ഐ.റ്റി ജോബ് ഫെയര്‍ ജൂണ്‍ രണ്ടിന്

0

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്റര്‍ 2017 ജൂണ്‍ രണ്ടിന് രാവിലെ 9.30 മുതല്‍ പി.എം.ജിയിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ ഐ.റ്റി. ജോബ് ഫെയര്‍ സംഘടിപ്പിക്കും. 

വിവിധ ഐ.റ്റി മേഖലകളിലെ നൂറില്‍ പരം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ്, ബിടെക്, എം.ടെക്, എം.സി.എ, എം.ബി.എ, ഏതെങ്കിലും ബിരുദം, ഡോട്ട് നെറ്റ്, പി.എച്ച്.പി പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവര്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം. തികച്ചും സൗജന്യമായ ജോബ് ഫെയറിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.ncs.gov.in എന്ന വെബ്‌സൈറ്റില്‍ Job Fairs & Events പേജിലുളള ജൂണ്‍ മാസ കലണ്ടറിലെ JF-KL-IT Job Fair @MCCTVM എന്ന ലിങ്കിലൂടെ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2304577, 09159455118 എന്ന നമ്പറിലോ, www.facebook.com/MCCTVM എന്ന ഫെയ്‌സ് ബുക്ക് പേജിലോ ലഭ്യമാണ്, സ്‌പോട്ട് രജിസ്‌ട്രേഷനും അനുവദിക്കും.