കൊതിയൂറും ഫ്രഞ്ച് ഡെസേര്‍ട്ടുമായി സംരംഭ രംഗത്തേക്ക് ഷര്‍മീന്‍

കൊതിയൂറും ഫ്രഞ്ച് ഡെസേര്‍ട്ടുമായി സംരംഭ രംഗത്തേക്ക് ഷര്‍മീന്‍

Tuesday March 01, 2016,

3 min Read


പലഹാരങ്ങള്‍ പോലെ തന്നെ മധുരമേറിയതായിരുന്നു ഷര്‍മീന്‍ ഇന്‍ഡോര്‍വാലയുടെ കുട്ടിക്കാലവും. തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ എന്ത് ബുദ്ധിമുട്ടുകളും സഹിക്കുന്ന കൂട്ടത്തിലാണ് ഷര്‍മീന്‍. വളരെ നിഷ്‌കളങ്കമായ മനസിന് ഉടമയാണ്. തന്നെ ഇന്നത്തെ നിലയിലെത്തേിച്ചത് തന്റെ മാതാപിതാക്കളാണ്. അതിന് അവരോട് ഏറെ കടപ്പെട്ടിരിക്കുന്നതായും ഷര്‍മീന്‍ പറയുന്നു. ഏറ്റവും മികച്ചത് കണ്ടെത്താന്‍ തന്റെ അച്ഛന്‍ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ അമ്മ മികച്ച ഒരു ഡിസൈനര്‍ കൂടിയാണ്. നമ്മളോട് എപ്പോഴും അടുക്കളയുടെ പുറത്ത് പോകാന്‍ അമ്മ പറയുമായിരുന്നു. ഞങ്ങള്‍ക്ക് എന്തെങ്കിലും പൊള്ളലേല്‍ക്കുമോ എന്നുള്ള പേടിയായിരുന്നു കാരണം. അങ്ങനെയുള്ള അമ്മയുടെ അടുത്തിനിന്നാണ് താന്‍ ഒരു ഷെഫ് ആയി മാറിയത് എന്നത് വളരെ രസകരമായ ഒന്നാണ്, ഷര്‍മീന്‍ പറയുന്നു.

image


വളരെ രുചികരമായ ഫ്രഞ്ച് ഡെസര്‍ട്ട് ആണ് ഷര്‍മീന്‍ വിജയകരമായി തയ്യാറാക്കുന്നത്. ക്രീം നിറഞ്ഞതും ഐസ്‌ക്രീമിനേക്കാള്‍ വളരെ ലോലമായിട്ടുള്ളതും സമ്പുഷ്ടവുമായിട്ടുള്ളതാണ് ഡെസേര്‍ട്ട്. ക്രീം, മുട്ട എന്നിങ്ങനെ പലതരം വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇതിന് രുചി വര്‍ധിപ്പിക്കാന്‍ മറ്റൊന്നും ചേര്‍ക്കേണ്ടതായി വരില്ല. എല്ലാവര്‍ക്കും വളരെയേറെ ആസ്വദിച്ച് കഴിക്കാവുന്നതാണ്.

18ാം വയസിലാണ് ഇന്നത്തെ നിലയിലുള്ള തന്റെ ഷെഫ് ജോലിയിലേക്ക് താന്‍ കടന്നത്. അടുക്കള തനിക്ക് മികച്ച അനുഭവമാണ് നല്‍കുന്നത്. ഓരോ പ്രാവശ്യവും അടുക്കള തന്നെ തിരികെ വിളിക്കുകയാണ്. തന്റെ പുതിയ വിനോദം തന്നെയാണ് ഷര്‍മീനിനെ മുംബൈയില്‍നിന്ന് ഇന്റര്‍നാഷണല്‍ ഷെഫ് ഡിപ്ലോമ നേടാന്‍ പ്രേരിപ്പിച്ചത്. ഇവിടെനിന്ന് നിരവധി കാര്യങ്ങള്‍ ഷര്‍മീന്‍ മനസിലാക്കി.

ഇന്റര്‍നെറ്റില്‍നിന്ന് പഠിക്കാവുന്നതിന് ഒരു പരിധിയുണ്ടെന്ന് തനിക്ക് തോന്നി. എന്നാല്‍ ഡെസേര്‍ട്ടിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ള തന്റെ ആഗ്രഹം കൂടിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ഫ്രാന്‍സില്‍ ദ പാറ്റിസെറീ പരിപാടിയില്‍ പങ്കെടുത്തത്. ഇത് തന്റെ കഴിവുകളെ കൂടുതല്‍ ശക്തിപ്പെടുത്തി.

