കുറഞ്ഞ ചിലവില്‍ വീടുകളും ഓഫീസുകളും ഫര്‍ണിച്ചറുകള്‍ കൊണ്ട് അലങ്കരിക്കാന്‍ സഹായിച്ച് സിറ്റി ഫര്‍ണിഷ്

0


ഒരു സ്ഥലത്ത് സ്ഥിരമായി ജോലിക്ക് പോകുന്നവര്‍ ഇന്ന് വളരെ ചുരുക്കമാണ്. ജോലിയുടെ സ്വഭാവമനുസരിച്ച് പല സ്ഥലങ്ങളിലും മാറി മാറി താമസിക്കേണ്ടി വരുന്നു. വളരെ തിരക്കുപിടിച്ച ലോകത്താണ് നാം ഇന്ന് താമസിക്കുന്നത്. നമ്മുടെ സൗകര്യത്തിനനുസരിച്ചാണ് കാറും മറ്റ് ഗതാഗത സൗകര്യങ്ങളും നമുക്ക് ലഭിക്കുന്നു. അതുപോലെ തന്നെ വീട് മാറി താമസിക്കുന്നവര്‍ ഇനി ഫര്‍ണിച്ചറിന്റെ കാര്യത്തില്‍ ആവലാതിപ്പെടേണ്ടതില്ല. ഇപ്പോള്‍ ഫര്‍ണിച്ചറുകളും നിങ്ങള്‍ക്ക് വാടകക്ക് ലഭിക്കുന്നു. ഒരു വലിയ തുകയുടെ ആവശ്യം ഇല്ലാതെ തന്നെ കേര്‍പ്പറേറ്റുകള്‍ക്കും മറ്റ് വ്യക്തികള്‍ക്കും അവരുടെ ഓഫീസും വീടും ഫര്‍ണിച്ചറുകള്‍ കൊണ്ട് അലങ്കരിക്കാം. ഇതിനായി നിങ്ങളെ സഹായിക്കുകയാണ് 'സിറ്റി ഫര്‍ണിഷ്.'

ഡല്‍ഹി സര്‍വ്വകലാശായിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു നീരവ് ജെയിന്‍. പഠനത്തിന്റെ ഭാഗമായി താമസം മാറിയ സമയത്ത് ഫര്‍ണിച്ചറുകള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനും അവിടെ നിന്ന് തിരിച്ച് കൊണ്ടുവരാനും ബുദ്ധിമുട്ട് തോന്നി. ഈ സാഹചര്യത്തിലാണ് 'സ്റ്റി ഫര്‍ണിഷ്' എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്. '2015 സെപ്തംബര്‍ മുതലാണ് സിറ്റ് ഫര്‍ണിഷിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സെപ്തംബര്‍ അവസാനത്തോടെ 50 കരാറുകളുമായി ഞങ്ങള്‍ വിപണിയില്‍ സ്ഥാനം പിടിച്ചു.' 22 കാരനായ നീരവ് പറയുന്നു. ഫര്‍ണിച്ചര്‍ രംഗത്തെ വിപണിയെക്കുറിച്ച് പഠിക്കാനായി 'പെപ്പര്‍ഫ്രൈ'യില്‍ കുറച്ചുകാലം നീരവ് പ്രവര്‍ത്തിച്ചു.

നീരവും സുഹൃത്തായ സൗരഭ് ഗുപ്തയും ചേര്‍ന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീം ഇതിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഗുര്‍ഗാവോണിലെ അവരുടെ ഫഌറ്റില്‍ നിന്നായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. പിന്നീട് ഞങ്ങുടെ ആശയങ്ങല്‍ വിശദീകരിച്ച് കുറച്ചുപേരെക്കൂടി ടീമില്‍ ഉള്‍പ്പെടുത്തി. പെപ്പര്‍ഫ്രൈയില്‍ നിന്ന് വന്ന വികാസ് ആണ് അവരുടെ ആദ്യ ടീമിലുള്ള ഒരാള്‍. ഇന്ന് ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 11 പേര്‍ ഈ ടീമില്‍ പ്രവര്‍ത്തിക്കുന്നു. 'പുതുതായി വാങ്ങിയതുപോലെ ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുക എന്നാണ് ഞങ്ങളുടെ ലക്ഷ്യം.' നീരവ് പറയുന്നു.

