'ബന്‍യന്‍' ഘനമാലിന്യ സംസ്‌കരണത്തിനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

0

ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സംരംഭമാണ് 'ബന്‍യന്‍.' സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലെ പാഴ് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ ഇത് പ്രോത്സാഹിപ്പിക്കുന്നു.

റീസൈക്കിളിങ്ങിന്റെ എല്ലാ ഘട്ടങ്ങളിലും സംരംഭം പ്രവര്‍ത്തന സജ്ജമാണ്. പാഴ്‌വസ്തുക്കളുടെ ശേഖരണം മുതല്‍ പുതിയ ഒരു ഉത്പ്പന്നം രൂപപ്പെടുന്നത് വരെ അവര്‍ അക്ഷീണമായി പരിശ്രമിക്കുന്നു.

'റീസൈക്കിളിങ്ങ് ചെയ്യുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുവഴി അവരുടെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.' ബന്‍യന്റെ സ്ഥാപകനും സി ഇ ഒയുമായ മണി വാജ്‌പേയി പറയുന്നു.

തുടക്കം

ഇന്ത്യയില്‍ ഒരു യാത്രക്കിടെയാണ് 'ബെന്‍യന്‍' എന്ന പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ആലോചിച്ചത്. ഇന്ത്യയില്‍ പെരുകുന്ന ഘന മാലിന്യങ്ങള്‍ കുറയ്ക്കാനായുള്ള ഒരു പദ്ധതിയാണ് മണി ലക്ഷ്യമിട്ടത്. സാങ്കേതിക വിദ്യ ഇതിന് ഏത് രീതിയില്‍ ഉപയോഗിക്കാം എന്ന ചിന്തയായിരുന്നു പിന്നീട്. സ്റ്റീവ് ബ്ലാങ്കിന്റെ ലീന്‍ ലോഞ്ച് പാഡ് പ്രോഗ്രാമിലും കൊളമ്പിയ ബിസിനസ് സ്‌കൂളിലെ ഗ്രീന്‍ഹൗസ് ഇന്‍കുബേറ്ററിലുമാണ് ഇതിന്റെ ബിസിനസ് മോഡല്‍ രൂപീകരിച്ചത്. ഇന്ത്യയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാങ്കേതിക വിദഗ്ധനായ രാജ് മദന്‍ഗോപാല്‍ ആറ് മാസത്തിന് ശേഷം ഇതില്‍ ചേര്‍ന്നു.

'ഞങ്ങല്‍ 2012 മുതല്‍ സുഹൃത്തുക്കളാണ്. ഡെലാവേയറിലെ സര്‍വ്വകലാശാലയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ക്ലാസില്‍ നിന്ന് മുങ്ങി നടന്നിരുന്നത്.' മണി പറയുന്നു. എഞ്ചിനീയറിംങ്ങില്‍ പി എച്ച് ഡിയും രാജ് മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങില്‍ മാസ്റ്റേഴ്‌സും ചെയ്യുകയായിരുന്നു. കോളേജിന് ശേഷം അവര്‍ രണ്ട് സ്ഥലങ്ങളിലായി. മണി സാന്റിയാഗോയിലെ ക്വാല്‍ക്കോമിലും രാജ് സിയാറ്റിലില്‍ ഒരു മൊബൈല്‍ സ്റ്റാര്‍ട്ട് അപ്പിലും ചേര്‍ന്നു.

കൊളമ്പിയയിലെ ഗ്രീന്‍ഹൗസ് ഇന്‍കുബേറ്ററിന്റെ ബാഗമായി മണിയും രാജും ഹൈദരാബാദിലും ബാംഗ്ലൂരിലും യാത്ര ചെയ്തു. അവിടെ ബഹുരാഷ്ട്ര കമ്പനികള്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, സ്വകാര്യ മാലിന്യ കോണ്‍ട്രാക്ടര്‍മാര്‍, മാലിന്യം ശേഖരിക്കുന്നവര്‍ എന്നിവരുമായി സംസാരിച്ചു.

ഇവരുമായി സംസാരിച്ചതില്‍ നിന്ന് ഈ രാജ്യത്ത് ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് വളരെ അത്യാവശ്യമാണെന്ന് മനസ്സിലാക്കി. ശേഖരണം, ഗതാഗത സംവിധാനം, റീസൈക്കിളിങ്ങ്, ഊര്‍ജ്ജ് ഉത്പാദനം എന്നിവയില്‍ ശ്രദ്ധ ചെലുത്തേണ്‍ത് അത്യാവശ്യമാണെന്നും കണ്ടെത്തി. യു എസിലേക്ക് മടങ്ങി പോയതിന് ശേഷം മൂന്ന് മാസം എടുത്താണ് ന്യൂയോര്‍ക്കിലേയും മറ്റ് നഗരങ്ങളിലേയും മാലിന്യ സംസ്‌കരണ രീതികള്‍ അവര്‍ മനസ്സിലാക്കിയത്.

