ഹോട്ടലുകള്‍ക്ക് ഹൃദ്യമായ അനുഭവം പകര്‍ന്ന് ട്രീബോ

0

ഒരു ഹോട്ടലില്‍ തങ്ങുക എന്നത് ചിലര്‍ക്കെങ്കിലും അസ്വസ്ഥഥയുണ്ടാക്കുന്ന കാര്യമാണ്. നമ്മുടെ വീട്ടിലെ അന്തരീക്ഷം അവിടെ ലഭിക്കില്ല എന്ന് ഉറപ്പാണ്. എന്നാല്‍ നല്ല ജീവനക്കാരും സുഗന്ധമുള്ള മുറികളും അടുക്കും ചിട്ടയും എല്ലാം ചേര്‍ന്ന ഒരു ഹോട്ടലിനെ ക്കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അതെ, ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഹോട്ടലുകള്‍ക്ക് ഹൃദ്യമായ അനുഭവം പകരാന്‍ ട്രീബോ ഹോട്ടല്‍സ് എത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കുറച്ച് മാസങ്ങള്‍ കൊണ്ടുതന്നെ ബാംഗ്ലൂരില്‍ നാല് ഹോട്ടലുകള്‍ അവര്‍ സ്വന്തമാക്കി. ഇന്ന് 11 നഗരങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നു. 11 മില്ല്യന്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പനയാണ് ഇവര്‍ നടത്തുന്നത്.

ഒരു ബ്രാന്‍ഡിന്റെ നിര്‍മ്മാണം

20 ബില്ല്യന്‍ ഡോളറിന്റെ വിപണിയാണ് ഈ മേഖലയില്‍ നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ നിരവധി വമ്പന്മാരും അനുഭവസമ്പത്തുള്ള കമ്പനികളും ഉണ്ടായി. ഒയോ റൂംസ് അതിന്റെ മുഖ്യ എതിരാളിയായ സോ റൂംസിനെ ഏറ്റെടുക്കുകയും Paytm ഹോട്ടല്‍ ബുക്കിങ്ങ് സേവനങ്ങളിലേക്ക് ചുവടുവച്ചതോടുകൂടി ഈ മേഖല വാര്‍ത്തകളില്‍ നിറയുകയാണ്.

മികച്ച പ്രവര്‍ത്തനം കാഴ്ചവക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ട്രീബോയുടെ വിശ്വാസം. 'പാട്‌നര്‍മാരുടേയും ഉപഭോക്താക്കളുടേയും വിശ്വാസ്യത നേടി ഒരു നല്ല സംവിധാനം രൂപപ്പെടുത്തുകയാണ് ഏറ്റവും പ്രധാനം.' 31 കാരനായ ട്രീബോ ഹോട്ടല്‍സിന്റെ സഹസ്ഥാപകന്‍ സിദ്ധാര്‍ത്ഥ് ഗുപ്ത പറയുന്നു. വര്‍ഷങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന സിദ്ധാര്‍ഥ്, രാഹുല്‍ ചൗധരി, കദം ജീത് ജെയിന്‍ എന്നിവര്‍ മക്ക്കിന്‍സി, മിന്ദ്ര എന്നീ കമ്പനികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്.

വിപണിയിലേക്കുള്ള കടന്നുകയറ്റം

മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടത്താനായി വിപണിയിലേക്ക് എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടക്കക്കാര്‍ എന്ന നിലയില്‍ ഹോട്ടലുകളുടെ വിശ്വാസ്യത നേടാനായി കുറച്ച് സമയം വേണ്ടിവന്നതായി സിദ്ധാര്‍ഥ് പറയുന്നു. 'നല്ലഗുണമേന്മ ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കണമെങ്കില്‍ ഹോട്ടല്‍ ഉടമക്ക് ഒരു പ്രത്യാക സ്ഥാനം നല്‍കേണ്ടത് അത്യാവശ്യമാണ്.' സിദ്ധാര്‍ഥ് പറയുന്നു. വരുമാനം കൂട്ടുക, പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക എന്നിവ വഴി ഉടമകള്‍ക്ക് പ്രാധാന്യം ലഭിക്കും.

