'ദി വെയിറ്റ് മോണിറ്റര്‍' ഭാരം കുറച്ച് മറ്റുള്ളവരുടെ വിശപ്പിന് ശമനം നല്‍കുന്ന കമ്മ്യൂണിറ്റി

'ദി വെയിറ്റ് മോണിറ്റര്‍' ഭാരം കുറച്ച് മറ്റുള്ളവരുടെ വിശപ്പിന് ശമനം നല്‍കുന്ന കമ്മ്യൂണിറ്റി

Saturday December 05, 2015,

2 min Read

നല്ല ഭക്ഷണരീതി പിന്തുടരാന്‍ സഹായിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പാണ് 'ദി വെയിറ്റ് മോണിറ്റര്‍.' അവര്‍ ഒരു നല്ല പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നു 'ലൂസ് ഫോര്‍ ഗുഡ്' അമിത വണ്ണവും പട്ടിണിയും എങ്ങനെയാണ് ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആകുന്നതെന്ന് അവര്‍ നമുക്ക് കാട്ടിത്തരുന്നു. ഇന്ത്യയില്‍ ഒരു വശത്ത് നമ്മുടെ ജീവിതെ ശൈലി മൂലം ഉണ്ടാകുന്ന അമിത വണ്ണം തടയാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് കുട്ടികള്‍ ആഹാരത്തിനായി മാലിന്യ കുട്ട അരിച്ചുപറക്കുന്നു. ഇതനെ തുല്യതയില്‍ എത്തിക്കാനാണ് 'ദി വെയിറ്റ് മോണിറ്റര്‍' ശ്രമിക്കുന്നത്. ഇതുവഴി അമിത വണ്ണം കുറച്ച് ബാക്കി വരുന്ന ആഹാരം പാവപ്പെട്ട കുട്ടികള്‍ക്ക് എത്തിക്കാന്‍ സാധിക്കും.

image


'നമ്മുടേത് ഒരു വികസ്വര രാഷ്ട്രമാണ്. അമിത വണ്ണം എന്നത് ഇവിടെ സര്‍വ്വസാധാരണമാണ്. ഇന്ത്യന്‍ ഭക്ഷണത്തില്‍ പുതിയ ആഹാര രീതികളാണ്. നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുന്നതിനനുസരിച്ച് ആഹാര ശൈലിയില്‍ മാറ്റം വരുന്നില്ല. ഇതേ രാജ്യത്ത് തന്നെ ഒരു വിഭാഗത്തിന് നല്ല ഭക്ഷണം ലഭിക്കുന്നില്ല.' സി ഇ ഒയും സ്ഥാപകനുമായ ദേവ് ഖോസ്‌ല പറയുന്നു.

'ഇന്ത്യക്കാര്‍ക്കിടയില്‍ നല്ല ഭക്ഷണ രീതി കൊണ്ടുവരാനാണ് 'ദി വെയിറ്റ് മോണിറ്റര്‍' ശ്രമിക്കുന്നത്. എന്നാല്‍ ഇതുവഴി വളരെ പെട്ടെന്ന് ആഹാരത്തിന്റെ അഭാവം കുറയ്ക്കാം എന്ന് ഞങ്ങല്‍ കരുതുന്നില്ല. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ 'ലൂസ് ഫോര്‍ ഗുഡ്' എന്ന പദ്ധതി ഞങ്ങളുടെ ചെറിയൊരു ഉദ്യമമാണ്. ഇത് ഒരു ദീര്‍ഘകാല പദ്ധതിയാണ് ഇതുവഴി 'എല്ലവര്‍ക്കും ആഹാരം എത്തിക്കുക' എന്ന പദ്ധതിയുടെ ചുവട് വയ്പ്പാണ്.