ശക്തമായ അടിത്തറ

ശക്തമായ അടിത്തറ വളറെ അത്യാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കി. നീരവിന്റെ കുടുംബം ജോധ്പൂരില്‍ നടത്തിവന്ന ഫര്‍ണിച്ചര്‍ ബിസിനസ് അവര്‍ ഇതിനായി പ്രയോജനപ്പെടുത്തി. ഇതുവഴി സിറ്റിഫര്‍ണിഷിന് സ്വന്തമായി ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാനുള്ള അവസരം ലഭിച്ചു. ഓരോ മാസവും ഒരു നിശ്ചിത തുക വാടകയായി സിറ്റിഫര്‍ണിഷ് ഈടാക്കുന്നു. ബുക്കിങ്ങ് സമയത്ത് കുറച്ച് പണം നല്‍കിയ ശേഷം ഓരെ മാസവും പണമായോ ചെക്കായോ കാര്‍ഡ് വഴിയോ വാടക നല്‍കാവുന്നതാണ്.

ഇവരുടെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങല്‍ തിരഞ്ഞെടുക്കാം. ഇതിലൂടെ വാടകയ്ക്ക് എടുക്കുന്ന കാലയളവ്, ബുക്കിങ്ങ് തുക എന്നിവ നല്‍കാം. ഓര്‍ഡര്‍ ലഭിച്ചതിന് ശേഷം ഉപഭോക്താവിന്റെ മേല്‍വിലാസത്തില്‍ സാധനം എത്തിച്ചുകൊടുക്കുന്നു. ആവശ്യക്കാരുടെ അഭ്യര്‍ത്ഥനക്കനുസരിച്ച് മെയിന്റനന്‍സ് ചെക്ക് അപ്പ് സൗജന്യമായി ചെയ്തുകൊടുക്കുന്നു.

'തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ഫര്‍ണിഷിങ്ങ് വില ഇവയെല്ലാം ചേര്‍ന്ന ഒരു പാക്കേജിന് ഒരുമാസം 5000 രൂപയാണ് ഈടാക്കുന്നത്.' നീരവ് പറയുന്നു.

വളര്‍ച്ച

ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി സ്ഥലം കണ്ടെത്തിയെങ്കിലും അത് സംരക്ഷിച്ചുവക്കാനായി ഒരു സ്ഥലം വേണമായിരുന്നു. തുടക്കത്തില്‍ ഇതിനായി അവര്‍ അഗര്‍വാള്‍ കാക്കേഴ്‌സ് ആന്റ് മൂവേഴ്‌സിന്റെ സഹായം തേടി. ഇതിന് ശേഷം ബിനിസനസില്‍ പുരോഗതി വന്നതോടെ സ്വന്തമായി ഒരു സ്ഥലം കണ്ടെത്താന്‍ അവര്‍ തീരുമാനിച്ചു.

നിലവില്‍ ഇവിടെ മുഴുവന്‍ അള്‍ട്രാവൈലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇവ വൃത്തിയാക്കാനും പോളിഷ് ചെയ്യാനും സഹായിക്കുന്നു. ഇതുവരെ ഡല്‍ഹിയിലും ബാംഗ്ലൂരിലുമായി 450 വീടുകള്‍ സജ്ജീകരിച്ചിട്ടുള്ളതായി അവരുടെ ടീം അവകാശപ്പെടുന്നു. അവരുടെ മാസംതോറുമുള്ള വളര്‍ച്ച 55% ആണെന്നും, ഇതുവരെ 6100 സാധനങ്ങള്‍ വാടക രൂപത്തില്‍ നല്‍കിതായും അവര്‍ അവകാശപ്പെടുന്നു. ഇവര്‍ക്ക് തുടക്കത്തിലെ നിക്ഷേപമെന്ന നിലയില്‍ കുറച്ചു തുക ലഭിച്ചിരുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള നിക്ഷേപത്തിനായുള്ള ശ്രമങ്ങള്‍ ഉടനെ തുടങ്ങും. ഈ മാസം അവസാനം പൂനയില്‍ സിറ്റി ഫര്‍ണിഷ് തുടങ്ങാന്‍ സാധ്യതയുണ്ട്.

