ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ ഇനി കേരളത്തിലും

ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ ഇനി കേരളത്തിലും

Tuesday February 23, 2016,

1 min Read


ഭാരത സര്‍ക്കാറിന്റെ ആദ്യ നാഷണല്‍ ഗോള്‍ഡ് കോയിന്‍ 'ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍' എംഎംടിസി ലിമിറ്റഡ് കേരളത്തില്‍ അവതരിപ്പിച്ചു. 24 കാരറ്റ് പരിശുദ്ധിയും 999 ഫൈന്‍നെസുമുള്ള, ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്തിട്ടുള്ള സ്വര്‍ണ നാണയമാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍.

image


ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ കൊച്ചി എംഎംടിസി ഔട്ട്‌ലെറ്റിലും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം മെയിന്‍ ബ്രാഞ്ചിലും ലഭിക്കുന്നതാണ്. കൂടുതല്‍ കേന്ദ്രങ്ങളില്‍ വൈകാതെ തന്നെ ലഭ്യമാകും. 5, 10, 20 ഗ്രാം തൂക്കമുള്ള കോയിനുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ തരത്തിലുള്ള നാണയങ്ങള്‍ വൈകാതെ ലഭ്യമാകും. വ്യാജ നിര്‍മ്മിതികളെ തടയുന്ന സവിശേഷതകളോടെ, സുരക്ഷിതമായ പാക്കേജിംഗിലാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ എത്തുന്നത്.

image


ഇന്ത്യന്‍ ഗോള്‍ഡ് കോയിന്‍ വിപണിയിലിറക്കാന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള എംഎംടിസി ലിമിറ്റഡിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി പ്രിന്റംിഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്റെ ഇന്ത്യ ഗവണ്‍മെന്റ് മിന്റ് നിര്‍മ്മിക്കുന്ന ഇന്ത്യ ന്‍ ഗോള്‍ഡ് കോയിന്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തതാണ്. വേള്‍ഡ് ഗോള്‍ഡ് കൗ ണ്‍സിലാണ് മാര്‍ക്കറ്റിംഗ് പാര്‍ട്ട്ണര്‍മാര്‍.

'ഉരുക്കാതെ തന്നെ റീസൈക്കിള്‍ ചെയ്യാവുന്ന ആദ്യത്തെ ഗോള്‍ഡ് കോയിനാണ് ഇന്ത്യ ന്‍ ഗോള്‍ഡ് കോയിന്‍. ആളുകള്‍ക്ക് ഗോള്‍ഡ് കോയിനുകളോടുള്ള സമീപനത്തിനു തന്നെ മാറ്റം വരുത്താന്‍ ഇന്ത്യന്‍ ഗോള്‍ഡ് കോയിന് സാധിക്കുമെന്നാണ് പ്രതീക്ഷ;' എംഎംടിസി കൊച്ചി അഡീഷണല്‍ ജനറല്‍ മാനേജര്‍ ആര്‍.കെ. അരവിന്ദ് പറഞ്ഞു.

    Share on
    close