'ഒരു മാസത്തിന്റെ അവസാനം ഞങ്ങളെക്കൊണ്ട് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ നഷ്ടപരിഹാരം ഞങ്ങള്‍ തന്നെ നല്‍കും.' സിദ്ധാര്‍ഥ് പറയുന്നു. ഈ ഉറപ്പ് അവര്‍ നല്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവര്‍ക്ക് നിക്ഷേപം ലഭിച്ചില്ലെങ്കിലും പുറത്തുനിന്ന് ഒരു നിക്ഷേപവും ലഭിച്ചില്ലെങ്കിലും ഈ ഉറപ്പ് പാലിക്കാന്‍ അവര്‍ തയ്യാറാണ്. ട്രീബോയില്‍ നിക്ഷേപം നടത്തിയതിന് ശേഷം SAIF പാട്‌നേഴ്‌സിന്റെ മയങ്ക് ഖണ്ഡുജ പറയുന്നത് ഇങ്ങനെ; 'ഈ ടീം വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വ്യവസായത്തെ കാണുന്നത്. ഒരു ബ്രാന്‍ഡ് ഉണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അരുടെ മാതൃക ഉപയോഗിച്ച് അവര്‍ക്ക് അതിന് സാധിക്കും. കാരണം അവര്‍ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.'

ഒരു നിശ്ചിത തുകയ്ക്ക് മുകളില്‍ വരുമാനം ലഭിക്കുകയാണെങ്കില്‍ അതില്‍ നിന്നും ഒരു ചെറിയ ശതമാനം മാത്രമേ ട്രീബോ എടുക്കുന്നുള്ളൂ. സ്ഥിരവരുമാനം 500000 രൂപയാണെങ്കില്‍ തുക മുഴുവനായും ഹോട്ടല്‍ ഉടമക്ക് ലഭിക്കുന്നു. 700000 രൂപ വരുമാനം ലഭിക്കുന്നെങ്കില്‍ അതില്‍ നിന്ന് 30 ശതമാനം അതായത് 2 ലക്ഷം രൂപയാണ് ട്രീബോയ്ക്ക് ലഭിക്കുക. ഇതുവഴി ഹോട്ടല്‍ ഉടമകള്‍ക്ക് പണം നഷ്ടമാകുന്നുമില്ല.

'ഹോട്ടല്‍ മുറികള്‍ റീട്ടെയില്‍ വിലയില്‍ വാങ്ങി മൊത്ത വില്‍പ്പന നിരക്കില്‍ വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഹോട്ടല്‍ ഉടമകളുടെ നിരക്ക് കുറക്കാന്‍ സാധിക്കില്ല. കൂടാതെ മുറിയുടെ വില കൂട്ടുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത് നഷ്ടപ്പെടാം.' സിദ്ധാര്‍ഥ് പറയുന്നു.

ഉപഭോക്തയമൂല്ല്യം സൃഷ്ടിക്കുക

ഹോട്ടലുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ട്രീബോ ഇടപെടാറില്ല. ഹോട്ടല്‍ ഉടമകള്‍ക്ക് മികച്ച വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടേതായ മൂല്ല്യം നല്‍കുകതന്നെ ചെയ്യും. ഹോട്ടല്‍ വ്യവസായങ്ങളില്‍ എപ്പോഴും നിരവധി പേര്‍ മുന്നോട്ടുവരാറുണ്ട്. ചൈനയിലെ വിപണി പോലെ ബ്രാന്‍ഡ് പ്ലേയര്‍മാരും അഗ്രിഗേറ്റര്‍മാരും ഉണ്ടാകുമെന്നും മയങ്ക് പറയുന്നു. 'ബ്രാന്‍ഡഡ് പ്ലേ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും ശരിയായ മൂല്ല്യം സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിയുന്നു. ട്രീബോ ടീമിന് അവരുടെ പദ്ധതികള്‍ നല്ല രീതിയില്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ എന്റേതായ രീതിയില്‍ ചില ഹോട്ടല്‍ ഉടമകളോട് സംസാരിച്ചിരുന്നു. അവരെല്ലാം തന്നെ നല്ല അഭിപ്രായമാണ് പറയുന്നത്.' മയങ്ക് പറയുന്നു.

