സ്ത്രീകളെ സംരഭകരാക്കാന്‍ സ്റ്റാര്‍ട്ടപ്പ്

0

സ്റ്റാര്‍ട്ടപ്പുകളുടെ കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ദിനം പ്രതി ഉണ്ടാകുന്നുണ്ടെങ്കിലും ഇതാ സ്ത്രീകളെ സഹായിക്കാനായി ഒരു സ്റ്റാര്‍ട്ടപ്പ്.ടെക്‌നോളജി രംഗത്തെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ആരംഭിച്ചതാണ് സോണ്‍. സ്ത്രീ സംരഭകര്‍ക്കായി ഇവര്‍ ആറ് ആഴ്ച്ചയോളം നീണ്ട പ്രോഗ്രം ചെയ്തിരുന്നു. ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായ സഹകരണങ്ങളോടെയാണ് സോണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ ജര്‍മ്മനിയിലെ ഗിസ്, വോഡഫോണ്‍ ഇന്ത്യ, ഗൂഗിള്‍, നിഷിദ് ദേശായി അസോസിയേറ്റ്, ഷി ദ പീപ്പിള്‍ ടിവി. തുടങ്ങിയവരും സോണിനോട് സഹകരിച്ചിരുന്നു.

അജയ് രാമസുബ്രമണ്യമാണ് സോണിന്റെ ഡയറക്ടര്‍, ആശയവിനിമയങ്ങള്‍ നടത്തിയും, വര്‍ഷോപ്പുകള്‍ സംഘടിപ്പിച്ചുമാണ് സോണ്‍ സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമായുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചത്. കൂടാതെ വിജയിച്ച സ്ത്രീ സംരഭകരുമായുള്ള ആശയവിനിമയം, കെയ്‌സ് സ്റ്റഡികള്‍, ഇന്റസ്ട്രി കണക്ട്, പിയര്‍നെറ്റ് വര്‍ക്ക് തുടങ്ങിയവയും നടത്തപ്പെട്ടു. ആറാഴ്ച്ച നീണ്ടു നിന്ന പ്രോഗ്രാമില്‍ നിന്നും 15 പേരെ സ്റ്റാര്‍ട്ടപ്പിന്റെ അന്തിമ പട്ടികയിലേക്ക് പരിഗണിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി മുംബൈ അടക്കമുള്ള നഗരങ്ങളില്‍ റോഡ് ഷോ സംഘടിപ്പിക്കാനിരിക്കുകയാണ് സോണ്‍.

26മാസത്തെ പ്രവര്‍ത്തനത്തിലൂടെ സോണ്‍ സ്റ്റാര്‍ട്ടപ്പിന് 72 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനായി. ഇതില്‍ മൂന്നെണ്ണം സ്ത്രീകളുടെ നേതൃത്വത്തിലുള്ളവയായിരുന്നു, 30 കോടിയോളം രൂപ ഇവര്‍ക്ക് സമാകരിക്കാനുമായി.സോണ്‍സ്റ്റാര്‍ട്ടപ്പ് ബിസിനസ് വിദകതര്‍, ഇന്റസ്ട്രി പാനല്‍, മാര്‍ക്കെറ്റ് ഡെവലപ്പ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ്,നെറ്റ് വര്‍ക്കിങ്ങ് ബ്രാന്റിങ് അവസരങ്ങള്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നതാണ്.