യുവതലമുറക്ക് ഉന്മേഷവുമായി മോര്‍ണിംഗ് ഫ്രഷ്

0


മദ്യപാനത്തിന്റെ ഹാങ്ങ് ഓവര്‍ തലവേദനകളില്‍ നിന്നും ഇനി വിട. ആധുനിക കാലഘട്ടത്തില്‍ ജീവിത രീതികളിലെ മാറ്റം പോലെ തന്നെ ശീലങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ലേറ്റ് നൈറ്റ് പാര്‍ട്ടിക്കും പബിലും പോകാത്തവരായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഇന്ന് സമൂഹത്തിലുള്ളൂ. തലേദിവസം കഴിക്കുന്ന മദ്യത്തിന്റെ ഹാങ്ഓവറിലാണ് അടുത്ത ദിവസം ഉറക്കം ഉണരുന്നത്. ശരീരത്തിന് താങ്ങാന്‍പറ്റുന്ന അളവിനേക്കാള്‍ കൂടുതല്‍ മദ്യം ഉള്ളില്‍ ചെന്നാല്‍ അടുത്ത ദിവസം ക്ഷീണവും അതിനനുസരിച്ചായിരിക്കും. ഈ ഹാങ്ഓവറിനുള്ള പരിഹാരവുമായാണ് മിത്തല്‍ ഠണ്‍ടണ്‍ മോണിങ്ങ് ഫ്രഷുമായെത്തിയത് . രാത്രിയല്‍ ഉറങ്ങുന്നതിനു മുമ്പ് മോണിങ്ങ് ഫ്രഷ് കുടിച്ചിട്ട് കിടന്നാല്‍ രാവിലെ ഫ്രഷായി ഉണരാന്‍ കഴിയും .

മിത്തല്‍ ഠണ്‍ടണ്‍ തന്റെ ജോലികള്‍ക്കിടയിലും അച്ഛന്‍ ഭരത് ഠണ്‍ടണിന്റെ ബിസിനസ്സില്‍ ശ്രദ്ധിച്ചിരുന്നു. പട്ടുനൂലായിരുന്നു സെറികെയര്‍ എന്ന സ്ഥാപനത്തിലെ പ്രധാന ഉത്പന്നം. ഇതിലൂടെയാണ് പുതിയ കണ്ടുപിടുത്തത്തില്‍ എത്താന്‍ സാധിച്ചത്. കരളില്‍ പ്രകൃതിദത്തമായിതന്നെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു എന്‍സൈമാണ് എ ഡി എച്ച്. ഇത് ശരീരത്തിനുള്ളിലെ മദ്യത്തിന്റെ അംശത്തെ ഇല്ലാതാക്കും. സില്‍ക്ക് പ്രോട്ടിനിലുള്ള പെപ്പ്‌റ്റൈടുകള്‍ എ ഡി എച്ച് ഉത്പാദിപ്പിക്കുന്നുണ്ട്. സെറികെയറിലെ ഗവേഷണത്തിനിടയിലാണ് ഇക്കാര്യം മിത്തലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പുതിയ ആശയം ഉടലെടുക്കുകയായിരുന്നു. ഒരുപാട് പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മിത്തല്‍ മോര്‍ണിങ് ഫ്രഷ് വിപണിയില്‍ എത്തിച്ചത്.

ഇന്ന് ജനങ്ങള്‍ തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. കഴിവതും പ്രകൃതിദത്തമായി ലഭിക്കുന്ന ആഹാരം കഴിക്കാനാണ് കൂടുതല്‍ താത്പര്യം. ആളുകളുടെ താത്പര്യത്തിനനുസരിച്ച് മിത്തല്‍ പ്രകൃതിയില്‍ നിന്നുള്ള വസ്തുകള്‍ കൊണ്ടു തന്നെ മോര്‍ണിങ് ഫ്രഷ് നിര്‍മിച്ചു. സില്‍ക്ക് പ്രോട്ടീന്‍ ഹൈഡ്രോസലേറ്റ്, വൈറ്റമിന്‍- സി, മള്‍ബറി സത്തുമാണ് മോര്‍ണിങ്ങ് ഫ്രഷിലെ പ്രധാന ഘടകങ്ങള്‍. ഇതില്‍ ശരീരത്തിന് ഹാനികരമായതൊന്നും തന്നെയില്ല. മോര്‍ണിങ്ങ് ഫ്രഷ് കോള, മിന്റ്, സ്‌ട്രോബറി എന്ന മൂന്നു വ്യത്യസ്ത രുചികളില്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്.

ഉത്പന്നം വിപണിയില്‍ എത്തിക്കുക എന്നത് വളരെ കഠിനമായ ഒരു ജോലിതന്നെയായിരുന്നു. 21നും 35 നും ഇടയില്‍ പ്രയമുള്ളവരാണ് മദ്യത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. നമ്മുടെ യുവതലമുറ വളരെയധികം ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്. ഇവരായിരുന്നു മിത്തലിന്റെ ലക്ഷ്യം. ബാറുകളിലും മറ്റു പാര്‍ട്ടി നടക്കുന്ന സ്ഥലങ്ങളിലും മിത്തല്‍ മോര്‍ണിങ്ങ് ഫ്രഷ് പരിചയപ്പെടുത്തി. പതുക്കെ ആളുകള്‍ മോര്‍ണിങ് ഫ്രഷ് തിരിച്ചറിയാന്‍ തുടങ്ങി. ഇന്ദ്രാനഗറിലുള്ള ഹാങ് ഓവര്‍, റെഡ്‌ഫോര്‍ക്ക് പിന്നെ സെന്റ് മാര്‍ക്ക്‌സ് റോഡിലെ ഡീവാഴ്‌സ് വൈന്‍ ഷോപ്പിലും ഇന്നു മോര്‍ണിങ് ഫ്രഷ് ലഭിക്കുന്നു. ഇപ്പോള്‍ യുവതലമുറക്ക് മോര്‍ണിങ് ഫ്രഷ് സുപരിചിതമാണ്. രാത്രി വളരെ വൈകിയും മോര്‍ണിങ് ഫ്രഷിനായി മിത്തലിന് ഫോണ്‍ കോള്‍സ് വരുന്നു. ഇതില്‍ മിത്തല്‍ ഠണ്‍ടണ്‍ വളരെയധികം സന്തോഷിക്കുന്നു. മദ്യപാനം ശരീരത്തിന് ഹാനീകരമാണെന്നും കുറച്ചു സമയത്തെസുഖത്തിനു വേണ്ടി ശരീരത്തെ നശിപ്പിക്കരുതെന്നുമാണ് മിത്തല്‍ യുവ തലമുറക്ക് നല്‍കുന്ന ഉപദേശം.