ഏതു സംശയങ്ങള്‍ക്കും ഉത്തരവുമായി അഡൈ്വസ് ആദ.കോം

ഏതു സംശയങ്ങള്‍ക്കും ഉത്തരവുമായി അഡൈ്വസ് ആദ.കോം

Thursday November 26, 2015,

2 min Read

എല്ലാവര്‍ക്കും എപ്പോഴും എല്ലാകാര്യങ്ങള്‍ക്കും സംശയമാണ്. എന്നാല്‍ ഏറ്റവും വലിയ സംശയാലുക്കള്‍ യുവാക്കളാണ്. സുഹൃത്തുക്കളുടെ മനസിലിരുപ്പു മുതല്‍ സെക്‌സ് വരെ ഈ സംശയ ഗണത്തില്‍പ്പെടും. ആരോടും ചോദിക്കാന്‍ പറ്റാത്ത എത്രയെത്ര സംശയങ്ങളാണ് ഒരോരുത്തരുടെയും ഉള്ളിലിരുന്ന് വിങ്ങുന്നത്. ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ഒരാളുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ന്യൂ ജനറേഷന് സന്തോഷം. അഡൈ്വസ്ആദ.കോം എന്ന വെബ്‌സൈറ്റാണ് യുവാക്കളുടെ സംശയനിവാരണത്തിന് കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. യുവജനതയുടെ ഏതുതരം സംശയങ്ങള്‍ക്കും ഇവിടെ മറുപടിയുണ്ട്. എന്തെങ്കിലും മറുപടിയല്ല, കൃത്യമായി വിശകലനം ചെയ്തുള്ള മറുപടി നല്‍കുന്നത് ഓരോ രംഗത്തെയും വിദഗ്ധരാണ്. വിവേക് സത്യ മിത്രം എന്ന യുവാവാണ് വെബ്‌സൈറ്റിന്റെ പിറവിക്കു പിന്നില്‍. പല വിഷയങ്ങളിലും തനിക്കുണ്ടായിരുന്ന ദൂരീകരിക്കപ്പെടാത്ത സംശയം സമാന പ്രായക്കാര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്ന ചിന്തയിലാണ് വിവേക് വെബ്‌സൈറ്റ് രൂപീകരിച്ചത്.

image


ദൂരീകരിക്കപ്പെടാത്ത സംശയം പലര്‍ക്കും പലതരത്തില്‍ പ്രശ്‌നങ്ങളാകാറുണ്ട്. ചിലര്‍ക്ക് മാനസിക പ്രശ്‌നമായും വിഷാദരോഗമായും സംശയങ്ങള്‍ വില്ലനാകുമ്പോള്‍ ചിലര്‍ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ ജീവന്‍ തന്നെ പകരം വയ്ക്കുന്നു. ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് മറുപടിയുമായി ആഡ്‌സ് എന്ന ഈ സൈറ്റ് എപ്പോഴും ഒരു സുഹൃത്തായി ഒപ്പമുണ്ടാകും. സൈക്കോളജിസ്റ്റ്, സെക്‌സോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, കരിയര്‍ കൗണ്‍സിലേഴ്‌സ്, ബ്യൂട്ടി എക്‌സ്‌പേര്‍ട്ട്‌സ്, ഫിറ്റനസ് ട്രെയ്‌നേര്‍സ് തുടങ്ങി യുവാക്കള്‍ക്ക് ആവശ്യമുള്ള എല്ലാ രംഗങ്ങളിലുമുള്ള വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ആഡ്‌സ് പ്രവര്‍ത്തിക്കുന്നത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായാണ് ഈ സേവനങ്ങളെല്ലാം നല്‍കുന്നത് എന്നതും പ്രത്യേകതയാണ്. ഇതേ മാത്ൃകയില്‍ ചില സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തികച്ചും സൗജന്യസേവനം നല്‍കന്നത് ആഡ്‌സ് മാത്രമാണ് എന്ന് വിവേക് പറയുന്നു.

