ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പ്രാര്‍ത്ഥനാ യജ്ഞവുമായി സൈക്കിള്‍ അഗര്‍ബത്തി

0


ഐ സി സി ലോകകപ്പ് ടി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായി സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഗര്‍ബത്തി നിര്‍മാതാക്കളാണ് സൈക്കിള്‍.

ഇന്ത്യയിലെ 50 നഗരങ്ങളിലാണ് സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്. പാളയം സെന്റ് ജോസഫ്‌സ് പള്ളിയിലായിരുന്നു തിരുവനന്തപുരത്തെ ഉദ്ഘാടന പരിപാടി. വികാരി ഫാ. ജോര്‍ജ് ജെ ഗോമസ് ആറ് അടി നീളമുള്ള കൂറ്റന്‍ അഗര്‍ബത്തി കത്തിച്ചുകൊണ്ട് പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തു.

കൂറ്റന്‍ ചന്ദനത്തിരിയും വഹിച്ചുകൊണ്ടുള്ള വാഹനം രണ്ട് ദിവസം നഗരത്തിലെ പ്രധാന ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ഐസിസി ലോകകപ്പ് ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ആശംസയും പ്രാര്‍ത്ഥനയും നേരുകയാണ് പരിപാടിയുടെ ഉദ്ദേശ്യമെന്ന് സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ രംഗ പറഞ്ഞു. 2011 ലാണ് കമ്പനി ഈ പരിപാടിക്ക് തുടക്കമിട്ടത്.

ടൂര്‍ണമെന്റിലെ റെഡ് അലര്‍ട്, തേര്‍ഡ് അമ്പയര്‍, മൈല്‍സ്റ്റോണ്‍ ബ്രാന്‍ഡിങ്ങുകളുടെ സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തീസ്. ചെറുകിട നഗരങ്ങളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഒട്ടേറെ പരിപാടികള്‍ കമ്പനി നടത്തുന്നുണ്ട്. 2014 ല്‍ കെപിഎല്ലില്‍ കിരീടം ചൂടിയ മനീഷ് പാണെ്ഡയുടെ നേതൃത്വത്തിലുള്ള മൈസൂര്‍ വാറിയേഴ്‌സിന്റെ ഉടമകള്‍ കൂടിയാണ് സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തീസ്.