സാമൂഹ്യ മാധ്യമങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്ന് സ്പ്രിംഗ്‌ളര്‍ നിങ്ങളെ മോചിപ്പിക്കുന്നു

സാമൂഹ്യ മാധ്യമങ്ങളിലെ പ്രശ്‌നങ്ങളില്‍ നിന്ന് സ്പ്രിംഗ്‌ളര്‍ നിങ്ങളെ മോചിപ്പിക്കുന്നു

Tuesday March 15, 2016,

2 min Read


2011 ജനുവരിയില്‍ McDStories എന്ന പേരില്‍ മെക്ക് ഡൊണാള്‍ഡ്‌സ് ഒരു ഹാഷ് ടാഗ് തുടങ്ങി. അവരുടെ റെസ്റ്റോറന്റില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ നല്ല അനുഭവങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ വേണ്ടിയാണ് ഈ സൗകര്യം ലഭ്യമാക്കിയത്. എന്നാല്‍ സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ അമിത ഭാരത്തെക്കുറിച്ചും മറ്റുമുള്ള തമാശകളാണ് അതിലൂടെ പങ്കിട്ടത്. ഇതു മനസ്സിലാക്കി ആ ബര്‍ഗര്‍ കമ്പനി 2 മണിക്കൂറിനുള്ളില്‍ ഇത് ഉപേക്ഷിച്ചു. എന്നാല്‍ ഇതിനു ശേഷം ഒരാഴ്ച്ച വരെ ട്വീറ്റുകള്‍ വന്നുകൊണ്ടിരുന്നു. ഒരു സാമൂഹ്യ മാധ്യമ ദുരന്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

image


കോര്‍പ്പറേറ്റുകളുടെ ഈ ദുരവസ്ഥ രാഗി തോമസ് മനസ്സിലാക്കി. ഇന്ന് ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡുകളുമായി നേരിട്ട് ഇടപെടാന്‍ സാധിക്കുന്നു. ഒരു ബ്രാന്‍ഡിന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എല്ലാവരുടേയും അഭിപ്രായം വഴിയാണ് ഇന്ന് ബ്രാന്‍ഡുകള്‍ ഉണ്ടാകുന്നത്.

നിലവില്‍ ഉപഭോക്താക്കളുമായി സംവദിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്ലൊരു സംവിധാനമില്ല. ഇങ്ങനെയൊരു സംവിധാനമില്ലാതെ ഉപഭോക്താക്കളുമായി നല്ല രീതിയില്‍ ഒരു ആശയവിനിമയം നടത്താന്‍ സാധിക്കുന്നതല്ല. അങ്ങനെയാണ് 2009ല്‍ അദ്ദേഹം സ്പ്രിങ്കഌ ആരംഭിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാസ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനമാണിത്. ഇതുവഴി കമ്പനികളിലെ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളുമായി നേരിട്ട് നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നു.

'ഈ സംവിധാനം വഴി ബ്രാന്‍ഡുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കുന്നു. വലിയ കോര്‍പ്പറേറ്റുകളെ അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ സാങ്കേതിക വിദ്യ ലക്ഷ്യമിടുന്നത്,' സ്പ്രിങ്കഌറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ രാഗി പറയുന്നു.ഇതിനു മുമ്പ് 2006 മുതല്‍ 2008 വരെ എപ്‌സിലണ്‍ ഇന്ററാക്റ്റീവ് സര്‍വ്വീസസിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. കൂടാതെ 2005ല്‍ എപ്‌സിലണ്‍ ഏറ്റെടുത്ത ഇമെയില്‍ മാര്‍ക്കറ്റിങ് ലീഡറായ ബിഗ്ഫൂട്ട് ഇന്ററാക്ടീവിന്റെ സി.ടി.ഒയും ആയിരുന്നു.

ഫോര്‍ച്ചൂണ്‍ പട്ടികയിലുള്ള പകുതിയിലേറെ കമ്പനികള്‍ക്കും അവരുടെ സേവനങ്ങള്‍ നല്‍കുന്നതായി രാഗി പറയുന്നു. അവരുടെ ആയിരത്തില്‍ അധികം വരുന്ന ക്ലൈന്റുകളുടെ പട്ടികയില്‍ ഡെല്‍, മൈക്രോസോഫ്റ്റ്, ഗാപ്, പി ആന്റ് ജി എന്നിവ ഉള്‍പ്പെടുന്നു.

ആഗസ്റ്റ് 2011ല്‍ ബാറ്ററി വെന്‍ച്വേര്‍സ് നടത്തിയ സീരീസി എ റൗണ്ടില്‍ 5.2 മില്ല്യന്‍ ഡോളറാണ് ഇവര്‍ക്ക് ലഭിച്ചത്. 2015 മാര്‍ച്ചില്‍ അടുത്ത ഘട്ടത്തിലെ നിക്ഷേപം ലഭിച്ചതോടെ കമ്പനിയുടെ മൂല്ല്യം 1.17 ബില്ല്യന്‍ ഡോളറായി വര്‍ദ്ധിച്ചു. 18 മാസം കൊണ്ട് ഏഴാമത്തെ ഏറ്റെടുക്കലില്‍ എത്തി.തായി കമ്പനി പറയുന്നു.

കഴിഞ്ഞ വര്‍ഷം സ്പ്രിങ്കഌ ചില പ്രീമിയം മോഡ്യൂളുകള്‍ കൊണ്ടുവന്നിരുന്നു. ഇത് ഉത്പ്പന്നക്ഷമത വര്‍ദ്ധിപ്പിച്ചു. 'ബെഞ്ച്മാര്‍ക്കിങ് വഴി ബ്രാന്‍ഡുകള്‍ക്ക് ഉത്പ്പന്നത്തിന്റെ ക്ഷമത മനസ്സിലാക്കി മുന്നേറാവുന്നതാണ്. പെയിഡ് അഡ്വര്‍ട്ടൈസിങ് വഴി ആഡ് മാനേജ്‌മെന്റ് ലളിതമാക്കാന്‍ കഴിയുന്നു,' രാഗി പറയുന്നു.

'നിലവിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി മാത്രമേ ഞങ്ങള്‍ മുന്നേറുകയുള്ളു. ആഗോളതലത്തില്‍ ഒരു സ്ഥാനം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈ ലോകത്തിലെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഏറ്റവും മികച്ച ഉത്പ്പന്നം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'

വിപണിയും മത്സരവും

ഗാര്‍ട്ട്‌നര്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച് 89 ശതമാനം കമ്പനികളും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനായി പരസ്പരം മത്സരിക്കുന്നു. 57 ശതമാനം പേരും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നത് മത്സരബുദ്ധിയോടെയാണെന്ന് ഫോറസ്റ്ററിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഒറാക്കിള്‍ സോഷ്യല്‍ ക്ലൗഡ്, അഡോബ് സോഷ്യല്‍, സെയില്‍സ് ഫോഴ്‌സ് എന്നിവ ഇത്തരത്തില്‍ ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ലോകത്ത് പലതരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് രാഗി പറയുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയുടെ വരവോടെ സമൂഹം കൂടുതല്‍ ശക്തരായി. വലിയ വിസിനസുകളുമായി അവര്‍ക്ക് നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നു. എന്നാല്‍ വലിയ സംഘടനകള്‍ക്ക് ഈ മാറ്റം ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. സ്പ്രിങ്കഌ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് പല വിഭാഗങ്ങളായി തിരിച്ച് ഓരോ ഉപഭോക്താവിന്റേയും അഭിപ്രായങ്ങള്‍ സ്വീകരിക്കാവുന്നതാണ്.