നമ്മുടെ നാട്ടില്‍ സെക്‌സ് പരമായ സംശയങ്ങള്‍ക്ക് യുവാക്കള്‍ക്ക് പൊതുവെ മറുപടി ലഭിക്കാറില്ല. മറച്ചുവയ്ക്കപ്പെടേണ്ടതാണ് അത് എന്ന ധാരണയാണ് സമൂഹത്തിനു പൊതുവെയുള്ളത്. ഈ സാഹചര്യങ്ങളില്‍ പലരും ബുക്കുകളും മറ്റും ഉപയോഗിച്ചാണ് സംശയനിവാരണം നടത്തുന്നത്. ഈ അറിവുകള്‍ കൃത്യമാകണമെന്നില്ല. എന്നാല്‍ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഈ രംഗത്തെ സംശയങ്ങള്‍ മനസുതുറന്ന് ചോദിക്കാന്‍ ന്യൂജെന്‍സിന് കഴിയുന്നുണ്ട്. എന്നാല്‍ മറ്റൊരു തരത്തില്‍ ഇതിനെ ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കാറില്ല. സെക്‌സിനു പുറമെ വിദ്യാഭ്യാസം, കരിയര്‍ എന്നീ മേഖലകളിലുള്ള ചോദ്യങ്ങളാണ് അഡൈ്വസ്ആഡ.കോം ഏറ്റവും അധികം മറുപടി നല്‍കുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ആഡ്‌സ് പ്രയോദനപ്പെടുത്തുന്നവര്‍.ആഡ്‌സ് വഴി ഉപദേശങ്ങള്‍ നേടുന്നവരില്‍ 60% പുരുഷന്‍മാരും 40% സ്ത്രീകളുമുണ്ട്. ആഡ്‌സിലേക്ക് വരുന്ന ചോദ്യങ്ങള്‍ 24 മണിക്കൂറിനകം വിദഗ്ധര്‍ക്ക് അയച്ചു കൊടുത്ത് മറുപടി ഇ മെയിലില്‍ അയച്ചു കൊടുക്കും. കൂടാതെ പൊതുവില്‍ ആവശ്യമുള്ള മറുപടികള്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.

image


ആരംഭിച്ച് അഞ്ചുമാസത്തിനകം ലഭിച്ച മൂന്നു ലക്ഷം ലൈക്കുകള്‍ യുവാക്കള്‍ വെബ്‌സൈറ്റ് ഏറ്റെടുത്തു എന്നതിന് തെളിവാണെന്ന് വിവേക് പറയുന്നു. പ്രതിദിനം 5000 മുതല്‍ 7000വരെ പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. രജിസ്‌ട്രേഷനും വര്‍ധിച്ചിട്ടുണ്ട്. സൈറ്റില്‍ നിന്ന് വരുമാനം ലഭിക്കാന്‍ തുടങ്ങിയില്ല. സ്‌കൂള്‍, കോളെജ്, കോര്‍പ്പറേറ്റ് തലങ്ങളില്‍ കൗണ്‍സിലിങ് നടത്താനും വിവേകും കൂട്ടുകാരും പദ്ധതിയിടുന്നു. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാതെ അതിനെ നേരിടാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പത്രപ്രവര്‍ത്തകനായിരുന്ന വിവേക് ആ രംഗത്തെ പ്രവര്‍ത്തന മികവും വെബ്‌സൈറ്റിന്റെ വിജയത്തിന് വഴിതെളിച്ചുവെന്നു പറയുന്നു. റിപ്പോര്‍ട്ടര്‍, ചാനല്‍ മേധാവി എന്നീ നിലകളില്‍ തിളങ്ങിയ വിവേക് പിടിഐ, സ്റ്റാര്‍ ന്യൂസ്, സഹാറ സാമയ്, ഇന്ത്യ ന്യൂസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച വിവേക് മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് അഡൈ്വസ്ആഡ.കോം ആരംഭിച്ചത്. രാജ്യത്തെ 75 കോടി യുവജനതയ്ക്ക് ആത്മവിശ്വാസം നല്‍കി ആരംഭിക്കാം എന്ന തീരുമാനത്തിലാണ് വെബ്‌സൈറ്റ് രൂപീകരണം നടന്നതെന്ന് വിവേക് പറയുന്നു. പ്രധാനമന്ത്രി വിദേശ ഇന്‍വെസ്റ്റേഴ്‌സിനെ രാജ്യത്തേയ്ക്ക് ക്ഷണിക്കുന്നത് ഇവിടുത്തെ യുവജനങ്ങളുടെ ഊര്‍ജം മാത്രം വിശ്വാസത്തിലെടുത്താണ്. എന്നാല്‍ 50,000ത്തോളം യുവാക്കള്‍ രാജ്യത്ത് ഇപ്പോള്‍ വര്‍ഷം പ്രതി ആത്മഹത്യ ചെയ്യുന്നുണ്ട്. ചെറിയ സാന്തവനം കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കുന്ന പ്രശ്‌നങ്ങളെ അവരൊക്കെ അഭിമുഖീകരിച്ചിട്ടുള്ളൂ. സാമ്പത്തിക, കുടുംബ വിഷയങ്ങളും പ്രേമനൈരാശ്യവുമൊക്കെയാണ് നമ്മുടെ യുവത്വത്തെ ആത്മഹത്യയിലേക്ക് തള്ളിയിടുന്നത്. ഈ സാഹചര്യത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഒരു സുഹൃത്തായി താനും ആഡ്‌സും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ വിവേക് അവസാനിപ്പിക്കുന്നു.