ലക്ഷംവീട്‌ കോളനികളില്‍ വോട്ട്‌ ബോധവല്‍ക്കരണം ശക്തമാക്കി സ്വീപ്‌

ലക്ഷംവീട്‌ കോളനികളില്‍ വോട്ട്‌ ബോധവല്‍ക്കരണം ശക്തമാക്കി സ്വീപ്‌

Monday January 30, 2017,

1 min Read

പോളിംഗ്‌ ശതമാനം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി ലക്ഷംവീട്‌ കോളനികളില്‍ ബോധവല്‍ക്കരണം ശക്തമാക്കി സ്വീപ്‌. കോലാനി ലക്ഷംവീട്‌ കോളനി, പാറക്കടവ്‌ ലക്ഷംവീട്‌ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്വീപ്‌ വോട്ടര്‍മാര്‍ക്ക്‌ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ പരിചയപ്പെടുത്തി. മുട്ടം ടൗണ്‍, മലങ്കര ഡാം സൈറ്റ്‌ എന്നീ പ്രദേശങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

image


ഇടുക്കി പടമുഖം സ്‌നേഹമന്ദിരത്തിലും, കഴിഞ്ഞ വര്‍ഷം പോളിംഗ്‌ ശതമാനം കുറഞ്ഞതും തമിഴ്‌ വോട്ടര്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പേത്തൊട്ടി ഭാഗത്തുള്ള വീടുകളിലും സ്വീപ്‌ ടീം വോട്ടര്‍മാരെ നേരില്‍ കണ്ടു. ആനയിറങ്കല്‍, മൂലത്തറ കോളനികളിലും, പീരുമേട്‌ നിയോജകമണ്‌ഡലത്തിലെ ഉപ്പുകളം, ചെങ്കര, ആനവിലാസം, ആനക്കര എന്നീ എസ്റ്റേറ്റുകളിലും വോട്ടുവണ്ടിയുമായി ദേവികുളം നിയോജകമണ്‌ഡലത്തിലെ കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നീ സ്ഥലങ്ങളിലും നല്ലതണ്ണി എസ്റ്റേറ്റിലും, മൂന്നാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും സ്വീപ്‌ ടീം പര്യടനം നടത്തി.