യുവസംരംഭകര്‍ വലിയ നഗരങ്ങളില്‍ പിന്നോക്കം പോകുന്നതായി ഗ്രോഫേഴ്‌സ്‌

0


പ്രാദേശികമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തകളല്ല കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മൊബൈല്‍ ആപ്പിലൂടെ ഓര്‍ഡറുകള്‍ വാങ്ങി ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന കമ്പനിയായ ഗ്രോഫേഴ്‌സ് ഒന്‍പതു നഗരങ്ങളിലാണ് ബിസിനസ് നിര്‍ത്തലാക്കിയത്. ഭോപ്പാല്‍, ഭുവനേശ്വര്‍, ലുധിയാന, മൈസൂരു, കോയമ്പത്തൂര്‍, കൊച്ചി, വിശാഖപട്ടണം, നാസിക്, രാജ്‌കോട്ട് എന്നിവിടങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ അവര്‍ തീരുമാനമെടുത്തു കഴിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ നഗരങ്ങളില്‍ ഗ്രോഫേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയ നഗരങ്ങളില്‍ ഇത്തരം സംരംഭങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാത്തതാണ് ഇവിടങ്ങളില്‍ നിന്നും പോകാന്‍ തീരുമാനിച്ചതെന്ന് ഗ്രോഫേഴ്‌സ് സഹസ്ഥാപകന്‍ അല്‍ബിന്ദര്‍ ദിന്‍ഡ്‌സ പറഞ്ഞു.

ഓരോ ഘട്ടങ്ങളിലായാണ് ഈ നഗരങ്ങളില്‍ നിന്നും ഗ്രോഫേഴ്‌സ് പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. ദിവസവും 500 ഓര്‍ഡറുകള്‍ ലഭിക്കാത്ത നഗരങ്ങളില്‍ നിന്നും കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് തീരുമാനിച്ചത്. മുതല്‍മുടക്കിനു അനുയോജ്യമായി ലാഭം ലഭിക്കാത്തതും ഈ നഗരങ്ങളില്‍ നിന്നും പോകാന്‍ തങ്ങളെ നിര്‍ബന്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ 16 നഗരങ്ങളില്‍ മാത്രമാണ് ഗ്രോഫേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലും അവരുടെ ആവശ്യങ്ങളിലും ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഉപഭോക്താക്കള്‍ കുറഞ്ഞതുമൂലം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും അല്‍ബിന്ദര്‍ വ്യക്തമാക്കി.

വലിയ നഗരങ്ങളില്‍ ഇത്തരം യുവസംരംഭങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലേയെന്ന ചോദ്യം ഇന്നു ഗ്രോഫേഴ്‌സ് ഉയര്‍ത്തുന്നുണ്ട്. വലിയ അളവിലുള്ള നിക്ഷേപങ്ങള്‍ ഓണ്‍ൈലന്‍ സംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ തയാറായി നിരവധി പേര്‍ എത്തുന്നുണ്ട്. 2015 ല്‍ ഇത്തരം സംരംഭങ്ങളിലെ നിക്ഷേപത്തിന്റെ 22.5 ശതമാനവും നടത്തിയത് 10 വലിയ ബിസിനസ് സംരംഭകരാണ്. തുടക്കത്തില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വലിയ നിക്ഷേപങ്ങള്‍ വേണ്ടിവരുമെന്നാണ് ഇന്ത്യാ ക്വാഷ്യന്റിന്റെ സ്ഥാപകനായ ആനന്ദ് ലൂണിയ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറയുന്നത്.

സോഫ്റ്റ്ബാങ്ക്, ഡിഎസ്ടി ഗ്ലോബല്‍, മറ്റു നിക്ഷേപകര്‍ എന്നിവരില്‍ നിന്നായി ഗ്രോഫേഴ്‌സ് 120 മില്യന്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ദിവസവും ഉണ്ടാകുന്ന 30,000 ഓര്‍ഡറുകള്‍ നല്‍കുന്നതിനുവേണ്ടിയാണ് ഇവ സമാഹരിച്ചതെന്നാണ് ഇവരുടെ അവകാശവാദം. ഓരു ഓര്‍ഡറിന് ശരാശരി 350 രൂപ കണക്കില്‍ ലഭിക്കും.

വീട്ടു സാധനങ്ങളും പച്ചക്കറികളും ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കുന്ന ബിസിനസ് പല ചെറിയ നഗരങ്ങളിലും വര്‍ഷങ്ങളായി ഉണ്ട്. കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ ഒരു കരാര്‍ ഇവിടെയുണ്ട്. ഇവര്‍ തമ്മിലുള്ള ഈ കരാറിനെ കടത്തിവെട്ടി പുതിയ സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ ബുദ്ധിമുട്ടാമെന്ന്

ഐബിഐബിഒ ഗ്രൂപ്പ് മേധാവി ആശിഷ് കശ്യപ് പറയുന്നു. ഐബിഐബിഒയുടെ സംരംഭമായ ടാര്‍ഡസ് ഓണ്‍ൈലന്‍ സംരംഭങ്ങള്‍ക്ക് മികച്ചൊരു മാതൃകയാണ്. ഗുഡ്ഗാഡ് ആസ്ഥാനമാക്കി തുടങ്ങിയ കമ്പനി 2014 ലാണ് ഇതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചത്.

