ഐ ടി ജോലി ഉപേക്ഷിച്ച് കലാരംഗത്ത് സജീവമായി ശേഖര്‍ വിജയ്

0


പലപ്പോഴും നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ നാം ആഗ്രഹിക്കാറുണ്ട്. ചിലര്‍ ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിത ഗതി തന്നെ മാറ്റുന്നു. ഇതാണ് ശേഖര്‍ വിജയ് ചെയ്തത്. ഒരു കലാകാരനായ ശേഖര്‍ കേരളത്തിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് ഡല്‍ഹിയിലാണ്. ബാംഗ്ലൂരിലുള്ള എല്ലാവരേയും പോലെ ശേഖറും ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് യാന്ത്രികമായ ജീവിതമാണ് നയിച്ചിരുന്നത്. 'എനിക്ക് ആ ജീവിതത്തോട് വെറുപ്പ് തോന്നി.' എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹത്തിന് തോന്നി.

മനസ്സിനെ അനുസരിച്ചു

'എന്റെ സീനിയര്‍ ആയിട്ടുള്ള കുറച്ചു പേര്‍ വേറൊരു ഓഫറുമായി വന്നു. എന്നാല്‍ അതും ഇതുപോലെ ഒരു ജോലി ആയിരുന്നു. ഞാന്‍ അതും വേണ്ടന്നു വച്ചു,' ശേഖര്‍ പറയുന്നു. പിന്നീട് ശേഖര്‍ റേഡിയോ ജോക്കിയായി. 'ഈ സമയത്താണ് യൂറോ കിഡ്‌സ് എന്ന പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. അന്ന് എന്റെ അവതരണത്തിലുള്ള കഴിവ് ഞാന്‍ മനസ്സിലാക്കി,' ശേഖര്‍ പറയുന്നു. ഈ തിരിച്ചറിവിനു ശേഷം റേഡിയോ കൂടാതെ നിരവധി കാര്യങ്ങള്‍ ശേഖര്‍ ചെയ്തു. ഇവാമില്‍ 45 ദിവസത്തെ കോഴ്‌സ് ചെയ്ത് കലാരംഗത്ത് എത്തിച്ചേര്‍ന്നു.

അപരിചിരമായ വഴികളിലൂടെ

തന്റെ ഇഷ്ടങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയവും മാറ്റി വയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 'സ്വയം തിരിച്ചറിയാനുള്ള സമയമായിരുന്നു അത്. ഒരു മാറ്റം അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. അങ്ങനെ എന്റെ 20 കിലോ ഭാരം കുറഞ്ഞു,' അദ്ദേഹം പറയുന്നു. തന്റെ ഭാരം എല്ലാത്തിനും തടസ്സമായിരുന്നതായി ശേഖര്‍ പറയുന്നു. 'വിമാനത്തിലെ സീറ്റ് വളരെ ചെറുതാണെന്ന് തോന്നിയിട്ടുണ്ട്; സീറ്റ് ബെല്‍റ്റ് പോലും എനിക്ക് ചേരുമായിരുന്നില്ല,' ശേഖര്‍ പറയുന്നു. പിന്നീട് തന്റെ നായയോടൊപ്പം ദിവസവും നടക്കാന്‍ തുടങ്ങി. തനിക്ക് 15 കി.മീ വരെ നടക്കാന്‍ കഴിയും എന്ന് തിരിച്ചറിഞ്ഞ ദിവസം അദ്ദേഹം തന്റെ ജീവിതശൈലിയില്‍ മാറ്റം കൊണ്ടു വരാന്‍ തീരുമാനിച്ചു. അതിതമായ ഭക്ഷണരീതി ഒഴിവാക്കി. ഇന്ന് ശേഖര്‍ മാരത്തോണില്‍ പങ്കെടുക്കുന്നതോടൊപ്പം അത് സംഘടിപ്പിക്കുകയും ചെയ്യുന്നു. 'നിങ്ങള്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്ത് നിങ്ങളുടെ ജീവിതെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഞാന്‍ എന്റെ മനസ്സു പറയുന്നത് കേട്ടു. എല്ലാം ഉപേക്ഷിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു,' ശേഖര്‍ പറയുന്നു.

പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ശേഖര്‍ പറയുന്നത് കാണികളാണ് തന്റെ ഏറ്റവും വലിയ ശക്തി എന്നാണ്. ഒരു പരിപാടിയെക്കുറിച്ച് പൊതുവായി മനസ്സിലാക്കിയ ശേഷം വളരെ ക്രിയാത്മകമായ രീതിയിലാണ് അത് ആസൂത്രണം ചെയ്യുന്നത്.'കാണികളുടെ ആവേശമാണ് എറ്റവും പ്രധാനം. ഏതു പരിപാടി സംഘടിപ്പിക്കുന്നതിനു മുമ്പും ഞാന്‍ കുറച്ചു സമയം എടുക്കാറുണ്ട.് കുറച്ച് ഊര്‍ജ്ജം ലഭിച്ചതിനു ശേഷം മാത്രമേ ഞാന്‍ തുടങ്ങാറുള്ളു,' ശേഖര്‍ പറയുന്നു.

പലപ്പോഴും തെറ്റുകള്‍ സംഭവിക്കാറുണ്ടെങ്കിലും അത് നന്നായി കൈകാര്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. തന്റെ സമ്മര്‍ദ്ദം കുറയ്ക്കാനായി ഒരുപാട് പുസ്തകങ്ങള്‍ അദ്ദേഹം വായിക്കാറുണ്ട്. 'നിങ്ങളുടെ ജീവിത ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുന്ന നിമിഷം നിങ്ങള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും തോന്നും. ഇതാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്,' ശേഖര്‍ പറയുന്നു.