അനുഷ്ക ശർമ്മയ്ക്ക് ബോയ് ഫ്രണ്ടായ വിരാട് കോഹ്ലിയിൽ സെക്സിയായി തോന്നിയത്?  

0

പ്രണയം പരസ്യമായ് അംഗീകരിച്ച പ്രണയജോഡികളാണ് വിരാട്ടും അനുഷ്കയും.ഏറെ വിവാദങ്ങളുടെ പിടിയിലായ ഇവർ എന്നും സ്പോട്ട് ലൈറ്റിലായിരുന്നു. വേദികളിൽ ഒരുമിച്ചുള്ള പ്രത്യക്ഷപ്പെടലും മാച്ചുകളിൽ വിരാട്ടിന് താങ്ങായി അനുഷ്കയുടെ വരവുമൊക്കെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

ലോകം തന്നെ ആരാധിക്കുന്ന തന്റെ സെക്സി ബോയ് ഫ്രണ്ടിൽ അനുഷ്കയ്ക്ക് ഏറ്റവും സെക്സിയായി തോന്നിയത് വിരാട്ടിന്റെ താടിയും മീശയുമാണെന്ന് അനുഷ്ക പറയുന്നു. ആദ്യം താനൊരു പുരുഷനിൽ കാണുന്നത് അവന്റെ മീശയും താടിയുമാണെന്നും ഏറ്റവും തന്നെ ആകർഷിക്കുന്നത് അതാണെന്നും പുരുഷനെ കൂടുതൽ സെക്സിയാക്കുമെന്നും അവർ പറയുന്നു. അനുഷ്കയുടെ ഈ വെളിപ്പെടുത്തലിന് ശേഷം വിരാട്ട് തന്റെ താടിയും മീശയും കുറച്ചു കൂടി ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുകയാണ്. എപ്പോഴും വ്യത്യസ്തമായ ലുക്കുകളിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുന്ന വിരാട്ട് തന്റെ പ്രിയതമയുടെ ഈ ഇഷ്ടം മനസിലാക്കി താടിയിൽ വ്യത്യസ്ത ചിത്രപ്പണികളൊരുക്കി സ്റ്റൈൽ ഐക്കൺ ആയി മാറിയിരിക്കുകയാണ്

ഉത്തരാഖണ്ഡിൽ ന്യൂ ഇയർ ആഘോഷിച്ച ഇരുവരുടേയും എൻഗേജ്മെന്റ് കഴിഞ്ഞു എന്ന വിവാദമുയർന്നിരുന്നു. എന്നാൽ ഇരുവരും അത് നിഷേധിക്കുകയും സമയമാകുമ്പോൾ ഞങ്ങൾ തന്നെ അറിയിക്കാമെന്നും ഇത് തെറ്റായ വാർത്തയാണെന്നും അറിയിച്ചിരുന്നു. നിശ്ചയം നടക്കുമ്പോൾ അത് മറച്ചു വെയ്ക്കില്ലെന്നും ആരാധകരെ ഉറപ്പായും അറിയിക്കുമെന്നും വിരാട്ട് പറഞ്ഞിരുന്നു. എന്തുകൊണ്ടും സന്തോഷത്തിന്റെ കാലമാണ് ഇരുവർക്കും. അനുഷ്ക സുൽത്താന്റെ വിജയാഹ്ലാദത്തിലാണെങ്കിൽ വിരാട്ട് ധോണിയുടെ വിരാമത്തോടെ തനിക്ക് ലഭിച്ച ക്യാപ്റ്റൻ പദവിയുടെ ത്രില്ലിലും.