അവിടെനിന്ന് തിരിച്ചുവന്ന ശേഷം മുംബൈയുടെ ഹൃദയഭാഗത്തുതന്നെ സ്വന്തമായി ഒരു സംരംഭം തുടങ്ങുകയായിരുന്നു ഷര്‍മീന്‍ ചെയ്തത്. തങ്ങള്‍ തന്നെ മെനു തയ്യാറാക്കുകയും എന്തൊക്കെ ചേരുവകള്‍ വേണമെന്ന് തീരുമാനിക്കുകയും ചെയ്തു. പരിശീലനം ലഭിച്ച ഷെഫുമാരെയും നിയമിച്ചു.

തന്റെ ഒഴിവ് സമയങ്ങളില്‍ ഒരു ഗവേഷണം തന്നെ നടത്താന്‍ ഷര്‍മീന്‍ തീരുമാനിച്ചു. ഫ്രഞ്ച് പേസ്ട്രിയോ ഐസ്‌ക്രീമോ തയ്യാറാക്കാനായിരുന്നു ആദ്യ ആലോചന. ഇതിനെ മറ്റുള്ളവര്‍ ഉണ്ടാക്കുന്നതില്‍ നിന്നും കൂടുതല്‍ വ്യത്യസ്ഥമാക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.

തന്റെ വീട്ടില്‍ ഷര്‍മീന്‍ പാചക പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. താന്‍ ഉണ്ടാക്കുന്ന ഒരു ഡെസേര്‍ട്ടിന് കൂടുതല്‍ ആവശ്യക്കാരെത്തുന്നതും കൂടുതല്‍ അഭിനന്ദനം ലഭിക്കുന്നതും ക്രമേണെ ഷര്‍മീന്‍ തിരിച്ചറിഞ്ഞു. പര്‍ഫെയിറ്റ് എന്നായിരുന്നു ഡെസേര്‍ട്ടിന്റെ പേര്. ഐസ്‌ക്രീമുകളെക്കുറിച്ചാണ് താന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുനടന്നതെങ്കിലും താന്‍ വീട്ടില്‍ പരീക്ഷിച്ചതെല്ലാം പര്‍ഫെയിറ്റ് ആയിരുന്നു. ക്രമേണെ താന്‍ തന്നെ അത്ഭുതപ്പെടുന്ന നിമിഷങ്ങളുണ്ടായി. എല്ലാവരും തന്നെ അനുമോദിക്കാന്‍ തുടങ്ങി.

ഇന്ത്യയില്‍ വളരെ പ്രശസ്തമായിട്ടുള്ള ഒന്നായിരുന്നില്ല പര്‍ഫെയിറ്റ്. ഐസ്‌ക്രീമുമായി ഇതിന് സാമ്യമൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇത് ഐസ്‌ക്രീമിലേക്ക് വന്നപ്പോള്‍ വളരെ കുറച്ച് ഡെസര്‍ട്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയിലുണ്ടായിരുന്നത്. യാതൊരു ക്രിത്രിമ ചേരുവകളൊന്നും ചേര്‍ക്കാതെയാണ് എല്ലാം നിര്‍മിച്ചിരുന്നത്. പര്‍ഫെയിറ്റ് എന്നതിന് ഫ്രഞ്ചില്‍ മികച്ചത് എന്നാണ് അര്‍ത്ഥം. മുട്ട, ക്രീം, ചോക്ക്‌ളേറ്റ്, പഴങ്ങള്‍ എന്നിങ്ങനെ പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്. തികച്ചും വ്യത്യസ്ഥമായ എന്തെങ്കിലും ഒന്ന് ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. പാക്ക് ചെയ്ത് ഏറെ നാള്‍ സൂക്ഷിച്ചിച്ചിരുന്ന ശേഷമായിരുന്നില്ല പര്‍ഫെയിറ്റ് വിറ്റിരുന്നത്. മറിച്ച് റെസ്റ്റോറന്റുകളില്‍ ഫ്രഷ് ആയി നല്‍കുകയാണ് ചെയ്തിരുന്നത്.

image


ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ ഏറെ ശ്രദ്ധാലുവാകുന്നത് ഷര്‍മീന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം കൃത്രിമ ചേരുവകളൊന്നും കലര്‍ത്താത്തതും സുരക്ഷിതവുമായതും ആകണമെന്ന് ഷര്‍മീന് നിര്‍ബന്ധമുണ്ടായിരുന്നു. വളരെ നിര്‍മാണ ചിലവേറിയ ഒരു ഡെസേര്‍ട്ട് ആണിത്. എന്നാല്‍ അതിന്റെ ശുദ്ധതയ്ക്കാണ് ആളുകള്‍ കൂടുതലും അഭിനന്ദിക്കുന്നത്. തന്റെ കയ്യില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് താന്‍ ചില മൂല്യങ്ങള്‍ കൂടിയാണ് പകര്‍ന്നു നല്‍കുന്നതെന്നാണ് ഷര്‍മീന്റെ വിശ്വാസം. നല്ല ചേരുവകള്‍ മാത്രം കലര്‍ത്തുക എന്നതാണ് തന്റെ ബിസിനസില്‍ ഏറ്റവും പ്രധാനം.

