ഉയര്‍ന്ന ഐ ക്യു ലെവലുമായി കുട്ടി സര്‍ജന്‍ അക്രിത്

ഉയര്‍ന്ന ഐ ക്യു ലെവലുമായി കുട്ടി സര്‍ജന്‍ അക്രിത്

Saturday March 19, 2016,

1 min Read


പത്ത് മാസം പ്രായമുള്ളപ്പോള്‍ സംസാരിക്കാനും നടക്കാനും ആരംഭിച്ച അക്രിത് ജസ്വാള്‍ തന്റെ രണ്ടാം വയസില്‍ എഴുതാനും വായിക്കാനും പഠിച്ചു. അഞ്ചാം വയസ്സില്‍ ഷേക്‌സ്പിയറിന്റെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. 146 ാണ് അക്രിതിന്റെ ഐ ക്യു ലെവല്‍. ഇത് ഇത്രയും ചെറിയ പ്രായത്തിലെ ഉയര്‍ന്ന ഐ ക്യു ലെവല്‍ ആണ്.

അക്രിതിന്റെ വിശേഷങ്ങള്‍ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജനായി തന്റെ ഏഴാമത്തെ വയസില്‍ അക്രിത് മാറി. പൊള്ളലേറ്റ ഒരു എട്ടുവയസ്സുകാരിയെ അക്രിത് ശസ്ത്രക്രിയ നടത്തി ഗുണപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് അവളുടെ വിരലുകള്‍ ഒട്ടിച്ചേര്‍ന്നു പോയിരുന്നു. അത് അക്രിത് ശസ്ത്രക്രിയയിലുടെ നേരെയാക്കി. ധര്‍മശാലയിലെ സെക്കന്‍ഡറി എജ്യുക്കേഷന്‍ ചെയര്‍മാനായ ബി ആര്‍ രാഖിയാണ് അക്രിതിന്റെ സ്‌പോണ്‍സര്‍. 12ാം വയസ്സില്‍ ഛണ്ഡീഗഡ് കോളജില്‍ സയന്‍സ് ഡിഗ്രിക്ക് പഠിക്കാന്‍ അക്രിത് ചേര്‍ന്നു. ഒരു ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അക്രിത്.

image


ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്താനുള്ള അക്രിതിന്റെ ശ്രമം ലോക ശ്രദ്ധ പിടിച്ചുപറ്റി. അക്രിതിന്റെ കഥ കേള്‍ക്കാനിടയായ ഫയര്‍ക്രാക്കേഴ്‌സ് ഫിലിംസ് അക്രിതിനെ ലണ്ടനിലേക്ക് ക്ഷണിക്കുകയും മെഡിക്കല്‍ ഗവേണണത്തിന് നേതൃത്വം നല്‍കാന്‍ ആവശ്യപ്പെടാന്‍ ചെയ്യുകയും ചെയ്തു. മാത്രമല്ല ടിം ഫോക്കസ് എന്ന സംഘടയോട് അക്രതിന്റെ ഇന്റലിജന്‍സ് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ന്യൂമറിക്കല്‍, വെര്‍ബല്‍ ടെസ്റ്റുകളില്‍ അക്രിത് അസാമാന്യ പാടവം കാഴ്ചവെച്ചു. എന്നാല്‍ പ്രാക്ടിക്കല്‍ ടെസ്റ്റുകളിലെല്ലാം വളരെ മോശം പ്രകടനമായിരുന്നു അക്രിതിന്റേത്. ക്യാന്‍സര്‍ ഭേദപ്പെടുത്താന്‍ മരുന്ന് എന്ന ലക്ഷ്യവുമായി ഐ ഐ ടി കാണ്‍പൂരില്‍ ബയോഎന്‍ജിനിയിറിംഗ് പഠിക്കുകയാണ് അക്രിത്.

    Share on
    close