ജൈവ കാര്‍ഷിക കേരളം സര്‍ക്കാരിന്റെ ലക്ഷ്യം : മുഘ്യമന്ത്രി  

0

കേരള സംസ്ഥാനത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഘ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു . കൃഷി വകുപ്പിന്റെ വിഷുക്കണി 2017 നാടന്‍ പഴം പച്ചക്കറി വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്തു പാളയത്തുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ വിപണയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . വിഷു ഈസ്റ്റര്‍ പ്രമാണിച്ചു ഏപ്രില്‍ 12 ,13 തീയതികളില്‍ കൃഷിവകുപ്പ് , ഹോര്‍ട്ടികോര്‍പ് , വി .എഫ് .പി .സി .കെ , കര്‍ഷക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ തുടങ്ങുന്ന 1090 വിപണികളുടെ ഔപചാരികമായ ഉത്ഘാടനമാണ് ഇന്നലെ വൈകുന്നേരം കൃഷി മന്ത്രി അഡ്വ : വി .എസ് . സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍വഹിച്ചത് .

കഴിഞ്ഞ 5 വര്‍ഷമായി കാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു വന്നിരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ അതിനൊരു മാറ്റം ഇപ്പോള്‍ ദൃശ്യമായിട്ടുണ്ടെന്നും മുഘ്യമന്ത്രി വിശദീകരിച്ചു . സര്‍ക്കാര്‍ ഈ മേഖലയില്‍ കഴിഞ്ഞ 8 മാസമായി വേണ്ട ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിട്ടുണ്ട് . സ്വന്തമായി പച്ചക്കറി കൃഷി നടത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കു പ്രോത്സാഹനവും പിന്തുണയും നല്‍കുകയുണ്ടായി . ഇടുക്കി ജില്ലയിലെ വട്ടവട-കാന്തല്ലൂര്‍, മറവൂര്‍ മേഖലയെ പ്രത്യക പച്ചക്കറി സോണായി പ്രഖ്യാപിക്കുകയും അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

വിഷമയമല്ലാത്ത ഭക്ഷണം കഴിക്കണമെങ്കില്‍ എല്ലാവരും അവര്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ കുറച്ചെങ്കിലും സ്വന്തമായി ഉത്പാദിപ്പിച്ചാല്‍ എല്ലാവരും കര്‍ഷകരാകുക എല്ലായിടവും കൃഷിയിടമാക്കുക എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയാല്‍ ഇത് ഏറെക്കുറെ സാധ്യമാക്കാന്‍ നമുക്ക് കഴിയും. ഈ വിഷുവിനു കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകള്‍ വഴി ജി.എ.പി അഥവാ നല്ല കൃഷി മുറകള്‍ പാലിച്ച് കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്താല്‍ കര്‍ഷകര്‍ ഉത്പാദിപ്പിച്ചെടുത്ത നല്ല നാടന്‍ പഴം-പച്ചക്കറികള്‍ കേരള ഓര്‍ഗാനിക് എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലെത്തുന്നതാണ്.

ചടങ്ങില്‍ വച്ച് സംസ്ഥാന ബയോ കണ്‍ട്രോള്‍ ലാബ് പുറത്തിറക്കിയ 4 നൂതന ജൈവ കീടനാശിനികളുടെ പ്രകാശനകര്‍മ്മീ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ : വി .കെ .പ്രശാന്തിന് നല്‍കികൊണ്ട് മുഘ്യമന്ത്രി നിര്‍വഹിച്ചു . ബുവേറിയ ബാസിയാന , മിത്ര നിമാവിര , ബാസില്ലസ് തുറിന്‍ജന്‍സിസ് , പൊച്ചോ നിയ ക്ലാമിഡോസ്‌പോറിയ എന്നിവയാണ് പുറത്തിറക്കിയത് . ജൈവ പച്ചക്കറി കിറ്റിന്റെ വിതരണോല്‍ഘാടനം ഹോര്‍ട്ടികോപ്ടര്‍ ചെയര്‍മാന്‍ വിനയനും എം . എല്‍ .എ വി .എസ് ശിവകുമാറിനും നല്‍കി കൊണ്ട് മുഘ്യമന്ത്രി നിര്‍വഹിക്കുകയുണ്ടായി .

പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തി കൈവരിക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷ സ്ഥാനം വഹിച്ച കൃഷിമന്ത്രി അഡ്വ : വി .എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു . 2500 ടണ്‍ ജൈവ പച്ചക്കറിയാണ് 1090 വിപണന ശാലകള്‍ വഴി ഈ വിഷുവിനു വില്പനക്ക് തയ്യാറായിട്ടുള്ളത് . അതുപോലെ ആദ്യമായാണ് ഒരു സംസ്ഥാനത്തു ജൈവ ഉത്പന്നം ബ്രാന്‍ഡ് ചെയ്തു വിപണിയിലിറക്കുന്നത് എന്നും മന്ത്രി പറഞ്ഞു .

ചടങ്ങിന് കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ .എ .എസ് സ്വാഗതവും വി എഫ് .പി .സി .കെ യുടെ സി ഇ ഓ സുരേഷ് നന്ദിയും പറഞ്ഞു . കാര്ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി ഐ .എ എസ് പദ്ധതി വിശദീകരണം നടത്തി . കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ , അഡിഷണല്‍ ഡയറക്ടര്‍ മാരായ സുനില്‍കുമാര്‍ , രഞ്ജിനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു