കാഴ്ചയുടെ പാരമ്പര്യം പകര്‍ന്ന് മായങ്ക് സോളങ്കി

കാഴ്ചയുടെ പാരമ്പര്യം പകര്‍ന്ന് മായങ്ക് സോളങ്കി

Saturday October 31, 2015,

3 min Read

അച്ഛന്റെ വഴിയേ അച്ഛനൊപ്പം മകനും. ഇതാണ് നേത്ര രോഗ വിദദ്ധനായ ഡോ. നര്‍പത് സോളാങ്കിയെയും മകന്‍ മായങ്ക് സോളാങ്കിയെയും കുറിച്ച് പറയാനാകുന്ന പ്രഥമ വാചകം. സാമൂഹ്യസേവനത്തിന്റെ പാതയാണ് ഇരുവരും ജീവിത ലക്ഷ്യമായി സ്വീകരിച്ചത്. നമ്മള്‍ ദിവസവും ഇടപഴകുന്നവരുടേത് പോലെയായിരിക്കും നമ്മുടെ സ്വഭാവവും പ്രശസ്ത അമേരിക്കന മോട്ടിവേഷനറായ ജിം റോണിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് മായങ്ക് സോളാങ്കിയുടെ ജീവിതം. അച്ഛനൊപ്പം നിന്ന് അച്ഛന്റെ സ്വാധീനത്തില്‍ അച്ഛന്റെ വഴിയേ നടക്കുന്നവന്‍ ഇതാണ് ഇന്ന് നാം കാണുന്ന 24കാരനായ മായങ്ക്. ഈ ചെറുപ്രായത്തിനുള്ളില്‍തന്നെ വാല്‍ എഡ്, യുവ ഇഗ്‌നിറ്റഡ് മൈന്‍ഡ് എന്നീ രണ്ട് സംഘടനകളുടെ സ്ഥാപകനായി കഴിഞ്ഞു മായങ്ക്.

image


മായങ്കിന്റെ അച്ഛന്‍ ഡോ. നര്‍പത് സോളാങ്കി ഡോ. സോളാങ്കി കണ്ണാശുപത്രിയുടെ സ്ഥാപകനാണ്. 13 ലക്ഷത്തോളം പേരെയാണ് ഇദ്ദേഹം ഇതുവരെ ചികിത്സിച്ചിട്ടുള്ളത്. മാത്രമല്ല പാവപ്പെട്ടവരായ 1.42 ലക്ഷം പേര്‍ക്ക് ഇദ്ദേഹം സൗജന്യ നേത്ര ശസ്ത്രക്രിയ ചെയ്ത് നല്‍കിയിട്ടുണ്ട്. നമ്മുടെ കഴിവുകള്‍ സമൂഹത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് അച്ഛന്‍ എപ്പോഴും ഉപദേശിച്ചിരുന്നതായി മായങ്ക് പറയുന്നു. തന്റെ അച്ഛനെപ്പോലെ ഒരാള്‍ നിങ്ങള്‍ക്ക് സമീപത്തുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍നിന്ന് സ്വാധീനിക്കപ്പെടുംഇതാണ് അച്ഛനെക്കുറിച്ചുള്ള മായങ്കിന്റെ സാക്ഷ്യപ്പെടുത്തല്‍. അച്ഛനോടൊപ്പം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ നിരവധി അനുഭവങ്ങളാണ് മായങ്കിന് ഉണ്ടായത്. സമൂഹത്തിന് വേണ്ട് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനവും ഇതില്‍നിന്നുതന്നെ ഉണ്ടായതാണ്.

മായങ്കിന്റെ ആദ്യത്തെ സംരംഭമായ യുവ ഇഗ്‌നിറ്റഡ് മൈന്‍ഡ്‌സ്‌യുവാക്കളെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. കുട്ടികള്‍ക്ക് മാനുഷിക മൂല്യങ്ങളെക്കുറിച്ച് മനസിലാക്കിക്കുകയും അതിനനുസരിച്ച് അവരുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വാല്‍എഡ് എന്ന രണ്ടാമത്തെ സംഘടന ആരംഭിച്ചിരിക്കുന്നത്. യുവ ഇഗ്‌നിറ്റഡ് മൈന്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നാണ് രണ്ടാമത് ഇത്തരം ഒരു സംരംഭം തുടങ്ങണമെന്ന ആശയം മായങ്കിനുണ്ടായത്.

യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ മിക്കവരും യുവ ഇഗ്‌നിറ്റസും ഉപേക്ഷിച്ച് മറ്റ് കാര്യങ്ങളിലേക്ക് പോകുന്നത് മായങ്കിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ മറ്റ് കാര്യങ്ങളുണ്ട് എന്നതുതന്നെയാണ് ഇതിന് കാരണം. ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെ രണ്ട് തരത്തിലാണ് മായങ്ക് നോക്കികാണുന്നത്. ഒന്ന് നമ്മള്‍ ചെയ്യുന്നതും, മറ്റൊന്ന് സ്വാഭാവികമായി സംഭവിക്കുന്നതും. ഇതില്‍ നമ്മള്‍ ചെയ്യുന്നത് നമ്മുടെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ്. സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണ്.