'മൈ ഗ്രീന്‍ ഹവര്‍' എന്ന ഉദ്യമം ട്രീബോ തുടങ്ങിയിട്ടുണ്ട്. ഇതുവഴി ഓരോ ജീവനക്കാരും ഒരു മണിക്കൂര്‍ നേരം അതിഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഹോട്ടല്‍ ഉടമകല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ടീം അംഗങ്ങല്‍ പോലും ഒന്നോ രണ്ടോ ദിവസം ഹോട്ടലുകളില്‍ താമസിച്ച് ട്രീബോയുടെ ഗുണനിലാവാരം ഉപ്പുവരുത്തുന്നു.

'ട്രീബോ അക്ഷയ് മെയ്ഫഌര്‍ ഒരു പുതിയ അനുഭവമാണ്. നിരവധിപേര്‍ക്ക് ഞാന്‍ അവിടെ ബുക്കിങ്ങ് തരപ്പെടുത്തിയിട്ടുണ്ട്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പല സംസ്ഥാനങ്ങളില്‍ നിന്ന് കുറച്ച് പേര്‍ ബാംഗ്ലൂരില്‍ എത്തിയിരുന്നു. ഹോട്ടല്‍ ഉടമ, മാനേജര്‍, ഫ്രണ്ട് ഡസ്‌ക്കില്‍ ഉള്ളവര്‍ എല്ലാവരും നല്ല രീതിയിലാണ് പെരുമാറിയത്. മൊത്തത്തില്‍ ഒരു ഗൃഹാന്തരീക്ഷമാണ് ഞങ്ങള്‍ക്ക് അവിടെ ഉണ്ടായത്.' ഒരു ഉപഭോക്താവ് പറയുന്നു.

ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ അറിയാനായി 'ഫ്രണ്ട്‌സ് ഓഫ് ട്രീബോ' എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതുവഴി വിദ്യാര്‍ഥികള്‍, യാത്രികര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രീബോയുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സേവനങ്ങളെ കുറിച്ച് ചോദിച്ചറിയുന്നു. ഈ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുക്കുന്ന 70 ശതമനം പേരും ട്രീബോയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തരായിരുന്നെന്ന് മട്രിക്‌സ് പാട്‌നേഴ്‌സിന്റെ തരുണ്‍ ദാവ്ഡ പറയുന്നു.

സ്ഥിരത ഉറപ്പാക്കുന്നു

'ഒരു നല്ല ടീം ഉണ്ടാക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. രാഹുല്‍, സിദ്ധാര്‍ഥ്, കദം എന്നിവര്‍ ഒരു നല്ല ടീമാണ്.' തരുണ്‍ പറയുന്നു. 1000 മുതല്‍ 1200 മുറികള്‍ ഒരു ദിവസം നല്‍കാറുണ്ട്. 2015 ഡിസംബറില്‍ മുറി വാടകയുടെ ശരാശരി 2100 രൂപയായിരുന്നു. 100 നഗരങ്ങളിലായി 2000 ഹോട്ടലുകളില്‍ കൂടി വ്യാപിപ്പിച്ച് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 60000 മുറികള്‍ സ്വന്തമാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

വിപണി

ഉപഭോക്താക്കളെ ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇപ്പോഴും ചില വെല്ലുവിളികള്‍ ഉണ്ട്. 50 ശതമാനത്തോളം ബുക്കിങ്ങും ഓഫ്‌ലൈനായാണ് നടക്കുന്നത്. ഈ വര്‍ഷം ഒയോ റൂംസിന് സോഫ്റ്റ് ബാങ്കില്‍ നിന്ന് 100 മില്യന്‍ ഡോളറിന്റെ ഏറ്റവും വലിയ നിക്ഷേപം ലഭിച്ചിരുന്നു. സോ റൂംസ് എന്ന പേരില്‍ സോസ്റ്റലും ഈ മേഖലയില്‍ എത്തി. ടൈഗര്‍ ഗ്ലോബലില്‍ നിന്ന് പല ഘട്ടങ്ങളായി അവര്‍ക്ക് നിക്ഷേപം ലഭിച്ചിരുന്നു. ട്രീബോ അഗ്രിഗേറ്റര്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നിരവധി നിക്ഷേപമുള്ള അഗ്രിഗേറ്റര്‍മാരുമായും അവര്‍ക്ക് മത്സരിക്കേണ്ടി വരും. മെയ്ക്ക് മൈ ട്രിപ്പ്, ഗോബിബോ എന്നിവരും ഈ മേഖലയില്‍ എത്തിയിട്ടുണ്ട്.