2013 ജൂണില്‍ ഇവര്‍ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്ന 'ബന്‍യന്‍' ആരംഭിച്ചു. 'റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റുമായി മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ബയോഗ്യാസില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയും ഞങ്ങളുടെ പങ്കാളിയായി.' രാജ് പറയുന്നു.

ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവ് മൂലം പദ്ധതി അഞ്ച് മാസം ഇഴഞ്ഞുനീങ്ങി. 2013 ജൂണില്‍ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റ് ആരംഭിച്ച ടെന്‍ഡര്‍ ഇന്നും തുടരുന്നു. 'ഇതില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുകാര്യം മനസ്സിലാക്കാന്‍ സാധിച്ചു. മാലിന്യ സംസ്‌കരണം ഒരു പ്രധാനപ്പെട്ട വിഷയം ആണെങ്കിലും അധികൃതര്‍ ഒരു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറല്ല.'

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളും സര്‍ക്കാരും തമ്മിലുള്ള അകലം

മാലിന്യ സംസ്‌കരണത്തിന് വേണ്ടിയുള്ള പദ്ധതിയില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു വരുമാനവും പ്രതീക്ഷിക്കാതെയാണ് ഞങ്ങള്‍ ബിസിനസ് മോഡല്‍ തയ്യാറാക്കിയത്. 'റീസൈക്കിളിങ്ങ് ചെയ്യാന്‍ ഞങ്ങല്‍ക്ക് കഴിയുമായിരുന്നു. ഓരോ വര്‍ഷവും റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന 6.7 മില്ല്യന്‍ ടണ്‍ മാലിന്യങ്ങളാണ് പുറന്തള്ളുന്നത്. ഇത് മാരകമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നയിക്കും.' മണി പറയുന്നു.

മാലിന്യങ്ങള്‍ ശേഖരിക്കുന്നവരെ സമൂഹത്തില്‍ അടിച്ചമര്‍ത്തി നിര്‍ത്തിയിരിക്കുകയാണ്. അവര്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വലിയ വ്യാപാരികള്‍ ഇവര്‍ക്ക് വായ്പകള്‍ നല്‍കി അവരുടെ ഉത്പ്പന്നങ്ങള്‍ ശരിയായ വിലയില്‍ നിന്നും വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നു.

ഈ സ്ഥിതി മനസ്സിലാക്കിയാണ് അവര്‍ ബിസിനസ്സ് മോഡല്‍ തയ്യാറാക്കിയത്. മോഡല്‍ തയ്യാറാക്കിയതോടെ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഒരാഴ്ചക്കകം $100000 ഡോളര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കി.

ബന്‍യന് പിന്നിലെ സാങ്കേതിക വിദ്യ

ഒരു ആന്‍ഡ്രോയിഡ് ജനറേറ്റര്‍ ആപ്പും, എസ് എം എസ് അടിസ്ഥാനമാക്കി വ്യാപാര സംവിധാനവുമാണ് ബെന്‍യനില്‍ ഉള്ളത്. കാടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി ഒരു ഡാറ്റാ അനലിറ്റിക്‌സ് എഞ്ചിനും ഉണ്ട്. ജി പി എസ് ട്രാക്കിങ്ങ് എഞ്ചിന്‍ വഴി കുറഞ്ഞ ചെലവില്‍ ശേഖരണവും ഗതാഗത സൗകര്യവും ലഭ്യമാക്കാം.

'ബന്‍യന്‍' ആവശ്യമയ വിവരങ്ങള്‍ ശേഖരിച്ച് ആള്‍ക്കാരെ ബോധവാന്‍മാരാക്കുന്നു. കാടാടെ അധികൃതരെ അവരുടെ നയങ്ങള്‍ മാറ്റാനായി പ്രേരിപ്പിക്കുന്നു.

വരുമാന മാതൃക

പല്ലറ്റ്, ബെയിന്‍, ചിപ്പ് എന്നീ രീതികളില്‍ റീസൈക്കിള്‍ ചെയ്ത ഉത്പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംരംഭകരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങല്‍. 1500 പേരെ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലും ഇത് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.