ചേരുവകള്‍ കണ്ടെത്തുക, അനുയോജ്യമായ സ്ഥലം കണ്ടെത്തുക, ജോലിക്ക് ശരിയായ ആളുകളെ കണ്ടെത്തുക എന്നീ കാര്യങ്ങളെല്ലാം യഥാസമയത്ത് തന്നെ നടന്നു. തന്റെ ഉല്‍പന്നങ്ങളെക്കുറിച്ച് പരാതിപ്പെടലോ തനിക്കെതിരെയുള്ള അഭിപ്രായ പ്രകടനങ്ങളോ എങ്ങുനിന്നും ഉണ്ടായില്ല. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ തന്റെ വീര്യം കെടുത്തുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ നാം നിശ്ചയ ദാര്‍ഢ്യത്തോടെ നമ്മുടെ ജോലികള്‍ നിറവേറ്റിയാല്‍ നാം ഒരിക്കലും വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ടവര്‍ മാത്രമല്ലെന്ന് മറ്റുള്ളവര്‍ തിരിച്ചറിയും. പാക്കേജിംഗാണ് തനിക്ക് ഏറ്റവും താല്‍പര്യമുള്ള ഒരു കാര്യം. കാരണം പാക്കിംഗിനായി നിയമിച്ചിട്ടുള്ള ആള്‍ പുരുഷന്മാരുടെ ഓര്‍ഡറുകളനുസരിച്ച് സാധനങ്ങള്‍ എത്തിക്കുന്നതിനാണ് കൂടുതലും ശ്രമിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി ആദ്യദിനം തന്നെ ഫ്രഞ്ച് പെര്‍ഫെയിറ്റ് ടീം ഫലം കണ്ടുതുടങ്ങി. തങ്ങളുടെ കുറച്ച് സാമ്പിളുകള്‍ ബ്രൗണ്‍ പേപ്പര്‍ ബാഗ് ഓഫീസിലേക്ക് അയച്ചിരുന്നു. അവിടെനിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആദ്യദിവസം തന്നെ തങ്ങള്‍ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു.

വിവിധ പരിപാടികള്‍ നടക്കുമ്പോഴെല്ലാം തങ്ങള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കൂടും. ഷര്‍മീനെ സംബന്ധിച്ച് കസ്റ്റമേഴ്‌സിന്റെ മുഖം കൂടുതല്‍ തെളിഞ്ഞുകാണുന്നതിലാണ് ഏറെ സന്തോഷം. കസ്റ്റമേഴ്‌സിന്റെ അഭിനന്ദനമാണ് തനിക്കുള്ള ഏറ്റവും വലിയ പ്രചോദനം. ആദ്യ വര്‍ഷം 2000 ടബ്‌സാണ് വിറ്റത്. ഓണ്‍ലൈന്‍ വഴിയും വില്‍പന തുടങ്ങിയിട്ടുണ്ട്. സ്‌കൂട്‌സി, മിംഗോ, ബിഗ് ബാസ്‌കറ്റ് കൂടാതെ ഫിസിക്കല്‍ ഔട്‌ലെറ്റായ നാച്ച്വര്‍സ് ബാസ്‌കറ്റ് പോലുള്ള സ്ഥാപനങ്ങള്‍ വഴിയും വില്‍പന നടക്കുന്നു.

ഇന്ന് ഓരോ മാസവും 300 ടബുകളെങ്കിലും വില്‍ക്കപ്പെടുന്നു. 20 ശതമാനം വളര്‍ച്ചാ നിരക്കും ഉണ്ടാകുന്നുണ്ട്.

ഒരു വനിതാ സംരംഭകയാകുക എന്നത് വളരെ വ്യത്യസ്ഥത നിറഞ്ഞ കാര്യമാണെന്ന് ഷര്‍മീന്‍ പറയുന്നു. നിങ്ങള്‍ സ്വയം വിശ്വസിക്കുക. ഒരിക്കലും അനാവശ്യ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണരുത്. പത്ത് സംരംഭകര്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ പരാജയപ്പെട്ടു എന്നതല്ല മറിച്ച് പത്തുപേര്‍ ശ്രമം നടത്തി എന്നതുവേണം നാം ശ്രദ്ധിക്കേണ്ടത്. ഇതൊക്കെയാണ് തന്റെ വിജയമന്ത്രങ്ങള്‍- ഷര്‍മീന്‍ പറയുന്നു.