വിസാഗ്, ജയ്പൂര്‍ പോലുള്ള ചെറിയ നഗരങ്ങളിലാണ് പെപ്പര്‍ടാബ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ വലിയ മെട്രോ നഗരങ്ങളിലേതുപോലെ വലിയ ഒന്നും ഇവിടെ നടക്കില്ലായെന്ന് പെപ്പര്‍ടാബിന്റെ സ്ഥാപകനും മേധാവിയുമായ നവനീത് സിങ് പറഞ്ഞു. ഗ്രോഫേഴ്‌സിന്റെ മുഖ്യ എതിരാളിയാണ് പെപ്പര്‍ടാബ്. കഴിഞ്ഞവര്‍ഷം 40 മില്യന്‍ ഡോളറാണ് പെപ്പര്‍ടാബ് നേടിയത്. മെട്രോ നഗരങ്ങളിലും മറ്റു വന്‍പട്ടണങ്ങളിലും ഇത്തരം സംരംഭങ്ങള്‍ക്ക് ചെറിയ വളര്‍ച്ചയേ ഉണ്ടാകൂ. വലിയ സംരംഭങ്ങള്‍ക്കാണ് അവിടെ പ്രാധാന്യമുള്ളതെന്നും നവനീത് പറയുന്നു.

ഔന്‍പതു സ്ഥലങ്ങളില്‍ നിന്നും സ്ഥാപനം അടച്ചുപൂട്ടിയതോടെം 30ഓളം ജോലിക്കാരെ ഗ്രോഫേഴ്‌സ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ലുധിയാനയില്‍ നിന്നും ഭുവനേശ്വരില്‍ നിന്നും 350 ഓര്‍ഡറുകള്‍ ദിവസേന ലഭിച്ചിരുന്നു. പക്ഷേ ഇവകൊണ്ട് ബിസിനസ് വളരാന്‍ കഴിയില്ലെന്നു ആല്‍ബിന്ദര്‍ പറഞ്ഞു. കഴിഞ്ഞ 5 മാസത്തിനിടയില്‍ 20 ശതമാനം വളര്‍ച്ച ഗ്രോഫേഴ്‌സ് ഉണ്ടാക്കി. നാലു മാസത്തിനിടക്ക് 400 ജോലിക്കാരെ എടുത്തു. മാത്രമല്ല നിലവിലുള്ള നഗരങ്ങളില്‍ പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംരംഭവും തുടങ്ങി. ഈ ഒന്‍പതു നഗരങ്ങളില്‍ നിന്നും കമ്പനി പൂട്ടിയതുകൊണ്ട് ബിസിനസ് ലാഭകരമല്ല എന്നു പറയുന്നത് ശരിയല്ല. ഈ നഗരങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വളര്‍ച്ചയില്ല. അതിനാല്‍ ഇവിടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുപകരം കമ്പനി പൂട്ടുകയാണ് നല്ലതെന്നു ഞങ്ങള്‍ക്കു തോന്നിയതെന്നും ആല്‍ബിന്ദര്‍ അഭിപ്രായപ്പെട്ടു.

യുവര്‍‌സ്റ്റോറിയുടെ നിഗമനം

പെട്ടെന്നു വളര്‍ച്ച നേടുന്ന യുവസംരംഭങ്ങള്‍ കുറച്ചു നഗരങ്ങളില്‍ നിന്നും പിന്നോട്ടുപോകുന്നത് അത്ര വലിയ വെല്ലുവിളിയല്ല. എന്നാല്‍ ഇതു വിപണിയെക്കുറിച്ചും നിലനില്‍പ്പിനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 2015 ല്‍ സ്വിഗ്ഗി, ഗ്രോഫേഴ്‌സ്, പെപ്പര്‍ടാബ്, അര്‍ബന്‍ക്ലാപ് തുടങ്ങി കമ്പനികളെല്ലാം തന്നെ വന്‍തോതില്‍ നിക്ഷേപം നേടിയിരുന്നു. നിരവധി നിക്ഷേപകര്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്ക് വന്‍വളര്‍ച്ച നേടാന്‍ കഴിയുമെന്നു കരുതുന്നുണ്ട്.

ഓണ്‍ലൈന്‍ വ്യാപാരക കമ്പനികളായ ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, എന്നിവ കുറച്ചു കാലത്തിനിടയ്ക്ക് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകരില്‍ നിന്നും നേടിയെടുത്തത്. 2015 ല്‍ ഫ്‌ലിപ്കാര്‍ട്ട് 700 മില്യന്‍ ഡോളറും സ്‌നാപ്ഡീല്‍ 500 മില്യന്‍ ഡോളറും നേടി. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വലിയ സാധ്യതകള്‍ ഉണ്ടെന്ന് ഈ കമ്പനികള്‍ തെളിയിച്ചു. ചെറിയ നഗരങ്ങളില്‍ പോലും ഈ കമ്പനികള്‍ പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതുപോലെ യുവസംരംഭകര്‍ക്കും ഈ രംഗത്ത് വിജയം നേടാന്‍ കഴിയുമെന്നു തെളിയിച്ചു കൊടുക്കാന്‍ 2016 ല്‍ കഴിയണം.