ജീവിതത്തിലെ ട്രാഫിക് ജാമില്‍നിന്ന് നിങ്ങളിലെ ബുദ്ധനെ പുറത്ത് കടത്തൂ..

0


ജീവിത്തില്‍ ഉറപ്പായും സംഭവിക്കുന്ന ഒരേയൊരു കാര്യം മരണമാണെന്നു ആരാണു പറഞ്ഞത്. ജീവിതത്തില്‍ സുനിശ്ചിതമായ മറ്റൊരു കാര്യം കൂടിയുണ്ട്–മാറ്റം. എപ്പോഴും സ്ഥിരമായും ഉള്ളത് ഇതാണ്.

മാറ്റം എന്നു പറയുന്നത് വേദനാജനകമായതു കൂടിയാണ്. ജനങ്ങള്‍ ഇതിനെ തടയാന്‍ ശ്രമിക്കുന്നതെന്തുകൊണ്ടാണ്. മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു അവര്‍ അഭിനയിക്കുകയാണ്. അവര്‍ക്കനുയോജ്യമായ സ്ഥനത്തെത്തിയാണ് അവര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. എന്നിട്ട് യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്നു.

വലിയൊരു സമൂഹമാണ് നിങ്ങള്‍ക്കു ചുറ്റുമുള്ളത്. അവര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായെന്നു വരില്ല. പതുക്കെ പതുക്കെ പുതിയവ ഉള്‍ക്കൊള്ളാനാകും അവരുടെ ശ്രമം. അതിന്റെ ഫലമെന്നു പറയുന്നത് വലിയൊരു ട്രാഫിക് ജാം പോലെയാണ്. ഇതിനിടയില്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുകയും അതില്‍ വ്യക്തമായ കാഴ്ചപ്പാടും ഉള്ളയാളെ ബുദ്ധ എന്നു വിളിക്കാം. അയാള്‍ ഈ ട്രാഫിക് ജാമില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിക്കും. അയാളെ മറ്റുള്ളവര്‍ പുറകോട്ടു വലിച്ചേക്കാം. മറ്റുള്ളവര്‍ തന്നെപ്പോലെ അല്ലാത്ത ഒരു സമൂഹത്തില്‍ നിന്നും പുറത്തു കടക്കാന്‍ അയാള്‍ ധൈര്യത്തോടെ ശ്രമിക്കും. വികൃതമായ യാഥാര്‍ഥ്യത്തെ ഒരു ബുദ്ധ അയാളുടേതായ കാഴ്ചപ്പാടിലൂടെയാകും നോക്കിക്കാണുക. വെല്ലുവിളികള്‍ നേരിയാന്‍ തയാറാകുന്ന അയാള്‍ പുറത്തുകടക്കും. ബുദ്ധ തന്റേതായ സ്ഥലം കണ്ടെത്തും. പക്ഷേ മറ്റുള്ളവര്‍ അയാളെ കെണിയില്‍പ്പെടുത്താന്‍ ശ്രമിക്കും, ഏതവസരത്തിലും.

വ്യവസായ സംരംഭകനായ ഒരാളും ഇത്തരം വെല്ലുവിളികളെക്കുറിച്ച് അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും പഠനം കഴിഞ്ഞ് അവരുടേതായ ജീവിതവഴികള്‍ തിരഞ്ഞെടുക്കുന്ന ചെറുപ്പക്കാര്‍. അവര്‍ക്ക് ചിലപ്പോള്‍ അവരുടേതായ ആദര്‍ശങ്ങള്‍ ഉണ്ടാകും. എന്നാല്‍ പല സാഹചര്യത്തിലും യോജിച്ചു പോകാന്‍ തയാറാവണം. കാര്യങ്ങള്‍ അനുയോജ്യമായ വിധത്തില്‍ കൈകാര്യം ചെയ്യണം. നിങ്ങളുടേതായ ഒരു പദവി നിലനിര്‍ത്തണം.

ഇത്തരത്തിലുള്ള ഒരു ബുദ്ധ ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയെന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ സ്വയം ഇങ്ങനെയുള്ള ഒരു ബുദ്ധനാണോ? ഉറപ്പില്ലേ? നിങ്ങള്‍ തന്നെ ചിന്തിക്കൂ.

ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയ ഒരേ ഒരാള്‍ ഇയാള്‍ മാത്രമല്ല. അവളും യാഥാര്‍ഥ്യലോകത്ത് എവിടെയോ കുടുങ്ങിപ്പോയിട്ടുണ്ട്. നിങ്ങളെങ്ങനെയാണ്. ഞാനൊരു ബുദ്ധയാണെന്നു നിങ്ങള്‍ക്ക് പറയാനാകുമോ? വിവേക് അഗ്‌നി ഹോത്രിയുടെ ബുദ്ധയെ കണ്ടുനോക്കൂ. നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം ലഭിക്കും.