image


ഐക്യരാഷ്ട്ര വികസന പരിപാടിയുടെ 2010ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 29.8 ശതമാനം ആള്‍ക്കാര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. 30 ശതമാനം വരുന്ന യുവാക്കള്‍ക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നില്ല. 'ചെറിയ തലത്തില്‍ ഇതിന് ഒരു പരിഹാരം കാണാന്‍ ഈ പദ്ധതിക്ക് കഴിയും. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ ഏകദേശം 2000 കിലോക്ക് പുറത്ത് ഭാരം കുറഞ്ഞിട്ടുണ്ട്. ഇത് 1000 കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന് തുല്ല്യമായി കണക്കാക്കാന്‍ കഴിയും. ഞങ്ങളുടെ ബിസിനസ് വളരും തോറും നമ്മുടെ കമ്മ്യൂണിറ്റിക്ക് ഇതിന് വേണ്ടി സംഭാവന നല്‍കാന്‍ കഴിയും.'

ഓരോ കിലോ കുറയുമ്പോഴും 5 മീല്‍സ് അവര്‍ സംഭാവനയായി നല്‍കുന്നു. ഉദാഹരണത്തിന് ഒരാള്‍ക്ക് 5 കിലോ കുറഞ്ഞെങ്കില്‍ 25 മീല്‍സ് നല്‍കും. 6 കിലോ കുറഞ്ഞെങ്കില്‍ 30 മീല്‍സ് നല്‍കും. ഞങ്ങള്‍ക്ക് കിട്ടിയ പ്രതികരണം വളരെ നല്ലതാണ്. ജൂലൈ 14ന് 361 മീല്‍സും ആഗസ്റ്റ് 14ന് 450 മീല്‍സും നല്‍കാന്‍ കഴിഞ്ഞു. ഭാരം കുറയുന്നത് അനുസരിച്ച് മീല്‍സിന്റെ എണ്ണം ടി ഡബ്ല്യു എം വഴി നല്‍കുന്നത് കൂടി വരുന്നു.

image


ഇപ്പോഴുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇതില്‍ പങ്കെടുക്കാന്‍ കഴിയു. ഭാരം ഓരോ കിലോ കുറയുന്തോറും അവരുടെ മീല്‍സിന്റെ സംഭാവന ഇമെയില്‍ വഴി അയക്കും. ഉദാഹരണത്തിന് ഇന്ന് എനിക്ക് ഒരു കിലോ കുറഞ്ഞെങ്കില്‍ എന്റെ സംബാവന 5 മീല്‍സ് ആണ്. ഇതുപോലെ ഓരോ മാസവുമുള്ള കണക്കുകള്‍ ഉപഭോക്താവിന് ഇമെയില്‍ വഴി എത്തിക്കുന്നു.

കുറച്ച് സംഘടനകള്‍ ദി വെയിറ്റ് മോണിറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ എയിഡ്‌മെട്രിക്‌സ് ഫൗണ്ടേഷന്‍, ഗുര്‍ഗാവോണിലെ ഫുഡ് ബാങ്കില്‍ നെറ്റ് വര്‍ക്ക് എന്നിവരാണ് അവരില്‍ ചിലര്‍. എയിഡ്മട്രിക്‌സ് ഒരു ആന്താരാഷ്ട്ര സംഘടനയാണ്. നല്ല അനുഭവ സമ്പത്തുള്ള ഒരു ടീം അവര്‍ക്കുണ്ട്. ഈ രണ്ട് സംഘടനകളും സമൂഹത്തിന്റെ താഴേ തട്ടില്‍ കഴിയുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ആഹാരം നല്‍കുന്നു. ഇതിന്റെ ചെലവ് എല്ലാം Theweightmonitor.com ആണ്.

'ലൂസ് ഫോര്‍ ഗുഡ്' എന്ന പദ്ധതിയിലൂടെ ചെറിയ രീതിയില്‍ സംഭാവനകള്‍ നല്‍കാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമാണ്. ഓരോ തുള്ളിയും ഒരു സമുദ്രം ഉണ്ടാവാന്‍ വളരെ അത്യാവശ്യമാണ് എന്ന് പറയുന്നത് പോലെ' ദേവ് പറയുന്നു.