യൂബറിന് പശ്ചിമ ബംഗാളിലും പ്രവര്‍ത്തനാനുമതി

യൂബറിന് പശ്ചിമ ബംഗാളിലും പ്രവര്‍ത്തനാനുമതി

Sunday March 13, 2016,

1 min Read


പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കമ്പനിയായ യൂബറിന് പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നല്‍കാമെന്ന് സര്‍ക്കാരിന്റെ വാഗ്ദാനം. യൂബറിന്റെ വരവോടെ കഴിവുറ്റ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം.

image


സംസ്ഥാന ഗതാഗത അതോറിറ്റിയില്‍ നിന്നും ലൈസന്‍സ് നല്‍കാമെന്നു അറിയിച്ചുകൊണ്ടുള്ള വാഗ്ദാനം ലഭിച്ചതായി കൊല്‍ക്കത്തയില്‍ യൂബര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഗതാഗത മേഖലയില്‍ ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂബര്‍ പോലെയുള്ള കമ്പനികളുടെ സാധ്യതകള്‍ മനസ്സിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. യൂബറിനു ലൈസന്‍സ് നല്‍കാമെന്നു വാഗ്ദാനം ചെയ്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി യൂബര്‍ ജനറല്‍ മാനേജര്‍ അശ്വിന്‍ ദിയാസ് പറഞ്ഞു.

സര്‍ക്കാരിന്റെ ഈ വാഗ്ദാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജനങ്ങള്‍ക്ക് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ യാത്രാസൗകര്യം യൂബര്‍ ഒരുക്കുമെന്നു അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

ഞങ്ങളുടെ ദൈനംദിന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക