകരിച്ചത്. തുടക്കത്തില്‍ അവര്‍ പാരന്റിംഗിനെക്കുറിച്ചും കുടുംബത്തിലുണ്ടാകേണ്ട ആശയ വിനിമയത്തെക്കുറിച്ചുമെല്ലാം ഓണ്‍ലൈന്‍ പ്രസന്‍സ് നടത്തുകയാണ് ചെയ്തത്. 2013 നവംബര്‍ മാസത്തില്‍ ഒരു ഔപചാരിക ഉദ്ഘാടന ചടങ്ങിനെത്തിയ മുന്‍ പ്രസിഡന്റ് ഡോ. എ പി ജെ അബ്ദുള്‍ കലാമില്‍നിന്ന് വളരെ മികച്ച പ്രതികരണമാണ് തങ്ങള്‍ക്ക് ലഭിച്ചത്.

സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടേതിന് സമാന ചിന്താഗതിക്കാരെ സുനയ്‌നയും സംഗീതും കണ്ടെത്തുകയും എസ് ഒ എ ആര്‍(സോഷ്യല്‍ ഹാര്‍മണി ഫാമിലിയല്‍ ഡെവലപ്‌മെന്റ്) എന്ന പേരില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി ട്രയിനിംഗ് സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. സൗജന്യമായിട്ടായിരുന്നു ക്ലാസുകള്‍. ഇതിനായി സ്‌പോണ്‍സര്‍മാരെ ആസ്റ്റര്‍ ഗ്രൂപ്പ്, ബ്യുമെര്‍ക്, വെസ്റ്റ് ഫോര്‍ഡ് ഗ്രൂപ്പ എന്നിങ്ങനെ കണ്ടെത്തുകയും ചെയ്തു.

കുട്ടികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍ എന്ത് സംഭവിക്കും?

സുനയ്‌നയുടെ വാക്കുകള്‍ ഇങ്ങനെ: കുട്ടികള്‍ക്കിടയില്‍ ഒരിക്കലും മത്സരങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടാകരുതെന്നാണ് എന്റെ അഭിപ്രായം. എന്നിരുന്നാലും ഭാവിയില്‍ അവര്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും ഇന്റര്‍വ്യൂകളിലും ജോലി സ്ഥലങ്ങളിലും വിവാഹ ജീവിതത്തിലും എല്ലാം ഉണ്ടാകുന്ന പ്രശ്‌നങ്ങളും മത്സരങ്ങളുമെല്ലാം നേരിടാന്‍ അവര്‍ക്കാകണം. ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ അവരെ ചെറുപ്പത്തില്‍ തന്നെ പ്രാപ്തരാക്കണം.ഇത് കുട്ടികള്‍ക്ക് പോസിറ്റീവായി ഉണ്ടാകേണ്ട സ്‌ട്രെസ് ആണ്. ചെറിയ അളവില്‍ സ്‌ട്രെസ് ഉണ്ടാകുന്നത് കുട്ടികളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

പാരന്റിംഗ് ഫോര്‍മുല

image


സുനയ്‌നയുടെ വാക്കുകളില്‍ കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ വ്യക്തിത്വ വികസനം ഉണ്ടാക്കിയെടുക്കണം. കുട്ടി ഒരിക്കല്‍ പരാജയപ്പെട്ടാല്‍ അത് അവരുടെ മനസിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. കുട്ടികള്‍ക്ക് ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ നല്ല രീതിയില്‍ വിനിയോഗിക്കണം. അവരുടെ വിനോദങ്ങള്‍ കണ്ടെത്താനും സമാന പ്രായത്തിലുള്ള കുട്ടികളുമായി കളിക്കാനുമെല്ലാം അവസരമുണ്ടാക്കണം. സുനയ്‌ന സംഗീതിനൊപ്പം നടത്തുന്ന ടെലിവിഷന്‍ ഷോ പാരന്റിംഗിനെക്കുറിച്ചും കഴിവുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാമാണ്. യു എ യില്‍ പരിപാടിക്ക് നിരവധി കാഴ്ചക്കാരാണുള്ളത്.

ഒരു മില്യന്‍ ജനങ്ങളെ സ്വാധീനിക്കുക ലക്ഷ്യം

ദൈവം നമുക്ക് എല്ലാപേര്‍ക്കും ഓരോരോ കഴിവുകള്‍ തന്നിട്ടുണ്ട്. ആ കഴിവുകള്‍ കണ്ടെത്തി അതിനെ നല്ല രിതീയില്‍ വികസിപ്പിച്ചെടുക്കണമെന്ന് സുനയ്‌ന പറയുന്നു. മിഷന്‍ ഇന്‍സ്പയര്‍ 1 മില്യന്‍ എന്നാണ് തങ്ങളുടെ ലക്ഷ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കരുത് എന്നതാണ് മറ്റൊരു കാര്യം. സുനയ്‌നയുടെ 14 വയസുള്ള മകന്‍ അമാന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവല്‍കരണത്തിനായുള്ള പ്രൊട്ടക്ട് യുവര്‍ മം എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസഡറാണ്. റംസാനിലും മറ്റ് ഇന്ത്യന്‍ ആഘോഷ ദിവസങ്ങളിലുമെല്ലാം ലേബര്‍ ക്യാമ്പുകളില്‍ അമാന്‍ ഭക്ഷണ വിതരണം നടത്താറുണ്ട്.

image


എട്ട് വയസുകാരി ജെഹാന്‍ ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കായി തന്റെ തലമുടി ദാനം ചെയ്തിട്ടുണ്ട്. ചില്‍ഡ്രന്‍ റൈറ്റ്‌സ് ആന്‍ഡ് യു(ക്രൈ) എന്ന സംഘടനക്ക് വേണ്ടി പേപ്പറില്‍ നിര്‍മിച്ച കമ്മലുകളുടെ വില്‍പനയും ജെഹാന്‍ നടത്തുന്നുണ്ട്.