'പ്രോഡക്ട് മാനേജ്‌മെന്റ്, ധനകാര്യ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഞങ്ങള്‍. കൂടാതെ ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ മോഡുലാര്‍ ഫര്‍ണീച്ചറുകള്‍ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നു,' നീരവ് പറയുന്നു.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

അര്‍ബന്‍ ലീഡര്‍, പെപ്പര്‍ഫ്രൈ എന്നിവ വന്നതോടെ ഫര്‍ണീച്ചര്‍ വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ത്യയുല്‍ പാരമ്പര്യമായി കൈമാറി വന്ന ഫര്‍ണീച്ചറുകളാണ് കൂടുതല്‍ ഉള്ളത്. എന്നാല്‍ ഇതു പോലുള്ള കമ്പനികളുടെ വരവ് വാടകയ്ക്ക് ഫര്‍ണീച്ചര്‍ എടുക്കാനുള്ള സാധ്യതകള്‍ തുറന്നു കാട്ടുന്നു. ആഗോളതലത്തില്‍ ഈ വ്യവസായ മേഖലയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. പശ്ചിമ മേഖലയിലെ രാജ്യങ്ങളില്‍ ഈ വിപണി വളരെ സജീവമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇതൊരു പുതിയ ആശയമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഫര്‍ലെന്‍കോ, വീല്‍സ്ട്രീറ്റ്, റെന്റ്‌മോജോ, ഇതാഷീ, സ്മാര്‍ട്ട് മുംബൈകര്‍, റെന്റ്‌സെറ്റ് ഗോ എന്നിവര്‍ പുതുതായി ഈ മേഖലയില്‍ കടന്നു വന്നിട്ടുണ്ട്. ഫര്‍ലെന്‍കോ, സിറ്റി ഫര്‍ണിഷ് എന്നിവരുടെ പ്രവര്‍ത്തന മാതൃക ഒരുപോലെ ആയതുകൊണ്ട് ഇവര്‍ തമ്മില്‍ നേരിട്ടുള്ള മത്സരം നടക്കുന്നുണ്ട്. ഫര്‍ലെന്‍കോയ്ക്ക് സിറ്റിഫര്‍ണിഷിനു മേലുള്ള ഗുണം എന്തെന്നാല്‍ അവരുടെ കൈയ്യിലുള്ള നിക്ഷേപം ഇതിനോടകം വര്‍ദ്ധിച്ചു കഴിഞ്ഞു.

ഫര്‍ലെന്‍കോയ്ക്ക് ഡിസൈനിനു വേണ്ടി മാത്രം ഒരു പ്രത്യേക ടീമുണ്ട്. ലിവിങ്ങ് റൂം, കിച്ചണ്‍, ബെഡ്‌റൂം എന്നിവയ്ക്കായും അവര്‍ ഡിസൈനുകള്‍ ചെയ്യാറുണ്ട്. മാത്രമല്ല വിപണിയില്‍ ശക്തമായ ചുവടുവയ്പ്പാണ് അവര്‍ നടത്തിയിരിക്കുന്നത്. റെന്റ്‌മോജോ ഈ മേഖലയില്‍ വലിയൊരു തുക നിക്ഷേപമുള്ള മറ്റൊരു സ്റ്റാര്‍ട്ട് അപ്പാണ്. ചുരുക്കം പറഞ്ഞാല്‍ സിറ്റി ഫര്‍ണിഷിന് ഈ വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഫര്‍ലെന്‍കോ, റെന്റ്‌മോജോ എന്നിവരോട് മാത്രമല്ല ഇനിയും ഇതിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന മറ്റു പലരോടും മത്സരിക്കേണ്ടി വരും.