ഒരാളുടെ സ്വഭാവം രൂപപ്പെടുന്നത് ജീവിതത്തില്‍ അയാളെ സ്വാധീനിക്കുന്ന മാനുഷിക മൂല്യങ്ങളില്‍ നിന്നുമാണ്. ഒരു മഹത്തായ സമൂഹം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാം തീര്‍ച്ചയായും നമ്മുടെ കുഞ്ഞുങ്ങളുടെ മൂല്യങ്ങള്‍ മാറ്റിയെടുക്കണമെന്ന് മനസിലാക്കിയ ഇതേക്കുറിച്ച് ഒരു ഗവേഷണം തന്നെ നടത്താന്‍ മായങ്ക് തീരുമാനിച്ചു. ഇതിനായി പല കുട്ടികളുടെയും രക്ഷിതാക്കളെ സമീപിച്ചു. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പല മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. അതിനാല്‍ തന്നെ കുട്ടികള്‍ കൂടുതല്‍ സമയം മറ്റുള്ളവരോടാണ് ചിലവഴിക്കുന്നത്. അവരില്‍നിന്നാണ് മാനുഷിക മൂല്യങ്ങളും സ്വഭാവ രൂപീകരണവുമെല്ലാം കുട്ടികളിലുണ്ടാകുന്നത്. ഇത് പലപ്പോഴും അപകടകരമായ തരത്തിലേക്കാണ് പോകുന്നതെന്ന് മായങ്ക് തിരിച്ചറിഞ്ഞു.

image


പത്ത് ശതമാനം സ്‌കൂളുകളില്‍ പഠനത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മിക്ക സ്‌കൂളുകളും അക്കാദമിക് തലത്തില്‍ കുട്ടികളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ മാത്രം ലക്ഷ്യമിടുന്നവരാണ്. ഇവര്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലോ മാനുഷിക മൂല്യങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതിനെക്കുറിച്ചോ ശ്രദ്ധിക്കാറില്ല. മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയാതെയുള്ള വിദ്യാഭ്യാസം ഉപയോഗശൂന്യമാണ്. ഒരു വ്യക്തിക്ക് വിദ്യാഭ്യാസത്തോടോപ്പം മാനുഷിക മൂല്യങ്ങളും ഉണ്ടായിരിക്കണംഇതാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മായങ്കിന്റെ കാഴ്ചപ്പാടുകള്‍.

ഇത് മനസിലാക്കി കുട്ടികളില്‍ സ്‌നേഹം, സഹിഷ്ണുത, സഹാനുഭൂതി, സഹകരണം എന്നിവ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ് മായങ്ക്, വാല്‍എഡ് ആരംഭിച്ചത്. കുട്ടികള്‍ക്ക് തമാശ രൂപേണെയാണ് കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നത്.10-11 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ക്ലാസ്. കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും രക്ഷിതാക്കള്‍ക്കായി വിവിധ സ്ഥാപനങ്ങളെ സമീപിച്ചുമാണ് വാല്‍ എഡിന്റെ ക്ലാസുകള്‍ നടക്കുന്നത്.

മസശാസ്ത്രജ്ഞര്‍, സൈനികര്‍, ശാസ്ത്രജ്ഞര്‍, പോലീസുകാര്‍ തുടങ്ങി നിന്നുള്ളവരോട് പോസിറ്റീവ് ചിന്താഗതി ഉണ്ടാക്കിയെടുക്കേണ്ടത് എങ്ങനെയെന്ന ഉപദേശം ചോദിച്ചശേഷമാണ് മായങ്ക് ഇവര്‍ക്ക് ക്ലാസെടുക്കുന്നത്. യുദ്ധ സമയത്ത് പോസിറ്റീവ് ചിന്ത ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നാണ് പട്ടാളക്കാരനോട് ചോദിച്ചറിഞ്ഞത്. സമത്വത്തിലൂടെ എങ്ങനെ അഴിമതിയെ തുടച്ചുമാറ്റാം എന്നതാണ് പോലീസുകാരനോട് ചോദിച്ചറിഞ്ഞത്.

ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലസുകള്‍. എല്ലാ ക്ലാസുകളിലും 2025 പേര്‍ വരെ പങ്കെടുക്കും. ക്ലാസിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുള്ളതായി മായങ്ക് പറയുന്നു. സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പരിപാടി നടത്തുന്നതിനായി അവരില്‍നിന്ന് ഫീസ് ഈടാക്കും. സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ തന്നെ ഫീസ് നല്‍കും. എന്നാല്‍ ഈ ഫീസ് നിര്‍ബന്ധിച്ച് വാങ്ങാറില്ലെന്നും മായങ്ക് പറയുന്നു.

മായങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പുരസ്‌കാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എഷ്യ പെസഫിക് യൂത്ത് നെറ്റ് വര്‍ക്ക്, ലീഡ് ഇന്ത്യ ക്യാമ്പയിന്‍ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. അടുത്ത വര്‍ഷത്തോടെ വാല്‍എഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനാണ് മായങ്ക് ലക്ഷ്യമിടുന്നത്. സാമൂഹിക പ്രതിബ്ദരായ എല്ലാവരും അവരെക്കൊണ്ടാകുന്ന തരത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് മായങ്കിന് പറയാനുള്ളത്.