മത്സ്യബന്ധനയാനങ്ങള്‍ക്ക് കളര്‍കോഡിംഗ് നിര്‍ബന്ധമാക്കി

മത്സ്യബന്ധനയാനങ്ങള്‍ക്ക് കളര്‍കോഡിംഗ് നിര്‍ബന്ധമാക്കി

Monday July 31, 2017,

1 min Read

ജൂലൈ 31 ന് ട്രോളിംഗ് നിരോധനത്തിന്റെ കാലാവധിക്കു ശേഷം കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ വിഭാഗം യാനങ്ങളും മത്സ്യവകുപ്പ് നിര്‍ദേശിച്ചിട്ടുളള കളര്‍കോഡിംഗ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കണമെന്ന് വൈപ്പീന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യബന്ധനത്തിനിടെ ഫിഷറീസ് വകുപ്പ് നടത്തുന്ന ദൈനംദിന പട്രോളിംഗില്‍ കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കാത്ത യാനങ്ങളെ കണ്ടെത്തി നിലവിലുളള ചട്ടപ്രകാരം രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദ് ചെയ്യുകയും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യും.

image


കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന അന്യ സംസ്ഥാന മത്സ്യബന്ധനയാനങ്ങള്‍ അതത് സര്‍ക്കാര്‍ നടപ്പാക്കുന്ന കളര്‍കോഡിംഗ് കര്‍ശനമായും പാലിക്കണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെയും നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. രാജ്യസുരക്ഷയുടെ ഭാഗമായി ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രില്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവര്‍ നടത്തുന്ന ദൈനംദിന പട്രോളിംഗില്‍ കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കാത്ത യാനങ്ങളെ കസ്റ്റഡിയില്‍ എടുക്കുന്നതാണെന്ന് വൈപ്പീന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.