സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍

സംരംഭക സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ സര്‍ക്കാര്‍ പോര്‍ട്ടല്‍

Monday March 07, 2016,

1 min Read


സംരംഭം സ്വപ്നമായി മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി അടുത്ത ആഴ്ച തന്നെ ഒരു പോര്‍ട്ടല്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമാണ് പുതിയ കാല്‍വെപ്പ്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു.

image


ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംരംഭങ്ങള്‍ എളുപ്പമാക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമത്തിലാണ്. ഒരാഴ്ചക്കുള്ളില്‍ പോര്‍ട്ടല്‍ ആരംഭിക്കാനും അതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങാനുമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് എല്ലാ സംസ്ഥാനങ്ങളിലും പദ്ധിതയുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

2016-17 ബജറ്റില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്ക്് 100 ശതമാനം ടാക്‌സ് ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്‌പെഷ്യല്‍ പേറ്റന്റ് സ്‌കീമും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാന്‍ പ്രകാരം ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക വരുമാനമായി 2.5000 കോടി രൂപയായി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സംരംഭങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ലോകത്തിലേക്ക് വെച്ച് തന്നെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആദ്യ സ്ഥാനങ്ങള്‍ യു എസും ഇംഗ്ലണ്ടുമാണ് കീഴടക്കിയിട്ടുള്ളത്. മാത്രമല്ല രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനും ഇത്തരം സംരംഭങ്ങളുടെ ആരംഭത്തോടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

    Share on
    close